ന്യൂഡൽഹി: ബിഹാറിലെ മസുധൻ റെയിൽവേ സ്റ്റേഷന് നേർക്ക് നക്‌സൽ ആക്രമണം. അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ അടക്കം രണ്ടു പേരെ തട്ടിക്കൊണ്ടു പോയി. ചൊവ്വാ രാത്രിയാണ് മസുധൻ റെയിൽവേ സ്റ്റേഷനു നേർക്ക് ആക്രമണം ഉണ്ടായത്.

മസുദൻ ട്രാക്കിലൂടെ ട്രെയിൻ ഗതാഗതം തുടരുകയാണെങ്കിൽ തട്ടിക്കൊണ്ടുപോയവരെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി മാൽഡാ ഡിആർഎമ്മിനെ വിളിച്ച് നക്‌സലുകൾതട്ടിയെടുത്ത അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. മുൻകരുതലായി യാത്രക്കാരെല്ലാവും മറ്റൊരു വഴി തിരഞ്ഞെടുക്കണമെന്നും നിർദേശമുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ റെയിൽവേ അധികൃതർ തയാറായിട്ടില്ല.

ഇത്തരം സംഭവങ്ങൾ ബിഹാറിൽ പതിവായിരിക്കുകയാണ്. ഈ വർഷം ആദ്യം, ഇരുപതോളം പേർ വരുന്ന നക്‌സൽ സംഘം ബിഹാറിലെ ലഖിസാരൈ ജില്ലയിൽ ഒരു ട്രെയിൻ തട്ടിയെടുത്തിരുന്നു.