റെക്കാലമായി തമിഴ് ഗോസിപ്പു കോളങ്ങളിലെ പ്രധാന ചർച്ചാ വിഷയമാണ് വിഘ്നേശ് ശിവൻ - നയൻതാര പ്രണയം. വാർത്തകളെ ശരിവയ്ക്കും വിധം ഇരുവരും പുറത്ത് വിടുന്ന സെൽഫി ചിത്രങ്ങളും വൈറലുമാണ്. മാത്രമല്ല പ്രധാനപ്പെട്ട ആഘോഷങ്ങളെല്ലാം ഇരുവരും ചേർ്ന്നാണ് ആഘോഷിക്കാറുമുള്ളത്. ഇപ്പോളിതാ ദീപാവലിയും ഇരുവരും ഒന്നിച്ച് കൊണ്ടാടിയതിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇത്തവണ എ്ന്നാൽ ഇരുവർക്കുമൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു.

തമിഴ് സിനിമയിൽ വലിയൊരു സൗഹൃദത്തിന് ഉടമകളാണ് നയൻസും വിഘ്‌നേശും. അതുകൊണ്ട് തന്നെ ഇത്തവണത്തെ ദീപാവലി ദിനം സൗഹൃദ കൂട്ടായ്മയായി മാറ്റിയിരിക്കുകയാണ് ഇരുവരും.നയൻതാരയ്ക്കും വിഘ്‌നേശിനും പുറമെ ആറ്റ്ലി, ഭാര്യ പ്രിയ ആറ്റ്ലി, ശിവകാർത്തികേയൻ, അനിരുദ്ധ്, ദിവ്യ ദർശിനി എന്നിവരും ആഘോഷങ്ങളിൽ പങ്കാളികളായി.

ആഘോഷങ്ങളിൽ പൊതുവേ സാരിയിൽ എത്താറുള്ള നയൻതാര ഇത്തവണയും പതിവുതെറ്റിച്ചില്ല. മഞ്ഞ സാരിയിൽ നയൻതാര അതിസുന്ദരിയായി എത്തിയത്.ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിഘ്‌നേശ് ശിവനും ഏറെ നാളായി പ്രണയത്തിലാണ്. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് ഈ പ്രണയ കഥ പുറത്ത് വന്നത്. വിഘ്നേശ് സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായിരുന്നു നയൻ.

ഇരുവരും ആദ്യം പ്രണയം നിരസിച്ചിരുന്നുവെങ്കിലും നയൻതാര തന്റെ ഭാവിവധുവാണെന്ന് വിഘ്‌നേശ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. നയൻതാരയും പൊതുവേദിയിൽ വിഘ്‌നേശിനോടുള്ള തനിക്കുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയം പരസ്യമായതോടെ ഇനി വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.