- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ അവധിയാഘോഷിക്കാനെത്തിയ മലയാളി വിദ്യാർത്ഥിനി മുങ്ങി മരിച്ചു; തിരുവമ്പാടി പുഴയിൽ മരിച്ചത് കുവൈറ്റ് മലയാളി കൂട്ടായ്മകളിലെ സജീവ സാന്നിധ്യം; ഞെട്ടലോടെ മലയാളി സമൂഹം
കുവൈറ്റ് : വേനലവധിക്കാലം നാട്ടിൽ ആഘോഷിക്കാനെത്തിയ മലയാളി വിദ്യാർത്ഥിനിയുടെ മരണ വാർത്ത കേട്ട ഞെട്ടലിലാണ് കുവൈറ്റിലെ മലയാളി സമുഹം. സ്‌കൂൾ വേനലവധിക്കാലം ആഘോഷിക്കാനായി നാട്ടിലെത്തിയ മലയാളി പെൺകുട്ടി നയനാ ടോമാണ് കഴിഞ്ഞ ദിവസം തിരുവമ്പാടി പുഴയിൽ മുങ്ങിമരിച്ചത്. അബ്ബാസിയ സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥിനിയാണ് 12 കാരിയായ നയന. മണ്ണാർകാട് തച്
കുവൈറ്റ് : വേനലവധിക്കാലം നാട്ടിൽ ആഘോഷിക്കാനെത്തിയ മലയാളി വിദ്യാർത്ഥിനിയുടെ മരണ വാർത്ത കേട്ട ഞെട്ടലിലാണ് കുവൈറ്റിലെ മലയാളി സമുഹം. സ്‌കൂൾ വേനലവധിക്കാലം ആഘോഷിക്കാനായി നാട്ടിലെത്തിയ മലയാളി പെൺകുട്ടി നയനാ ടോമാണ് കഴിഞ്ഞ ദിവസം തിരുവമ്പാടി പുഴയിൽ മുങ്ങിമരിച്ചത്. അബ്ബാസിയ സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥിനിയാണ് 12 കാരിയായ നയന. മണ്ണാർകാട് തച്ചമ്പാറ ശൗര്യാംകുഴിയിൽ പരേതനായ ടോമിന്റേയും കുവൈറ്റ് മലയാളിയായ മിനി ടോമിന്റേയും പുത്രിയാണ് നയന.
നയന എട്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തിയ നയന ബന്ധുക്കളായ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.കാൽ വഴുതി പുഴയിലേക്ക് വീണാണ് അപകടം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല. മാതാവ് മിനി മകൾക്കൊപ്പം അവധിയാഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മകളുടെ ദുരന്തവാർത്ത എത്തിയത്. ഇതോടെ മിനി കുവൈറ്റിലുള്ള മറ്റ് ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് തിരിച്ചു.
നയനയുടെ പിതാവ് ടോം പത്ത് വർഷം മുമ്പ് തൊടുപുഴയിൽ വച്ച് വാഹനാപകടത്തിൽ മരിച്ചിരുന്നു.ഭാര്യാ സഹോദരിയുടെ വിവാഹത്തിന് പോകുംവഴിയാണ് അപകടം സംഭവിച്ചത്.
അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് നയന. മിനി അൽ ഉമാമ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനാണ്. എസ്എംസിഎ ബാലദീപ്തിയിലെ സജീവ അംഗമായിരുന്ന നയന മലയാളി കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു.