തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ് മലയാളത്തിന്റ നയൻസ്. പ്രതിഫലത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണെങ്കിലും നായകന്മാർക്കൊക്കെ നയൻസ് മതിയെന്നാണ് പറയുന്നത്. ഒപ്പം വന്ന നടികളൊക്കെ ഫീൽഡ് ഔട്ട് ആയിട്ടും ഇന്നും ഒന്നാം സ്ഥാനത്ത്് നിൽക്കുന്ന നയൻസ് മറ്റു നടിമാർക്ക് അത്ഭുതവും അസൂയയുമാണ്. ഇപ്പോൾ വീണ്ടും തനിക്കു പകരം താൻ മാത്രമെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

രാം ചരൺ തേജയാണ് തന്റെ നായികയായി നയൻസ് മതിയെന്ന് വാശി പിടിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം 'സൈ റായ്'ലും നടി നയനാണ്. സിനിമയ്ക്കായ് നയനിനെ സമീപിച്ച നിർമ്മാതാവും നടനുമായ രാംചരൺ തേജയോട് ആവശ്യപ്പെട്ടത് ആറരക്കോടി രൂപയാണ്. വൻ പ്രതിഫലം ഡിമാന്റ് ചെയ്തതോടെ ചിത്രത്തിൽ നിന്ന് നയൻ പുറത്താകുമെന്ന് കാത്തിരുന്നവരെ അത്ഭുതപ്പെടുത്തി രാംചരണിന്റെ തീരുമാനം. നയൻതാര തന്നെ വേണം, പ്രതിഫലം പ്രശ്നമല്ല. അങ്ങനെ കരാറിൽ ഒപ്പുവെച്ചു.

പ്രതിഫലത്തിന്റെ കാര്യത്തിൽ ഇനി നയൻതാരയ്ക്ക് മുന്നിൽ സൂപ്പർ താരങ്ങൾ മാത്രം. ബാലയ്യ നായകനാകുന്ന പുതിയ ചിത്രത്തിലും താരം നയൻതാരയാണ്. മൂന്നുകോടി രൂപയാണ് പ്രതിഫലം. തമിഴിൽ മാത്രമല്ല തെലുങ്കിലും നയൻസിന്റെ കാലമാണ്. സൂപ്പർ താരങ്ങളില്ലാതെ സിനിമ വിജയിപ്പിക്കുമെന്നതും നയൻസിനെ പ്രിയങ്കരിയാക്കുന്നത്.