തെന്നിന്ത്യയുടെ ലേഡി സൂപ്പർ താരം നയൻതാരയുടേയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും ചിത്രങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്‌ച്ചയായി സമൂഹ മാധ്യമത്തിൽ തരംഗമായിരുന്നത്. ഇവരുടെ ചിത്രങ്ങൾ നയൻസ് ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

ദിവസങ്ങൾക്ക് മുൻപ് നയൻസും വിഘ്‌നേഷും നടത്തിയ പഞ്ചാബ് യാത്രയുടെ ചിത്രങ്ങളും ഇരുവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയും സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പുത്തൻ വീഡിയോ പുറത്ത് വന്നത്.പാക്മാൻ സ്മാഷ് എന്ന ഗെയിമിൽ വിഘ്‌നേഷിനെ തോൽപ്പിക്കുന്ന നയൻതാരയുടെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

വിഘ്‌നേഷിന്റെ പിറന്നാളായിരുന്നു സെപ്റ്റംബർ 18ന്. പിറന്നാൾ നയൻതാരയോടൊപ്പമാണ് വിഘ്‌നേഷ് ആഘോഷിച്ചത്. വിഘ്‌നേഷ് തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നതും. പ്രണയ ജോഡികളായ ഇവരുടെ വിവാഹം എന്നായിരിക്കും എന്ന ചിന്തയാണ് ഇപ്പോൾ ആരാധകരുടെ ഉള്ളിൽ നിറയുന്നത്.