ല്ലാ ആഘോഷങ്ങളിലും ഒരുമിച്ച് കൊണ്ടാടുന്ന നയൻസും വിഘ്‌നേശും ക്രിസ്തുമസും ഒന്നിച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.ഇരുവരും നീല നിറത്തിലുള്ള വസ്ത്രം ധരിച്ച് ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതും മറ്റും ചിത്രത്തിൽ കാണാം.

ചെന്നൈയിലെ വസതിയിലാണ് ഇത്തവണ നയൻതാരയുടെയും വിഘ്നേശിന്റെയും ക്രിസ്മസ്. ചെന്നൈയിലെ നയൻതാരയുടെ വസതിയിൽ ഒരുമിച്ചാണ് ഇരുവരും താമസിക്കുന്നത്. വിവാഹം രഹസ്യമായി നടന്നു എന്ന് വാർത്തകളുണ്ട്.

പ്രഭുദേവയുമായി വേർപിരിഞ്ഞ ശേഷം നയൻതാര സിനിമകളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നു. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് സംവിധായകൻ വിഘ്നേശുമായി നയൻ പ്രണയത്തിലായത്. ആദ്യമൊക്കെ ഈ പ്രണയ ഗോസിപ്പ് നിരസിച്ചുവെങ്കിലും പിന്നെ പിന്നെ നയനും വിഘ്നേശും അത് ശരി വയ്ക്കും വിധത്തിലുള്ള ചിത്രങ്ങൾ പിന്നീട് പുറത്തുവിടാൻ തുടങ്ങിയോടെ ഇരുവരുടെയും പ്രണയം ഉറപ്പിക്കുകയായിരുന്നു.

സൂര്യയും അമലാ പോളും പ്രധാനവേഷത്തിലെത്തിയ 'താനാ സേർന്ത കൂട്ടം', നയൻതാര-വിജയ് സേതുപതി ജോഡികൾ തകർത്തഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം 'നാനും റൗഡി താൻ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്‌നേശ് ശിവൻ.