- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയൻതാരയുടെ പ്രതിവർഷ വരുമാനം 60 ലക്ഷം രൂപ മാത്രം! ഒരു സിനിമയ്ക്ക് 3 കോടി രൂപ പ്രതിഫലം വാങ്ങുന്ന നയൻതാര സർക്കാറിൽ ബോധിപ്പിച്ച കണക്ക് ഇങ്ങനെ; ആദായനികുതി വകുപ്പ് റെയ്ഡിന് ഇറങ്ങിയത് നികുതി വെട്ടിപ്പ് ബോധ്യമായപ്പോൾ
തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമാ താരങ്ങളായ വിജയിന്റെയും നയൻതാരയുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് അധികൃതർ പരിശോധന നടത്തിയതിന് പിന്നിൽ രാഷ്ട്രീയം എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ എന്ന സംശയം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. നാളെ പുലി എന്ന സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് വിജയിന്റെ ചെന്നൈയിലെ വീട്ടിലും നിർമ്മാതാക്കളുടെ വീട്
തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമാ താരങ്ങളായ വിജയിന്റെയും നയൻതാരയുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് അധികൃതർ പരിശോധന നടത്തിയതിന് പിന്നിൽ രാഷ്ട്രീയം എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ എന്ന സംശയം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. നാളെ പുലി എന്ന സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് വിജയിന്റെ ചെന്നൈയിലെ വീട്ടിലും നിർമ്മാതാക്കളുടെ വീട്ടിലും റെയ്ഡ് നടന്നതും. ഇതിനിടായാണ് മലയാളി കൂടിയായ നയൻതാരയുടെ വസതികളിലും റെയ്ഡ് നടത്തിയത്. ദക്ഷിണേന്ത്യയിലെ മൂന്ന് ഭാഷകളിൽ തിരക്കേറിയ നടിയായ നയൻതാരയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് കൃത്യമായ നികുതി വെട്ടിപ്പ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. നയൻതാരയുടെ കൊച്ചി തേവരയിലുള്ള വീട്ടിലും തിരുവല്ലയിലെ തറവാട് വീട്ടിലുമാണ് ഇൻകംടാക്‌സ് പരിശോധന നടത്തിയത്.
തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലെ തിരക്കേറിയ നടിയായ നയൻതാര ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന നടി കൂടിയാണ്. ഒരു സിനിമയ്ക്ക് മൂന്ന് കോടി രൂപയാണ് നയൻതാരയുടെ പ്രതിഫലം. ഇങ്ങനെ കോടികൾ പ്രതിഫലം വാങ്ങുന്ന നയൻതാര സർക്കാറിൽ ബോധിപ്പിച്ച കണക്കാണ് താരത്തെ വീണ്ടും വിവാദത്തിൽ ആക്കുന്നത്. തനിക്ക് പ്രതിവർഷം 60 ലക്ഷം രൂപയുടെ വരുമാനം മാത്രമേ ഉള്ളൂവെന്നാണ് കണക്കുകളിൽ ബോധിപ്പിച്ചിരിക്കുന്നത് എന്നാണ് ആദായനികുതി വകുപ്പ് അധികൃതർ പറയുന്നു.
നയൻതാരയാണ് തെന്നിന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയെന്ന വിവരം പലതവണ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിക്കാനാണ് നയൻസ് ഉയർന്ന പ്രതിഫലം പറ്റുന്നത്. മലയാളത്തിൽ അഭിനയിക്കുമ്പോൾ 40-50 ലക്ഷം വരെ ഒരു സിനിമയ്ക്ക് വാങ്ങാറുമുണ്ട്. കൂടാതെ പരസ്യങ്ങളിൽ അഭിനയിച്ചും നയൻസിന് നല്ല വരുമാനമുണ്ട്. അടുത്തിടെ
ഹൈദരാബാദിലെ ഒരു ജൂവലറിയുടെ പരസ്യത്തിനാണ് നയൻസ് നാലുകോടി പ്രതിഫലം പറ്റിയതെന്നാണ് റിപ്പോർട്ടുകൾ.
പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ സ്വതവേ താൽപ്പര്യക്കുറവാണ് നയൻതാരയ്ക്ക് അതുകൊണ്ട് തന്നെ ഉയർന്ന പ്രതിഫലമാണ് താരം വാങ്ങുന്നത്. ഇങ്ങനെ പ്രതിഫലം വാങ്ങുമ്പോൾ നയൻസിന്റെ മാനേജർമാർ വേണ്ടവിധത്തിൽ ശ്രദ്ധ പുലർത്തത്തതു കൊണ്ടാണ് ആദായനികുതി വകുപ്പിൽ കുറഞ്ഞ തുക കാണിച്ചതെന്നാണ് കരുതുന്നത്. എന്തായാലും സർക്കാറിൽ ബോധിപ്പിക്കേണ്ട കണക്കിൽ വീഴ്‌ച്ച വരുത്തിയത് നയൻതാരയ്ക്ക് പുലിവാലാകും എന്ന കാര്യം ഉറപ്പാണ്.
ഇത് ആദ്യമായല്ല നയൻതാര നികുതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചാടുന്നത്. നികുതി അടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്തിയതിന് നയൻസിന്‌റെ ഊട്ടിയിലെ അവധിക്കാല വസതി ജപ്തി ചെയ്യുന്ന നടപടിയിലേക്ക് നീങ്ങുമെന്ന് ഊട്ടി നഗരസഭ വ്യക്താക്കിയ സംഭവമുണ്ടായിരുന്നു. അവധിക്കാല ആഘോഷങ്ങൾക്കായി നയൻസ് ഊട്ടിൽ സ്വന്തമാക്കായിത് ആഡംബര ഫ്‌ലാറ്റായിരുന്നു. ഊട്ടിയിലെ ലവ് ഡേൽ റോഡിൽ സ്ഥിതിചെയ്യുന്ന റോയൽ കാസിൽ അപാർട്ട്‌മെന്റിലെ 122 വീടുകളിൽ ഒന്നാണ് നയൻസിന് സ്വന്തമായുള്ളത്.
സ്വത്തുനികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി ഊട്ടി നഗരസഭാ അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ഉടൻ നികുതി അടയ്ക്കയ്ക്കണമെന്നു ചൂണ്ടിക്കാട്ടി നഗരസഭ നയൻസിന് നോട്ടീസ് അയക്കുകയായിരുന്നു. എന്നാൽ ഈ നോട്ടിസിന് താരം മറുപടി നൽകിയില്ലെന്ന ആരോപണവും ഉയർന്നിരുന്നു. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെ കടന്നുവന്ന നയൻതാര ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ ഒന്നാം നിര നായികയായി ഉയരുകയായിരുന്നു. ഏറ്റവും ഒടുവിലായി നയൻസിന്റെതായി പുറത്തിറങ്ങിയ മായ എന്ന സിനിമയും സൂപ്പർഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരിക്കയാണ്. ഇതിനിടെയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡും ഉണ്ടായിരിക്കുന്നത്.