- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വർഷത്തിന് ശേഷം സിനിമയുടെ പ്രൊമോഷൻ പരിപാടിക്കായി ചാനൽ അതിഥിയായി നയൻസ് എത്തി; നയൻസ് തീരുമാനം മാറ്റിയത് പുതിയ ചിത്രം ആരമിന് വേണ്ടി
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രമാണ് ആരം. ഗോപി നൈനാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കളക്ടറുടെ വേഷത്തിലാണ് നയൻസ് എത്തുന്നത്. ചിത്രത്തിൽ നയൻതാരയുടെ ലുക്ക് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. താരറാണിക്ക് ഏറെ പ്രതീക്ഷ നല്കുന്ന വേഷമാണ് ചിത്രത്തിലേത്. ഇപ്പോളിതാ ചിത്രത്തിന് വേണ്ടി നടി തന്റെ തീരുമാനം വരെ മാറ്റിയെന്നാണ് റിപ്പോർട്ട്. നടി ഇതുവരെ സിനിമയ്ക്ക് വേണ്ടി പ്രമോഷൻ ചടങ്ങുകളിലോ, അവാർഡ് നിശകളിലോ പങ്കെടുക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. ഈ തീരുമാനമാണ് നടി ആരത്തിന് വേണ്ടി മാറ്റിയത്. സ്വന്തം സിനിമകളുടെ പ്രമോഷന് വേണ്ടി ചാനൽ ഷോകളിലും പൊതുപരിപാടികളിലും പങ്കെടുക്കില്ലെന്നായിരുന്നു നയൻതാരയുടെ നിലപാട്. വ്യക്തിജീവിതത്തിലെ തിരിച്ചടികളും വിവാദങ്ങളും വലിച്ചിഴച്ച് ചാനൽ അഭിമുഖങ്ങളും ഷോകളും ചടങ്ങുകളും ലക്ഷ്യത്തിൽ നിന്ന് വഴിമാറുമെന്നതിനാലാണ് നയൻസ് അഞ്ച് വർഷമായി ഇത്തരമൊരു കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രഭുദേവയുമായുള്ള പ്രണയത്തകർച്ചയ്ക്ക് പിന്നാലെ സിനിമയിലേക്കുള്ള രണ്ടാം വരവ
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രമാണ് ആരം. ഗോപി നൈനാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കളക്ടറുടെ വേഷത്തിലാണ് നയൻസ് എത്തുന്നത്. ചിത്രത്തിൽ നയൻതാരയുടെ ലുക്ക് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. താരറാണിക്ക് ഏറെ പ്രതീക്ഷ നല്കുന്ന വേഷമാണ് ചിത്രത്തിലേത്. ഇപ്പോളിതാ ചിത്രത്തിന് വേണ്ടി നടി തന്റെ തീരുമാനം വരെ മാറ്റിയെന്നാണ് റിപ്പോർട്ട്. നടി ഇതുവരെ സിനിമയ്ക്ക് വേണ്ടി പ്രമോഷൻ ചടങ്ങുകളിലോ, അവാർഡ് നിശകളിലോ പങ്കെടുക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. ഈ തീരുമാനമാണ് നടി ആരത്തിന് വേണ്ടി മാറ്റിയത്.
സ്വന്തം സിനിമകളുടെ പ്രമോഷന് വേണ്ടി ചാനൽ ഷോകളിലും പൊതുപരിപാടികളിലും പങ്കെടുക്കില്ലെന്നായിരുന്നു നയൻതാരയുടെ നിലപാട്. വ്യക്തിജീവിതത്തിലെ തിരിച്ചടികളും വിവാദങ്ങളും വലിച്ചിഴച്ച് ചാനൽ അഭിമുഖങ്ങളും ഷോകളും ചടങ്ങുകളും ലക്ഷ്യത്തിൽ നിന്ന് വഴിമാറുമെന്നതിനാലാണ് നയൻസ് അഞ്ച് വർഷമായി ഇത്തരമൊരു കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രഭുദേവയുമായുള്ള പ്രണയത്തകർച്ചയ്ക്ക് പിന്നാലെ സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് ചാനൽ അഭിമുഖങ്ങളും സിനിമാ പ്രചരണ ചടങ്ങുകളും ഒഴിവാക്കാനുള്ള താരത്തിന്റെ തീരുമാനം.
ആറ്റ്ലി സംവിധാനം ചെയ്ത രാജാ റാണി എന്ന ചിത്രത്തിനായാണ് നയൻതാര ഒടുവിൽചാനൽ പ്രമോഷനിലെത്തിയത്. അതിന് ശേഷം നയൻസ് സ്വാതന്ത്ര്്യദിന പ്രത്യേക പരിപാടിയിൽ അതിഥിയായെത്തി. സ്വാതന്ത്ര്യ ദിനത്തിൽ സൺ ടിവിയിൽ ആണ് സിനിമയുടെ പ്രമോഷന് വേണ്ടി നയൻതാര പങ്കെടുത്തത്.
തമിഴ്‌നാട്ടിലെ കർഷക പ്രക്ഷോഭവും വരൾച്ചയും പ്രമേയമാകുന്ന സിനിമയിൽ കർഷകർക്കൊപ്പം നിലയുറപ്പിക്കുന്ന കഥാപാത്രമായാണ് നയൻസ് എത്തുന്നത്. ഇത്തരമൊരു സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലയ്ക്കാണ് സ്വാതന്ത്ര്യ ദിനത്തിൽ നയൻതാര പങ്കെടുത്തതെന്നാണ് സൂചന.
വിജയ്യെ നായകനാക്കി ഏ ആർ മുരുഗദോസ് സംവിധാനം ചെയ്ത കത്തി എന്ന ചിത്രവും തമിഴ്‌നാട്ടിലെ കാർഷിക പ്രശ്നത്തിലൂന്നിയായിരുന്നു. സംസ്ഥാനത്ത് കർഷകർ വലിയ പ്രക്ഷോഭം നയിക്കുന്ന സമയത്ത് എത്തുന്ന ചിത്രം ചർച്ചയാകുമെന്നാണ് അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ.