ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവയുടെയും. വിവാഹം എന്നാണെന്ന ചോദ്യത്തിന് പലപ്പോഴും ഇരുവരും ഒഴിഞ്ഞു മാറിയിരുന്നു. എന്നാൽ ഇവരുടെ വിവാഹം കഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ഗോസിപ്പുകൾ. നെറ്റിയിൽ സീമന്ത രേഖവച്ച് വിഘ്നേശ് ശിവനൊപ്പം നിൽക്കുന്ന ഫോട്ടോയാണ് വാർത്തകൾക്ക് ആധാരം. സോഷ്യൽ മീഡിയ സിനിമ പേജുകളിൽ ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നയൻതാരയും വിഘ്‌നേഷ് ശിവനും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.എന്നാൽ ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ക്ഷേത്ര ദർശനം നടത്തുന്ന ഇരുവരുടെയും വീഡിയോയാണ് ഈ റിപ്പോർട്ടുകൾക്ക് പിന്നിൽ. നയൻതാര നെറ്റിയിൽ സുന്ദരം ചാർത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തി. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര നേരത്തെ സ്ഥിരീകരിച്ചിരുന്നു.

വിവാഹം ചെയ്യുമ്പോൾ പരസ്യമായി പറയും എന്ന് പറഞ്ഞിരുന്ന താരം വിവാഹ നിശ്ചയം രഹസ്യമായി വയ്ക്കുകയായിരുന്നു. പിന്നീട് ഒരു ചാറ്റ് ഷോയിൽ മോതിരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് നയൻതാര വെളിപ്പെടുത്തിയത്.

വിഘ്നേശ് ശിവനും നയൻതാരയും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവൻ സന്ദർശനം നടത്തുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ആറ്റുകാൽ അമ്പലത്തിൽ വിഘ്നേശിനൊപ്പം എത്തിയ നയന്റെ ഫോട്ടോകളാണ് ഏറ്റവും ഒടുവിൽ വൈറലായത്.

ഇപ്പോൾ പ്രചരിക്കുന്ന നയൻതാരയുടെ ചിത്രത്തിൽ നെറ്റിയിൽ താരം സീമന്ത രേഖ കാണാം. ഇതിന് മുൻപ് പല ഫോട്ടോകലും പുറത്ത് വന്നിരുന്നുവെങ്കിലും ഇതുപോലെ ഒരു 'ഭാര്യ' ലുക്കിൽ നയൻതാരയെ കണ്ടിട്ടില്ല. അതിനാൽ നയനും വിഘ്നേശും രസ്യമായി വിവാഹിതരായോ എന്നാണ് ആരാധകരുടെ സംശയം.

വിവാഹം ചെയ്യുമ്പോൾ പരസ്യമായി പറയും എന്ന് പറഞ്ഞിരുന്ന താരം വിവാഹ നിശ്ചയം രഹസ്യമായി വച്ചിരുന്നു. പിന്നീട് ഒരു ചാറ്റ് ഷോയിൽ മോതിരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് നയൻതാര വെളിപ്പെടുത്തിയത്. വിവാഹം ആയിട്ടില്ല എന്നാണ് അന്ന് പറഞ്ഞിരുന്നത്. പക്ഷെ നിലവിൽ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം നയനും വിഘ്നേശും വിവാഹിതരായി.

പ്രഭു ദേവയുമായി പ്രണയത്തിലായിരുന്ന കാലത്ത് ആണ് നയൻതാര ഹിന്ദു മതം സ്വീകരിച്ചത്. ഡയാന കുര്യൻ എന്ന പേര് മാറ്റി, തന്റെ സ്‌ക്രീൻ നെയിം ആയ നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു. അതിന് ശേഷം പ്രഭുദേവയുമായി രഹസ്യമായി വിവാഹിതയായി എന്നും ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഇന്റസ്ട്രിയിൽ നിന്നും വിട്ടു നിന്ന നയൻ പെട്ടന്നാണ് ആ ബന്ധം തകർന്ന് സിനിമയിലേക്ക് തിരിച്ചെത്തിയത്.

നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് വിഘ്നേശ് ശിവനും നയൻതാരയും പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പ് അന്ന് താരം നിഷേധിച്ചു. എന്നാൽ ഒരു അവാർഡ് ഷോയിൽ വച്ച് ഷാരൂഖ് ഖാനെ തഴഞ്ഞ് വിഘ്നേശ് ശിവന്റെ കൈയിൽ നിന്നും പുരസ്‌കാരം വാങ്ങി നയൻ തന്റെ പ്രണയം പരസ്യപ്പെടുത്തുകയായിരുന്നു.

'കാതുവാക്കിലെ രണ്ടു കാതൽ' ചിത്രമാണ് വിഘ്നേശ് ശിവന്റെ സംവിധാനത്തിൽ നയൻതാര നായികയായി ഇനി പ്രദർശനത്തിനെത്താനുള്ളത്. വിഘ്നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തിൽ സാമന്തയും നായികയാണ്.

മലയാളത്തിൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയൻതാരയാണ്. ഇതിൽ പൃഥ്വിരാജ് നായകനാവുന്ന ഗോൾഡ് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഫഹദ് ഫാസിൽ നായകനാവുന്ന പാട്ട് ആണ് മറ്റൊരു ചിത്രം.

അതേസമയം, തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നായികമാരിൽ ഒന്നാമതാണ് നയൻതാരം. അഞ്ച് മുതൽ ആറ് കോടിവരെയാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. ഫാമിലി മാൻ 2, പുഷ്പ എന്നിവയ്ക്ക് ശേഷം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികയായി മാറിയിരിക്കുകയാണ് സാമന്ത. മൂന്ന് കോടി രൂപയാണ് സാമന്തയുടെ പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയിലെ ഗാനരംഗത്തിന് മാത്രം ഒന്നരക്കോടിയോളം രൂപ സാമന്ത വാങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബാഹുബലിയിലൂടെ താരമൂല്യം ഉയർന്ന അനുഷ്‌ക ശർമയും ഒരു ചിത്രത്തിന് മൂന്ന് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. പൂജ ഹെഗ്‌ഡെ, രശ്മിക മന്ദാന,കാജൽ അഗർവാൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റ് നായികമാർ.