- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരൾ നൽകാനായി പിതാവ് തയ്യാറായി; മംഗലാപുരത്തു നിന്നും അഞ്ചുമണിക്കൂർ കൊണ്ട് അമൃതയിലേക്ക് എത്തിച്ചു; പ്രതീക്ഷയോടെ നല്ല ഫലത്തിന് കാത്തിരുന്നവരെ നിരാശരാക്കി 15 വയസ്സുകാരൻ നസീം ശസ്ത്രക്രിയയ്ക്ക് മുമ്പേ വിടവാങ്ങി
പള്ളിക്കര: കഴിഞ്ഞദിവസം മൊബൈൽ നൽകാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥി കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയുടെ ഒരുക്കങ്ങൾക്കിടെ വിടവാങ്ങി. പൂച്ചക്കാട്ടെ ഹസൈനാർ (ആമു ഹാജി) - സുബൈദ ദമ്പതികളുടെ മകൻ നസീം (14) ആണ് മരിച്ചത്. പള്ളിക്കര ഗവ. സ്കൂളിലെ വിദ്യാർത്ഥിയാണ് നസീം. കുടുംബാംഗങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കെയാണ് എറണാകുളത്തെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
ഗുരുതരാവസ്ഥയിലായ നസീം ആദ്യം മംഗളൂരുവലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഥിതി അത്യന്തം ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റുകയായിരുന്നു.
കരൾ മാറ്റിവെക്കലിന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയായിരുന്നു. പിതാവ് തന്നെയാണ് കരൾ ദാനത്തിനായി മുന്നോട്ട് വന്നത്. ഏറെ സാഹസികമായാണ് ആംബുലൻസ് അഞ്ചുമണിക്കൂർ കൊണ്ട് മംഗലാപുരത്തുനിന്നും എറണാകുളത്തെ അമൃത ആശുപത്രിയിൽ എത്തിച്ചേർനത്.
തിങ്കളാഴ്ച രാത്രിയോടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാവുമെന്ന പ്രതീക്ഷകൾക്കിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കാസർകോട്ടെ വീട്ടിലെത്തിക്കും സഹോദരങ്ങൾ നദീം, മുഹമ്മദ് ,ഖബറടക്കം പൂച്ചക്കാട് മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്