- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം കഴിച്ചിട്ട് ബില്ലടക്കാൻ മടിച്ചതിനെ ചോദ്യം ചെയ്തു; തദ്ദേശി നിറയൊഴിച്ചപ്പോൾ ആലംകോട് സ്വദേശിയായ ഹോട്ടൽ ഉടമ സൗദിയിൽ കൊല്ലപ്പെട്ടു
റിയാദ്: സൗദിഅറേബ്യയിൽ അ!ജ്ഞാതരുടെ വെടിയേറ്റു മലയാളി മരിച്ചു. ആലംകോട് ചെഞ്ചേരിക്കോണം മാജിദ മൻസിലിൽ നസീർ (40) ആണു റിയാദിൽ നിന്നു 300 കിലോമീറ്റർ അകലെ ലൈല അഫ്‌ലാജിലെ തന്റെ ഭക്ഷണശാലയിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ സൗദി സമയം 12.30 യോടെയാണ് സംഭവം. റിയാദിൽ നിന്ന് 400 കിലോമീറ്റർ അകലെ ലൈലാ അഫിലാജിൽ നസീർ നടത്തിവരുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സൗദി സ്വദേശികളായ നാലംഗ സംഘം പണം നൽകാതിരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൈയേറ്റത്തിൽ കലാശിച്ചു. ഒടുവിൽ, പണം നൽകി മടങ്ങിയ സംഘം അര മണിക്കൂറിനകം തോക്കുമായി തിരിച്ചെത്തി നസീറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന ആലംകോട് സ്വദേശികളായ നജീബ്, ഷെമീം, ആസിഫ് എന്നീ ജീവനക്കാർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി ടിവിയിൽ ദൃശ്യമായിരുന്നു. അതനുസരിച്ചാണ് സൗദി സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തതെന്നും പ്രതികൾ പിടിയിലായതെന്നും സൂചനയുണ്ട്. സൗദി പൊലീസ് നടപടി സ്വീകരിച്ചതായും ജീവനക്കാരെ ചോദ്യം ചെയ്യാൻ കൊണ്ടുപോയതായും ബന്ധുക്കൾ പറയുന
റിയാദ്: സൗദിഅറേബ്യയിൽ അ!ജ്ഞാതരുടെ വെടിയേറ്റു മലയാളി മരിച്ചു. ആലംകോട് ചെഞ്ചേരിക്കോണം മാജിദ മൻസിലിൽ നസീർ (40) ആണു റിയാദിൽ നിന്നു 300 കിലോമീറ്റർ അകലെ ലൈല അഫ്‌ലാജിലെ തന്റെ ഭക്ഷണശാലയിൽ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ സൗദി സമയം 12.30 യോടെയാണ് സംഭവം. റിയാദിൽ നിന്ന് 400 കിലോമീറ്റർ അകലെ ലൈലാ അഫിലാജിൽ നസീർ നടത്തിവരുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സൗദി സ്വദേശികളായ നാലംഗ സംഘം പണം നൽകാതിരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൈയേറ്റത്തിൽ കലാശിച്ചു. ഒടുവിൽ, പണം നൽകി മടങ്ങിയ സംഘം അര മണിക്കൂറിനകം തോക്കുമായി തിരിച്ചെത്തി നസീറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന ആലംകോട് സ്വദേശികളായ നജീബ്, ഷെമീം, ആസിഫ് എന്നീ ജീവനക്കാർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി ടിവിയിൽ ദൃശ്യമായിരുന്നു. അതനുസരിച്ചാണ് സൗദി സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തതെന്നും പ്രതികൾ പിടിയിലായതെന്നും സൂചനയുണ്ട്. സൗദി പൊലീസ് നടപടി സ്വീകരിച്ചതായും ജീവനക്കാരെ ചോദ്യം ചെയ്യാൻ കൊണ്ടുപോയതായും ബന്ധുക്കൾ പറയുന്നു. പരേതനായ മീരാസാഹിബിന്റെയും ആമിനാ ബീബിയുടെയും മകനാണ്. സീനയാണ് ഭാര്യ. മുഹമ്മദ് ആഷിക്, നസ്‌റ നസീർ, നസറി എന്നിവർ മക്കൾ. കബറടക്കം സൗദിയിൽ.
25 വർഷമായി ഗൾഫിൽ ജോലി നോക്കുന്ന നസീർ സ്വന്തമായി ഹോട്ടൽ തുടങ്ങി പച്ച പിടിച്ചു വരുകയായിരുന്നു. നാട്ടിൽ വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. സ്വന്തമായി വീടു വയ്ക്കുകയെന്ന മോഹത്തോടെ കഠിനാദ്ധ്വാനം ചെയ്ത് പണം സ്വരുക്കൂട്ടുന്നതിനിടയിലാണ് ദാരുണ അന്ത്യം. ഏഴ് മാസം മുമ്പാണ് നസീർ നാട്ടിലെത്തി മടങ്ങിയത്. മൃതദേഹം സൗദിയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.