- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നസ്‌നീൻ കോൺട്രാക്ടർ; കനേഡിയൻ പ്രേക്ഷകരുടെ മനമിളക്കിയ പാഴ്‌സി സുന്ദരി
ഗുജറാത്തിലെ പാഴ്‌സി കുടുംബപാരമ്പര്യമുള്ള കനേഡിയൻ അഭിനേത്രിയാണ് നസ്‌നീൻ കോൺട്രാക്ടർ. 1982 ഓഗസ്റ്റ് 26ന് മുംബൈയിലാണ് നസ്‌നീൻ ഭൂജാതയായത്. സിബിസിയിൽ 2008-2009 കാലഘട്ടത്തിൽ പ്രക്ഷേപണം ചെയ്ത ദി ബോർഡറിലെ ലൈല ഹൗറാനി എന്ന കഥാപാത്രത്തിലൂടെയാണ് അവർ ശ്രദ്ധേയയായത്. സിബിസിക്ക് പുറമെ മറ്റ് 20 നെറ്റ് വർക്കുകളിൽ കൂടി ലോക വ്യാപകമായി പ്രക്ഷേപണം ചെയ്ത ടെലി
ഗുജറാത്തിലെ പാഴ്‌സി കുടുംബപാരമ്പര്യമുള്ള കനേഡിയൻ അഭിനേത്രിയാണ് നസ്‌നീൻ കോൺട്രാക്ടർ. 1982 ഓഗസ്റ്റ് 26ന് മുംബൈയിലാണ് നസ്‌നീൻ ഭൂജാതയായത്. സിബിസിയിൽ 2008-2009 കാലഘട്ടത്തിൽ പ്രക്ഷേപണം ചെയ്ത ദി ബോർഡറിലെ ലൈല ഹൗറാനി എന്ന കഥാപാത്രത്തിലൂടെയാണ് അവർ ശ്രദ്ധേയയായത്. സിബിസിക്ക് പുറമെ മറ്റ് 20 നെറ്റ് വർക്കുകളിൽ കൂടി ലോക വ്യാപകമായി പ്രക്ഷേപണം ചെയ്ത ടെലിവിഷൻ പരമ്പരയായിരുന്നു ദി ബോർഡർ. അക്കാരണത്താൽ നസ്‌നീന് ഇതിലൂടെ ലോകവ്യാപമായുള്ള നിരവധി പ്രേക്ഷകരുടെ മനം കവരാൻ കഴിഞ്ഞു.
38 എപ്പിസോഡുകളുള്ള ഈ പരമ്പര പീറ്റർ റെയ്മണ്ട്, ലിൻഡലീ ട്രേസെ, ജെനറ്റ് മാക്ലീൻ, ജെറെമി ഹോൾ എന്നിവരാണ് ക്രിയേറ്റ് ചെയ്തത്. നസ്‌നീന് പുറമെ ജെയിംസ് മാക്‌ഗോവൻ, ഗ്രേസ് പാർക്ക്, ഗ്രഹാം അബി, ജോനാസ് ചെർനിക്ക്, മാർക്ക് വിൽസൺ തുടങ്ങിയ താരങ്ങളും ഇതിൽ വേഷമിട്ടു. കുടിയേററം തീവ്രവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു ഈ പരമ്പരയിൽ കൈകാര്യം ചെയ്തിരുന്നത്. ചെറിയ കഥാപാത്രമായിരുന്നുവെങ്കിലും ഇതിലൈ ലൈല ഹൗറാനിയെ തന്റെ സ്വതസിദ്ധമായ അഭിനയസിദ്ധിയാൽ അവിസ്മരണീയമാക്കാൻ സാധിച്ചതാണ് നസ്‌നീൻ കോൺട്രാക്ടറുടെ വിജയം. തുടർന്ന് നിരവധി അവസരങ്ങൾ നസ്‌നീനെ തേടിയെത്തി.
2010ലെ ടിവിപരമ്പരയായ റൂൾസ് ഓഫ് എൻഗേജ്‌മെന്റിലും നസ്‌നീന് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ലഭിച്ചിരുന്നു. ഇതിൽ സുനീതയെന്ന കഥാപാത്രത്തിനാണ് അവർ ജീവനേകിയത്. സിബിഎസ് ചാനലിൽ പ്രക്ഷേപണം ചെയ്ത ഈ പരമ്പര ടോം ഹെർട്‌സാണ് ക്രിയേറ്റ് ചെയ്തത്. ഇതിൽ നസ്‌നീനൊപ്പം പാട്രിക് വാർബർട്ടൺ, മെഗിൻ പ്രൈസ്, ഒലിവർ ഹഡസൻ, ബിയാൻസ് കജ്‌ലിച്ച്, ഡേവിഡ് സ്‌പേഡ്, ആധിർ കല്യാൺ തുടങ്ങിയവരും വേഷമിട്ടു.
തുടർന്ന് 2010ലെ ടിവി സീരീസായ 24ലും നസ്‌നീന് അവസരം ലഭിച്ചു. ഇതിൽ കായ്‌ല ഹാസൻ എന്ന റോളായിരുന്നു അവരെ കാത്തിരുന്നത്. ഫോക്‌സ് ചാനലിൽ പ്രക്ഷേപണം ചെയ്ത ഈ സീരീസ് ജോയൽ സർനൗ, റോബർട്ട് കാച്ച്‌റാൻ എന്നിവരാണ് ക്രിയേററ് ചെയ്തത്. ഇതിൽ നസ്‌നീനൊപ്പം കൈഫർ സുത്തർലാൻഡ്, മേരി ലൈൻ രാജ്‌സ്‌കബ്, കാർലോസ് ബെർണാഡ്, ഡെന്നിസ് ഹേസ്‌ബെർട്ട്, കിം റാവെർ തുടങ്ങിയവരും അഭിനയിച്ചു. ടിവി പരമ്പരകളിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ബിഗ്‌സ്‌ക്രീനിൽ നിന്നും നസ്‌നീനെ തേടി അവസരങ്ങളെത്തി. 2011ലെ സിനിമയായ സിയാൻസ് ദി സമ്മൊണിംഗിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് ഹരിശ്രീ കുറിച്ചത്. ഇതിൽ ഇവ എന്ന കഥാപാത്രത്തിനാണ് നസ്‌നീൻ ജീവനേകിയത്. തുടർന്ന് അടുത്ത വർഷം പെഗസ്സസ് വേഴ്‌സസ് ചിമെറ എന്ന ചിത്രത്തിൽ ഫിലോണി എന്ന കഥാപാത്രത്തെ നസ്‌നീൻ ശ്രദ്ധേയമാക്കി. 2013ൽ പുറത്തിറങ്ങിയ ചിത്രമായ സ്റ്റാർ ട്രെക്ക് ഇൻടു ഡാർക്ക്‌നെസിൽ റിമ ഹാർവുഡിനെ അവതരിപ്പിച്ചതും നസ്‌നീൻ ആയിരുന്നു. അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയായ ഇതിന്റെ സംവിധായകൻ ജെ.ജെ.അബ്രാംസ് ആയിരുന്നു.
സിനിമകളിൽ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ച നസ്‌നീൻ വീണ്ടും ടെലിവിഷൻ രംഗത്തേക്ക് തിരച്ചെത്തി. 2013 2014ൽ പ്രക്ഷേപണം ചെയ്ത റിവഞ്ച് എന്ന പരമ്പരയിൽ ജെസ് എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു. തുടർന്ന് ഈ വർഷം ബോൺസ് എന്ന പരമ്പരയിൽ സാരി നസെരി എന്ന കഥാപാത്രത്തിനും പേഴ്‌സൻ ഓപ് ഇന്ററസ്റ്റ് എന്ന പരമ്പരയിൽ മരിയ മാർട്ടിനെസ് എന്ന കഥാപാത്രത്തിനും നസ്‌നിൻ കോൺട്രാക്ടർ ജീവനേകി. 24 എന്ന പരമ്പരയിൽ തന്നോടൊപ്പം അഭിനയിച്ച കനേഡിയൻ നടനായ കാർലൊ റോട്ടയെയാണ് നസ്‌നീൻ ജീവിതപങ്കാളിയാക്കിയത്. 2010 ഏപ്രിൽ ഒന്നിനായിരുന്നു ഇവരുടെ വിവാഹം.