- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നസ്രിയയെ വീട്ടമ്മയായി ഒതുക്കാൻ ഫഹദിന് താത്പര്യമില്ല; ഉടൻ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് ഫഹദ് ഫാസിൽ: രണ്ടാം വരവ് പൃഥ്വിരാജിന്റെ നായികയായെന്ന് അഭ്യൂഹം
ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസിം. ഫഹദിന്റെ മണവാട്ടിയായതോടെ സിനിമയിൽ നിന്നും അകന്ന് നിന്ന നസ്രിയ രണ്ടാം വരവിന് ഒരുങ്ങുന്നതായാണ് പുതിയ വിവരം. ഭർത്താവ് ഫഹദ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു നസ്രിയ തിരിച്ചു വരുന്ന വിവരം ഫഹദ് വെളിപ്പെടുത്തിയത്. എന്നാൽ ചിത്രത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്താൻ ഫഹദ് തയ്യാറായിട്ടില്ല. അതേസമയം പൃഥ്വിയുടെ നായികയായാണ് നസ്രിയയുടെ രണ്ടാം വരവെന്നാണ് റിപ്പോർട്ട്. അഞ്ജലി മേനോന്റെ ചിത്രത്തിലൂടെയാണു നസ്രിയ തിരിച്ചു വരുന്നത് എന്നു മുൻപ് റിപ്പോർട്ട് ഉണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങ് പൂർത്തിയായിട്ടില്ല. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ സ്നേഹിക്കുന്ന താര ദമ്പതികളാണു നസ്രിയയും ഫഹദും. തന്റെ കരിയറിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നസ്രിയയുടെ വിവാഹം. വിവാഹശേഷം നസ്രിയ സിനിമയിൽ നിന്ന് ഇടവേള എടുത്തതു പ്രേക്ഷകരേ ഏറെ വിഷമിപ്പിച്ചു. വിവാഹശേഷം ഫഹദിന് നേരിടേണ്ടി വന്ന ചോദ്യ
ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസിം. ഫഹദിന്റെ മണവാട്ടിയായതോടെ സിനിമയിൽ നിന്നും അകന്ന് നിന്ന നസ്രിയ രണ്ടാം വരവിന് ഒരുങ്ങുന്നതായാണ് പുതിയ വിവരം. ഭർത്താവ് ഫഹദ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു നസ്രിയ തിരിച്ചു വരുന്ന വിവരം ഫഹദ് വെളിപ്പെടുത്തിയത്. എന്നാൽ ചിത്രത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്താൻ ഫഹദ് തയ്യാറായിട്ടില്ല.
അതേസമയം പൃഥ്വിയുടെ നായികയായാണ് നസ്രിയയുടെ രണ്ടാം വരവെന്നാണ് റിപ്പോർട്ട്. അഞ്ജലി മേനോന്റെ ചിത്രത്തിലൂടെയാണു നസ്രിയ തിരിച്ചു വരുന്നത് എന്നു മുൻപ് റിപ്പോർട്ട് ഉണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങ് പൂർത്തിയായിട്ടില്ല.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ സ്നേഹിക്കുന്ന താര ദമ്പതികളാണു നസ്രിയയും ഫഹദും. തന്റെ കരിയറിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നസ്രിയയുടെ വിവാഹം. വിവാഹശേഷം നസ്രിയ സിനിമയിൽ നിന്ന് ഇടവേള എടുത്തതു പ്രേക്ഷകരേ ഏറെ വിഷമിപ്പിച്ചു. വിവാഹശേഷം ഫഹദിന് നേരിടേണ്ടി വന്ന ചോദ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും നസ്രിയയുടെ തിരിച്ചു വരവിനെ കുറിച്ചായിരുന്നു.
ബാംഗർ ഡെയ്സ് എന്ന സിനിമയുടെ ചിത്രികരണത്തിനിടയിലായിരുന്നു നസ്രിയയുടെയും ഫഹദിന്റെയും വിവാഹം വീട്ടുകാർ ചേർന്നു നിശ്ചയിച്ചത്. കുടുംബങ്ങൾ തീരുമാനിച്ച വിവാഹമാണ് എന്ന് ആദ്യം ഇരുവരും പറഞ്ഞിരുന്നു എങ്കിലും തങ്ങൾ പ്രണയത്തിലായിരുന്നു എന്നു പിന്നീട് ഫഹദ് വെളിപ്പെടുത്തിരുന്നു.