സിനിമയിൽ നിന്നും വിട്ട് നിന്നിട്ട് കാലം കുറേ കടന്ന് പോയെങ്കിലും മലയാളികളുടെ പ്രിയപ്പെട്ടതാരമാണ് നസ്രിയ. ഫഹദിന്റെ മണവാട്ടിയായി നസ്രിയ വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങി എങ്കിലും ആരാധകർക്ക് ഒരു പഞ്ഞവുമില്ല. നസ്രിയയുടെ ഫേസ്‌ബുക്ക് പേജിൽ നിരവധി ആരാധകരാണ് ഉള്ളത്. താരത്തിന്റെ ഒരു ഫോട്ടോ പ്രത്യക്ഷപ്പെട്ടാൽ തന്നെ ലൈക്കുകൾ കൂന്ന് കൂടുകയും ചെയ്യും.

ബിഗ്സ്‌ക്രിനിൽ എത്തുന്നില്ല എങ്കിലും ഫേസ്‌ബുക്കിലൂടെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ അറിയുന്നുമുണ്ട്. ഫേസ്‌ബുക്കിൽ ഒരു ചിത്രം പങ്കുവച്ചാൽ നിമിഷങ്ങൾക്കുള്ളിലാകും പതിനായിരക്കണക്കിനു ലൈക്കുകൾ എത്തുന്നത്. ഇപ്പോൾ നസ്രിയ എടുത്തിരിക്കുന്ന ഒരു സെൽഫിയാണ് എഫ്ബിയിൽ വൈറലായിരിക്കുന്നത്. കട്ടക്കലിപ്പിൽ നിൽക്കുന്ന നസ്രിയയുടെ ഫോട്ടോയാണ് ആരാധകർക്ക് രസം പകർന്നിരിക്കുന്നത്.

ഫഹദിന്റെ അനിയൻ ഫർഹാന് ഒപ്പം നിൽക്കുന്ന സെൽഫിയാണു ഫർഹാൻ എഫ് ബിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെൽഫി എടുത്തിരിക്കുന്നതു നസ്രിയയാണ്. ഫർഹാനകട്ടെ ചേട്ടത്തിയമ്മയുടെ കലിപ്പ് കണ്ടിട്ടാണ് എന്നു തോന്നുന്നു ആകെ ഒരു ഞെട്ടലിലുമാണ്. എന്തായലും സംഭവം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.