- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ബാഗിൽ നിന്ന് അടിവസ്ത്രങ്ങൾ എടുത്തു; മറ്റ് യാത്രക്കാർ ഇടപെട്ട് റെയിൽവേ പൊലീസിനെ അറിയിച്ചു; പരാതിയിൽ എൻബിസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എൻ.സി.ബി ഉദ്യോഗസ്ഥനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. 34കാരനായ ഉദ്യോഗസ്ഥനെതിരെ 25കാരി നൽകിയ പരാതിയിലാണ് നടപടി.
പുണെയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട തീവണ്ടിയിൽ വ്യാഴാഴ്ചയാണ് സംഭവം. മുംബൈ സോണൽ ഓഫീസിൽ ഉദ്യോഗസ്ഥനായ ദിനേശ് ചവാൻ ആണ് കേസിലെ പ്രതി.
റെയിൽവേ പൊലീസ് അധികൃതർ നൽകുന്ന വിവരം അനുസരിച്ച് 35കാരനായ ദിനേശ് ഹൈദരാബാദിൽ നിന്ന് മടക്കയാത്രയിലായിരുന്നു. 25കാരിയായ യുവതിയെ ഇയാൾ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും അവരുടെ ബാഗിൽ നിന്ന് അടിവസ്ത്രങ്ങൾ എടുക്കുകയും ചെയ്തു.
ഇത് ശ്രദ്ധയിൽപ്പെട്ട യുവതി ബഹളം വെക്കുകയായിരുന്നു. മറ്റ് യാത്രക്കാർ പ്രശ്നത്തിൽ ഇടപെടുകയും ടി.ടി.ഇയെ വിളിച്ചുവരുത്തി പരാതിപ്പെടുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു.
മുംബൈ ബ്രാഞ്ചിലെ ഓഫീസറായ ദിനേഷ് ചവാനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയതെന്ന് റെയിൽവെ പൊലീസ് പറഞ്ഞു. പരാതിക്കാരിയായ യുവതി പൂണെയിൽ നിന്നും ഹൈദരബാദിലേക്ക് വരികയായിരുന്നു. കോടതി വിചാരണയ്ക്കായി യുവതി വരുന്നതിനിടെയാണ് ലൈംഗികമായി അതിക്രമിക്കപ്പെട്ടതെന്നും യുവതി പറയുന്നു.
യുവാവ് അതിക്രമിച്ച് കയറിപ്പിടിച്ചെന്നും ബാഗിൽ നിന്ന് തന്റെ അടിവസ്ത്രം എടുത്ത് അയാളുടെ നെഞ്ചാട് ചേർത്തുവച്ചതായും പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി റെയിൽവെ പൊലീസ്് അറിയിച്ചു.
കോടതിയിൽ എത്തിച്ച ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം ചവാൻ കഴിഞ്ഞ ആറ് മാസമായി ലീവിലാണെന്നാണ് എൻ.സി.ബി അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
ന്യൂസ് ഡെസ്ക്