- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻസിസി കേഡറ്റിന് വെടിയേറ്റത് സൈനിക ഓഫീസറുടെ തോക്കിൽ നിന്നോ? വിദ്യാർത്ഥികൾ പൊലീസിൽ നൽകിയ മൊഴി പിന്നീട് തിരുത്തിയത് എന്തിന്? സൈനികതല അന്വേഷണം നടക്കുമ്പോഴും ധനൂഷിന്റെ മരണത്തിൽ അടിമുടി ദുരൂഹത
കോഴിക്കോട്: എൻസിസി കേഡറ്റ് പത്തനാപുരം സ്വദേശി ധനുഷ് കൃഷ്ണ (18) വെസ്റ്റ്ഹിൽ ബാരക്‌സിലെ ഫയറിങ് റേഞ്ചിൽ വെടിയേറ്റുമരിച്ച സംഭവത്തിൽ അടിമുടി ദൂരൂഹത തുടരുന്നു. തോക്ക് പൊട്ടിയത് ധനൂഷിന്റെ കൈയിൻനിന്നല്ല, ഡ്യൂട്ടി ഇൻചാർജിന്റെ കൈയിൽനിന്നാണെന്ന് പൊലീസ് സംശയിക്കുകയാണ്. എന്നാൽ സൈനിക വൃത്തങ്ങാവട്ടെ തങ്ങളൂടെ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാനുള
കോഴിക്കോട്: എൻസിസി കേഡറ്റ് പത്തനാപുരം സ്വദേശി ധനുഷ് കൃഷ്ണ (18) വെസ്റ്റ്ഹിൽ ബാരക്‌സിലെ ഫയറിങ് റേഞ്ചിൽ വെടിയേറ്റുമരിച്ച സംഭവത്തിൽ അടിമുടി ദൂരൂഹത തുടരുന്നു. തോക്ക് പൊട്ടിയത് ധനൂഷിന്റെ കൈയിൻനിന്നല്ല, ഡ്യൂട്ടി ഇൻചാർജിന്റെ കൈയിൽനിന്നാണെന്ന് പൊലീസ് സംശയിക്കുകയാണ്. എന്നാൽ സൈനിക വൃത്തങ്ങാവട്ടെ തങ്ങളൂടെ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാനുള്ള തീവ്ര യത്‌നത്തിലാണെന്ന് ആരോപണമുണ്ട്.നേരത്തെ നടക്കാവ് പൊലീസിൽ നൽകിയ മൊഴി വിദ്യാർത്ഥികൾ തിരുത്തിയത് ഇതിന്റെ ഭാഗമാണെന്നും സംശയമുണ്ട്. എൻ.സി.സി അധികൃതരുടെയും ഫയറിങ് റേഞ്ചിലുണ്ടായിരുന്ന കാഡറ്റുകളുടെയും മൊഴിയിലെ വൈരുധ്യമാണ് ഇത്തരം സംശയങ്ങൾ വർധിപ്പിക്കുന്നത്.
അധികൃതർ പറയുന്നത് നുണയാണെന്നതിന് ഒന്നിനുപിറകേ ഒന്നായി തെളിവുകൾ വന്നുകൊണ്ടിരിക്കയാണ്. ഉച്ചക്ക് ഊണ് കഴിക്കാൻ പോയി ഒറ്റക്ക് മടങ്ങിവന്ന ധനുഷ്, റേഞ്ചിന് സമീപം റൈഫിൾ പരിശോധിക്കുകയായിരുന്നെന്നാണ് ഡ്യൂട്ടി ഇൻചാർജ് പൊലീസിന് നൽകിയ മൊഴി. എന്നാൽ മരിക്കുന്നതിന് രണ്ടുമണിക്കൂർ മുമ്പ് ധനുഷ് ഒന്നും കഴിച്ചിട്ടില്‌ളെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആമാശയത്തിൽ രാവിലെ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടമേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണം കഴിക്കാൻ പോവാതെ ഫയറിങ് റേഞ്ചിൽതന്നെ തങ്ങിയത് എന്തിനാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കമിഴ്ന്ന് കിടന്ന് വെടിവെപ്പ് പരിശീലനം നടത്തുമ്പോൾ പിന്നിൽ നിന്ന് വെടിശബ്ദം കേട്ടതായും ഉടനെ തിരിഞ്ഞുനോക്കിയപ്പോൾ വിദ്യാർത്ഥി പിന്നിലേക്ക് മറിഞ്ഞുവീഴുന്നതും രക്തം ഛർദിക്കുന്നതും കണ്ടെന്നാണ് ഫയറിങ് റേഞ്ചിലുണ്ടായിരുന്ന ഒമ്പത് കാഡറ്റുകൾ നടക്കാവ് പൊലീസിന് നൽകിയ മൊഴി. എന്നാൽ ആദ്യം സ്ഥലത്തത്തെിയ സിറ്റി പൊലീസ് കമീഷണറോടും ഡെപ്യൂട്ടി പൊലീസ് കമീഷണറോടും കാഡറ്റുകൾ മറ്റൊരു വിധത്തിലാണ് മൊഴിനൽകിയത്. വെടിശബ്ദം കേട്ട് പിന്തിരിഞ്ഞ് നോക്കിയപ്പോൾ ഡ്യൂട്ടി ഇൻചാർജ് ധനുഷിനെ എടുത്തുയർത്തുന്നത് കണ്ടെന്നാണ് കാഡറ്റുകളുടെ ആദ്യമൊഴി. പിന്നീട് ബാഹ്യസമ്മർദത്തിന് വഴങ്ങി മൊഴി മാറ്റിയതാണെന്ന് സംശയിക്കുന്നു. വെടിവെപ്പ് പരിശീലനം നടത്തുകയായിരുന്ന എട്ട് കാഡറ്റുകളുടെ പിന്നിലെ കസേരയിലിരുന്ന് നിരീക്ഷിക്കുകയായിരുന്നെന്നും, ഈസമയം ധനുഷ് തന്റെ കസേരക്ക് പിന്നിലിരുന്ന് റൈഫിൾ പരിശോധിക്കുകയായിരുന്നെന്നും ഡ്യൂട്ടി ഇൻചാർജിന്റെ മൊഴിയിലുണ്ട്.
കാഡറ്റുകൾ ഉപയോഗിച്ച റൈഫിളുകൾ ഡ്യൂട്ടി ഇൻചാർജ് പലതവണ പരിശോധിച്ച് ഉള്ളിൽ തിരയില്‌ളെന്ന് ഉറപ്പുവരുത്തണമെന്നാണ് നിയമം. കസേരയിൽ ഇരുന്നുതന്നെയാണ് സാധാരണ തോക്ക് ഈ വിധം പരിശോധിക്കുക. ധനുഷിന്റെ നെഞ്ചിലേറ്റ വെടി അധികം ദൂരത്തുനിന്നല്‌ളെന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ട്. ഒരുതിര കാണാതായതായി പറയുന്നുണ്ടെങ്കിലും, അത് കണ്ടത്തൊതെ ധനുഷിന് വീണ്ടും തിരകളും റൈഫ്‌ളും നൽകാൻ ഒരു സാധ്യതയുമില്‌ളെന്ന് എൻ.സി.സിയുമായി ബന്ധപ്പെട്ടവർ പറയുന്നു. വിതരണംചെയ്ത തിരകളുടെ കാലി കെയ്‌സുകൾ കൃത്യമായി തിരിച്ചേൽപ്പിക്കണമെന്നാണ് നിയമം. കാഡറ്റിൽനിന്ന് തിര കാണാതായിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാതെ അയാളെ ഫയറിങ് റേഞ്ചിൽ പ്രവേശിപ്പിക്കാൻ നിയമമില്ല. റൈഫ്‌ളിന് നീളമുള്ളതിനാൽ കുഴൽ ദേഹത്തോട് ചേർത്തുവച്ചെങ്കിൽ മാത്രമെ കാലുകൊണ്ട് ട്രിഗർ അമർത്താൻ കഴിയൂ. വെടിയേറ്റത് തൊട്ടടുത്തുനിന്നാണെന്നാണ് ഫോറൻസിക് സർജന്റെ വിശദീകരണം.
അബദ്ധത്തിൽ വെടിയേറ്റതാണെങ്കിലും അത് ആരിൽനിന്ന് സംഭവിച്ചെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിനുശേഷം ധനുഷിന്റെ മൃതദേഹത്തിനരികെ തോക്കും, കാലി കെയ്‌സും ആരെങ്കിലും ഇട്ടതാവാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. അതിനിടെ ബരാക്‌സിലത്തെല പൊലീസ് വ്യാഴാഴ്ച രംഗങ്ങൾ പുനരാവിഷ്‌കരിച്ചു.സിറ്റി പൊലീസ് കമീഷണർ പി.എ. വത്സൻ, നോർത് അസി. കമീഷണർ ജോസി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലാണ് വെസ്റ്റ്ഹിൽ ബാരക്‌സിലെ ഫയറിങ് റേഞ്ചിൽ, ധനുഷിന്റെ മരണം സംബന്ധിച്ച രംഗങ്ങൾ പുനരാവിഷ്‌കരിച്ചത്.
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ഡോക്ടർമാരുടെയും ബാലിസ്റ്റിക് വിദഗ്ധരുടെയും സാന്നിധ്യത്തിൽ നടത്തിയ തെളിവെടുപ്പിൽ, അന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒമ്പത് കാഡറ്റുകൾ, ഡ്യൂട്ടി ഓഫിസർ ഇൻചാർജ് എന്നിവരെ പങ്കെടുപ്പിച്ചു. എട്ട് കാഡറ്റുകൾക്ക് റൈഫിൾ നൽകി ഫയറിങ് റേഞ്ചിൽ വെടിവെക്കുന്ന പൊസിഷനിൽ കിടത്തി. ഇതിന് പിന്നിലായി ഓഫിസർ ഇൻചാർജിനെ കസേരയിലും ഒരു കാഡറ്റിനെ സമീപത്തും ഇരുത്തി. ധനുഷ് കൃഷ്ണ ഇരുന്നിടത്ത് മറ്റൊരു കാഡറ്റിനെ ഇരുത്തി. തുടർന്ന് അന്നുണ്ടായ രംഗങ്ങൾ പുനരാവിഷ്‌കരിച്ചു. സൈനികതല അന്വേഷണത്തിനത്തെിയ മഹാരാഷ്ട്ര ഡയറക്ടറേറ്റിലെ ബ്രിഗേഡിയർ രജനിഷ് സിൻഹ, കേണൽമാരായ അശ്വിൻ, ചൗധരി, കോഴിക്കോട് ഡെപ്യൂട്ടി കമാൻഡർ കേണൽ എസ്. നന്ദകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
ഇതിനിടെ സൈനികതല അന്വേഷണം വ്യാഴാഴ്ച രാവിലെ ആരംഭിച്ചു.
നീതിപൂർവമായ അന്വേഷണം ഉണ്ടാകുമെന്നും അന്വേഷണം പൂർത്തിയാകുംവരെ മൂന്നംഗ സംഘം സ്ഥലത്തുണ്ടാകുമെന്നും ബ്രിഗേഡിയർ രജനീഷ് സിൻഹ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ ബാരക്‌സിനുള്ളിൽ നടത്തിയ കോർട്ട് ഓഫ് എൻക്വയറിയിൽ കാഡറ്റുകളെയും എൻ.സി.സി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു. തുടർന്ന് ബ്രിഗേഡിയറുടെ നേതൃത്വത്തിൽ ഫയറിങ് റേഞ്ച് സന്ദർശിച്ചു.
- സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ