- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് എൻസിസി പരിശീലന കേന്ദ്രത്തിൽ വീണ്ടും ദുരന്തത്തിന്റെ വെടിയൊച്ച; കോളേജ് വിദ്യാർത്ഥിയായ കേഡറ്റ് വെടിയേറ്റു മരിച്ചു; അപകടം തോക്കു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിലെന്ന് പൊലീസ്; വ്യക്തമായ ഉത്തരം നൽകാതെ എൻസിസിയും
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിലെ എൻസിസി പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി ധനുഷ് കൃഷ്ണായണ് മരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് ധനുഷ് കൃഷ്ണ. അബദ്ധത്തിൽ ധനുഷിന് വെടിയേറ്റുവെന്നാണ് പൊലീസ് നൽകുന്ന സൂചന. തോക്ക് വൃത്തിയാക്കുന്നതിനിടെ ധനുഷിന് അബദ്ധത്തിൽ സ്വ
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിലെ എൻസിസി പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി ധനുഷ് കൃഷ്ണായണ് മരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് ധനുഷ് കൃഷ്ണ. അബദ്ധത്തിൽ ധനുഷിന് വെടിയേറ്റുവെന്നാണ് പൊലീസ് നൽകുന്ന സൂചന. തോക്ക് വൃത്തിയാക്കുന്നതിനിടെ ധനുഷിന് അബദ്ധത്തിൽ സ്വയം വെടിയേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിശീലനം കഴിഞ്ഞ് ബാരക്കിൽ തിരച്ചെത്തിയ ശേഷമാണ് സംഭവമുണ്ടായത്.
മൂന്നു ദിവസം മുൻപാണ് ഇവിടെ എൻസിസി കേഡറ്റുകളുടെ പരിശീലനം ആരംഭിച്ചത്. ഇന്നു പരിശീലനം കഴിഞ്ഞ് മുറിയിലെത്തിയ ധനുഷ് കൃഷ്ണ തോക്ക് വൃത്തിയാക്കുകയായിരുന്നു. ആ സമയം തോക്കിൽ ബാക്കിയുണ്ടായിരുന്ന തിര അബദ്ധത്തിൽ പൊട്ടിയതാണ് അപകട കാരണമായത്. ധനുഷിന്റെ നെഞ്ചിലാണ് തിര തുളച്ചുകയറിയത്. വെടിയേറ്റയുടനെ വീണ ധനുഷിനെ മറ്റു വിദ്യാർത്ഥികളും പരിശീലകരും ഉദ്യോഗസ്ഥരും ചേർന്ന് കോഴിക്കോട്ടെ ബേബി മെമോറിയൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അതേ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തോക്കിനകത്ത് ഒരു തിര ബാക്കിയുണ്ടായിരുന്ന വിവരം വിദ്യാർത്ഥിയും പരിശീലകരും ശ്രദ്ധിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൂത്തുപറമ്പ് നിർമലഗിരി കോളജിൽ നടന്ന വെടിവയ്പു പരിശീലനത്തിനിടെയും എൻസിസി കേഡറ്റ് മരിച്ചിരുന്നു. ക്യാമ്പിൽ വെടിവയ്പു പരിശീലനത്തിടെ മറ്റൊരു കേഡറ്റ് അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു. കല്ലിക്കണ്ടി എൻഎഎം കോളജ് വിദ്യാർത്ഥി എം. അനസാണ് അന്ന് മരിച്ചത്.