ന്യുഡൽഹി: എൻ.സി.സി ക്യാമ്പിൽ താടി വളർത്തിയ ജാമിയ മില്ലിയ ഇസ്ലാമിയിലെ വിദ്യാർത്ഥികളെ പുറത്താക്കി.രോഹിണിയിലെ നാഷണൽ കേഡറ്റ് കോർപ്പറേഷന്റെ ആസ്ഥാനത്ത് നടന്ന 6 ദിവസത്തെ ക്യാമ്പിലാണ് താടി വളർത്തിയതിനെത്തുടർന്ന് പത്തു കുട്ടികളോട് ക്യാമ്പ് വിടാൻ ആവശ്യപ്പട്ടത്.. ഡിസംബർ 19 നാണ് ബറ്റാലിയൻ ഹവാൾഡാർ മേജർ കേഡറ്റുകളോട് താടി ഷേവ് ചെയ്യാൻ ആവശ്യപ്പെട്ടത്.

മതപരമായ കാരണങ്ങളാലാണ് താടി വളർത്തുന്നതെന്ന് കാണിച്ച് ഒരു കത്തെഴുതിയിരുന്നു. രണ്ടുവർഷത്തിലേറെയായി എൻസിസി യിൽ പ്രവർത്തിച്ചിട്ടുള്ളവർ കൂട്ടത്തിൽ ഉണ്ടെങ്കിലും ആരോടും ഇന്നുവരെ എൻ സി. സി ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്. ക്യാമ്പിന്റെ ആറാം ദിവസമാണ് കുട്ടികളോട് ക്യാമ്പ് വിടാൻ ആവശ്യപ്പെടുന്നത്. എല്ലാവരും കരസേനയിൽ തുടരാൻ താത്പര്യം ഉള്ളവരാണ് എന്നാൽ മതപരമായ ഇത്തരം കാര്യങ്ങളോടുള്ള എതിർപ്പ് സഹനീയമല്ല.ക്യാമ്പുകളിൽ താടി വയ്ക്കുന്നത് അനുവദനീയമല്ലെന്നും ഇതിനെ സംബന്ധിച്ച ഹൈക്കോടതി വിധി ഉണ്ടെന്നും മുൻ എൻ സി.സി ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ പുറത്താക്കലിന്റെ കാരണം കാണിച്ചുള്ള ഓർഡർ ലഭിച്ചില്ലെന്നും രാത്രി വരെ ഓർഡറിനായി കാത്തിരുന്നിട്ടും അവസാനം പൊലീസ് ഉദ്യോഗസ്ഥർ എത്തി പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടന്നും ഇല്ലെങ്കിൽ പൊലീസ് നടപടികളെ നേരിടേണ്ടി വരുമെന്ന് അറിയിച്ചതായുംഅവർ പറഞ്ഞു.

ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ ടോയി സി.ഒ.എസ് എസ് എസ് യാദവ് വിസമ്മതിച്ചു. സംഭവത്തിന്റെ റിപ്പോർട്ട് വി സിക്ക് നൽകുമെന്ന് വിദ്യാർത്ഥികളുമൊത്തുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം നമ്മുടെ വിദ്യാർത്ഥികളെ സഹായിക്കുകയും നിയമപരമായി അവരെ സഹായിക്കുകയുമാണ് 'ജാമിയയുടെ മാധ്യമ കോഓർഡിനേറ്റർ സെയ്മ സയീദ് പറഞ്ഞു.

മുസ്ലിം എൻസിസി പ്രവർത്തകർ ആദ്യമായല്ല ഇത്തരം സംഭവം നേരിടുന്നത്.2013 -ൽ ബാംഗ്ലൂരിൽ ഏഴു കോളേജ് വിദ്യാർത്ഥികൾ താടിയുള്ളതിനാൽ കായിക പരീക്ഷകൾക്ക് പങ്കെടുക്കരുതെന്ന കോളേജ് തീരുമാനത്തിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.