- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രൂപ്പ് മീറ്റിങ്ങിൽ പങ്കെടുക്കാനായി വസ്ത്രം മാറാൻ മുറിയിൽ കയറിയിട്ട് പുറത്തുവന്നില്ല; വീഡിയോ കോൺഫറൻസിനായി വിളിച്ചിട്ട് ഫോണും എടുത്തില്ല; കോട്ടയത്തെ എൻ സി സി ഓഫീസർ കടുംകൈ കാട്ടിയതിന്റെ ഞെട്ടൽ മാറാതെ സഹപ്രവർത്തകർ; ആത്മഹത്യ വീട്ടിൽ നിന്ന് എത്തിയ ഉടനെ
കോട്ടയം: കോട്ടയം എൻ സി സി ഓഫിസിലെ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.എൻ. സാജന്റെ (56) മരണം സഹപ്രവർത്തകരെ ഞെട്ടിച്ചു. എൻസിസി ആസ്ഥാനത്തോട് ചേർന്ന സ്വകാര്യ മുറിയിൽ 12.30 യോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വൈക്കം സ്വദേശിയാണ് സാജൻ.
മരണ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കോട്ടയം കഞ്ഞികുഴിയിലെ എൻ സി സി ഗ്രൂപ്പ് ഓഫീസിൽ ആണ് സംഭവം. എൻസിസിയുടെ കോട്ടയം ഗ്രൂപ്പിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് സാജൻ. 2021 സെപ്റ്റംബറിലാണ് എൻസിസിയിൽ ഡെപ്യൂട്ടേഷനിൽ സാജൻ എത്തിയത്. എൻസിസിയിൽ വരും മുൻപ് കരസേനയുടെ ഗൂർഖ റജിമെന്റിലെ കമാൻഡറായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.
ഓഫിസേഴ്സ് മെസിനോട് ചേർന്ന സ്വകാര്യ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഗ്രൂപ്പ് മീറ്റിങ് ഉണ്ടായിരുന്നു. ഇതിൽ പങ്കെടുക്കുന്നതിനു വേണ്ടി വസ്ത്രം മാറാൻ മുറിയിൽ കയറിയ ഇദ്ദേഹം ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വന്നില്ല. തുടർന്നു സംശയം തോന്നിയ സഹപ്രവർത്തകർ വാതിൽ തല്ലിത്തുറന്നു നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് അദ്ദേഹം വീട്ടിൽ നിന്നും എൻസിസി ഓഫീസിൽ എത്തിയത്. തുടർന്ന് യൂണിഫോം മാറാനായി അദ്ദേഹത്തിന്റെ റൂമിലേക്ക് പോയി. പതിനൊന്നര മണിയായിട്ടും അദ്ദേഹത്തെ റൂമിൽ നിന്നും പുറത്തേക്ക് കണ്ടില്ല. അതിനിടയിൽ ഒരു വീഡിയോ കോൺഫറൻസിംഗിനായി അദ്ദേഹത്തെ വിളിച്ചിട്ട് ഫോണും എടുത്തിരുന്നില്ല. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ എത്തി നോക്കുമ്പോഴാണ് അദ്ദേഹത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ പൊലീസിലും കരസേനയിലെ ഉന്നത ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം മേൽ നടപടികൾ ആരംഭിച്ചു. സാജന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് അറിയില്ല. ആത്മഹത്യ ചെയ്ത സാജൻ കരസേനയിലെ ഭടനാണ്. ഒരു വർഷം മുൻപ് ഡെപ്യൂട്ടേഷനിലാണ് അദ്ദേഹം എൻസിസിയിലേക്ക് എത്തിയത്. അദ്ദേഹത്തിന് മുൻപ് മാനസിക പ്രശ്‌നം വല്ലതും നേരിട്ടിരുന്നോ എന്നകാര്യം അറിയില്ലെന്നും സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌പോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ