ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ ഓറിയോൻ സർക്കിളാണ് വ്യത്യസ്തമായൊരു ചിത്രരചന മത്സരം നടത്തുന്നത്. കിഡ്‌സ് ആർട്ട് ഗാലറി എന്ന പേരിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.3 വയസ്സിനും 13 വയസ്സിനും ഇടയിൽ പ്രായമുള്ള ചിത്ര രചനയിൽ താല്പര്യമുള്ള എല്ലാ കുട്ടികൾക്കും ഒക്ടോബർ 8 ന് വൈകുന്നേരം 5 മണിക്ക് സൂം മീറ്റിൽ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാം. ഇത് ചിത്രരചന രംഗത്ത് കുട്ടികൾക്കൊരു പുതിയ അനുഭവമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 8138000385 വെബ്‌സൈറ്റ് : https://ncdconline.org/