- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മാർട്ട് സിറ്റിയിൽ നിന്നും വെറുതെ പൊടിയും തട്ടിപോകാൻ ടീകോമിന് സാധിച്ചേക്കില്ല; പദ്ധതി കയ്യൊഴിയാനുള്ള ദുബായ് കമ്പനിയുടെ ശ്രമം കൂടുതൽ നിയമക്കുരുക്കിലേക്ക്; ടീകോമിന്റെ നീക്കങ്ങൾ പിഴച്ചത് കേന്ദ്രം പാസാക്കിയ പുതിയ കോർപ്പറേറ്റ് സാമ്പത്തിക നിയമത്തിൽ; ചെയർമാനെങ്കിലും കമ്പനിയെ നിയന്ത്രിക്കാൻ ഒന്നും ചെയ്യാനാകാതെ മുഖ്യമന്ത്രി; ഇപ്പോഴത്തെ ഭരണനിർവഹണം നടത്തുന്നത് കമ്പനി ലോ ട്രിബ്യൂണൽ
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയിൽ നിന്നും എളുപ്പത്തിൽ കൈകഴുകി പുറത്തുപോകാൻ ദുബായ് കമ്പനിക്ക് സാധിച്ചേക്കില്ല. കൊച്ചി സ്മാർട്ട് സിറ്റിയെ കയ്യൊഴിയാനുള്ള ടീകോമിന്റെ ശ്രമങ്ങൾക്ക് കേന്ദ്രനിയമം ആദ്യ തിരിച്ചടിയായേക്കും. എൻ ഡി എ സർക്കാർ പ്രാബല്യത്തിൽ വരുത്തിയ ഇൻസോൾവെൻസി ആൻഡ് ബാങ്ക് റപ്റ്റ്സി നിയമത്തിന്റെ കുരുക്കിലാണ് ഇപ്പോൾ കമ്പനി. ഇതനുസരിച്ചുള്ള പരാതിയിൽ ചെന്നൈയിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ കൊച്ചി സ്മാർട്ട് സിറ്റിയുടെ ഭരണനിർവഹണം ഇൻസോൾവെൻസി റെസലൂഷൻ പ്രൊഫഷണലിനെ ഏൽപ്പിച്ചിരിക്കുകയാണ്. സ്മാർട്ട് സിറ്റിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ കോടതിയുടെ നിരീക്ഷണത്തിലുമാണ്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഡയറക്ടർ ബോർഡിന്റെ പ്രവർത്തനങ്ങൾ ട്രിബ്യൂണൽ ഇതോടെ അസാധുവാക്കിയിരിക്കുകയാണ്. കോർപ്പറേറ്റ് ഇടപാടുകളുടെ വ്യവഹാരത്തിനും കമ്പനികളുടെ പാപ്പർ ഹർജികളുടെ തീർപ്പിനുമായാണ് ഇൻസോൾവെൻസി ആൻഡ് ബാങ്ക് റപ്റ്റ്‌സി നിയമം കഴിഞ്ഞ വർഷം പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്നത്. ഡിസംബറിൽ നിയമം പ്രാബല്യത്തിലായി. കോർപ്പറേറ്റ് തർക്കങ്ങൾ അന
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയിൽ നിന്നും എളുപ്പത്തിൽ കൈകഴുകി പുറത്തുപോകാൻ ദുബായ് കമ്പനിക്ക് സാധിച്ചേക്കില്ല. കൊച്ചി സ്മാർട്ട് സിറ്റിയെ കയ്യൊഴിയാനുള്ള ടീകോമിന്റെ ശ്രമങ്ങൾക്ക് കേന്ദ്രനിയമം ആദ്യ തിരിച്ചടിയായേക്കും. എൻ ഡി എ സർക്കാർ പ്രാബല്യത്തിൽ വരുത്തിയ ഇൻസോൾവെൻസി ആൻഡ് ബാങ്ക് റപ്റ്റ്സി നിയമത്തിന്റെ കുരുക്കിലാണ് ഇപ്പോൾ കമ്പനി. ഇതനുസരിച്ചുള്ള പരാതിയിൽ ചെന്നൈയിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ കൊച്ചി സ്മാർട്ട് സിറ്റിയുടെ ഭരണനിർവഹണം ഇൻസോൾവെൻസി റെസലൂഷൻ പ്രൊഫഷണലിനെ ഏൽപ്പിച്ചിരിക്കുകയാണ്. സ്മാർട്ട് സിറ്റിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ കോടതിയുടെ നിരീക്ഷണത്തിലുമാണ്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഡയറക്ടർ ബോർഡിന്റെ പ്രവർത്തനങ്ങൾ ട്രിബ്യൂണൽ ഇതോടെ അസാധുവാക്കിയിരിക്കുകയാണ്.
കോർപ്പറേറ്റ് ഇടപാടുകളുടെ വ്യവഹാരത്തിനും കമ്പനികളുടെ പാപ്പർ ഹർജികളുടെ തീർപ്പിനുമായാണ് ഇൻസോൾവെൻസി ആൻഡ് ബാങ്ക് റപ്റ്റ്‌സി നിയമം കഴിഞ്ഞ വർഷം പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്നത്. ഡിസംബറിൽ നിയമം പ്രാബല്യത്തിലായി. കോർപ്പറേറ്റ് തർക്കങ്ങൾ അനന്തമായി നീളാതെ സമയബന്ധിതമായി പരിഹരിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. സാമ്പത്തിക തർക്കങ്ങൾ ഒറ്റജാലകത്തിലൂടെ തീർക്കാമെന്നതും ഈ നിയമത്തിന്റെ പ്രത്യേകതയാണ്. വ്യവസായ സൗഹൃദമായ ഇന്ത്യയ്ക്കായി കേന്ദ്രസർക്കാർ മേക്ക് ഇൻ ഇന്ത്യാ പദ്ധതി പദ്ധതി നടപ്പാക്കുമ്പോൾ തർക്കപരിഹാരത്തിനായി രൂപം നല്കിയ ഈ നിയമത്തിൽ കുരുങ്ങുന്ന ആദ്യ കക്ഷിതന്നെ സ്മാർട്ട് സിറ്റി ഡയറക്ടർ ബോർഡാണ്.
ബാംഗ്ലൂർ ആസ്ഥാനമായ സിനർജി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹർജിയിലാണ് വിധിയുണ്ടായത്. സ്മാർട്ട് സിറ്റിയുടെ രണ്ടാം ഘട്ട നിർമ്മാണത്തിന് കരാറെടുത്ത കമ്പനിയായിരുന്നു സിനർജി പ്രോപ്പർട്ടീസ്. നിർമ്മാണത്തിനു ചെലവായ രണ്ടു കോടിയിലേറെ രുപ നൽകാൻ സ്മാർട്ട് സിറ്റി അധികാരികൾ തയ്യാറായില്ലെന്ന് ആരോപിച്ചാണ് അവർ ട്രിബ്യൂണലിനെ സമീപിച്ചത്. 2017 ജനുവരി ഏഴിനാണ് അവർ കിട്ടാനുള്ള തുക ആവശ്യപ്പെട്ട് നാഷണൽ ലോ ട്രിബ്യൂണലിനെ സമീപിക്കുന്നത്. സിനർജിക്ക് നൽകാനുള്ളത് 1,58,48,579 രൂപയാണ്. ഇതിനൊപ്പം 27 ശതമാനം പലിശയിനത്തിൽ 42,71,183 രൂപയും അവർ ആവശ്യപ്പെട്ടു. തുടർന്ന് ടീകോമിന് തുടരെ നോട്ടീസുകൾ അയച്ചെങ്കിലും മറുപടിയോ കടം തീർക്കാനുള്ള നടപടിയോ ഉണ്ടായില്ല.
ജൂൺ ഒമ്പതിനാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ജുഡീഷ്യൽ മെമ്പർ മൊഹമ്മദ് ഷെരീഫ് താരിഖും ടെക്നിക്കൽ മെമ്പർ എസ്. വിജയരാഘവനും ചേർന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇടക്കാല ഇൻസോൾവെൻസി പ്രൊഫഷണലായി ചെന്നൈയിലെ പി. ശ്രീരാമിനെ നിയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിന് സ്മാർട്ട് സിറ്റിയുടെ ചുമതല ഏറ്റെടുക്കാമെങ്കിലും കമ്പനിയുമായുള്ള ബാദ്ധ്യത തീർക്കാനുള്ള പ്‌ളാൻ നിർദ്ദേശിക്കാൻ 180 ദിവസം കാലാവധിയുണ്ട്. അതുവരെ കമ്പനിയുടെ ആസ്തി കൈമാറ്റം ചെയ്യാൻ പാടില്ലെന്നും ട്രിബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്.
ട്രിബ്യൂണലിന്റെ ഉത്തരവിനെതിരേ സ്മാർട്ട് സിറ്റി അപ്പീൽ സമർപ്പിച്ചെങ്കിലും വിചാരണ നടന്നിട്ടില്ല. ന്യൂഡൽഹിയിലെ നാഷണൽ കമ്പനി ലോ അപ്പലേറ്റഡ് ട്രിബ്യൂണൽ ഓഗസ്റ്റ് 30-നാണ് ഈ കേസ് പരിഗണിക്കുന്നത്. ഇതിനോടകം ബാംഗ്‌ളൂർ കമ്പനിയുടെ കടം തീർക്കുകയോ കേസ് ഒത്തു തീർപ്പാക്കാനോ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്കായി സെപ്റ്റംബർ പകുതിയോടെ കേരളത്തിലെത്തുന്ന ദുബായ് സംഘം ഇക്കാര്യത്തിലും ധാരണയുണ്ടാക്കും. ട്രിബ്യൂണലിന്റെ അധികാരപരിധിയിലുള്ള സ്മാർട്ട് സിറ്റിയുടെ ഭാവിയെ പറ്റി നയപരമായ ഒരു നടപടിയും ഈ കടബാദ്ധ്യതകൾ തീർക്കാതെ എടുക്കാനുമാവില്ല.
ദുബായ് ആസ്ഥാനമായ ടീകോമും കേരള സർക്കാരും ചേർന്നാണ് കൊച്ചി സ്മാർട്ട് സിറ്റി ഇൻഫ്രാ സ്ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭരണം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി എം.എ. യൂസഫലിയും ഉൾപ്പെടെയുള്ളവരുള്ള ഡയറക്ടർ ബോർഡിന്റെ കീഴിലാണ് സ്മാർട്ട് സിറ്റി പ്രവർത്തിക്കുന്നത്. കേസിൽ കേരള സർക്കാരിന് ഒരു ഉത്തരവാദിത്വവുമില്ലെന്ന് ഐ.ടി. സെക്രട്ടറിയും അറിയിച്ചിട്ടുണ്ടെങ്കിലും അത് പൂർണ്ണമായി ശരിയല്ല. 16 ശതമാനം ഉടമസ്ഥാവകാശമുള്ള സർക്കാരിന് ബാദ്ധ്യതകളിലും ആ അനുപാതത്തിൽ തന്നെ മറുപടി പറയേണ്ടി വരും.
അന്താരാഷ്ട്രനിലവാരത്തിലുള്ള ഐ ടി ഹബ്ബ് എന്ന മധുരമോഹനസ്വപ്‌നവുമായി തുടങ്ങിയ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ഇപ്പോൾ സ്തംഭനാവസ്ഥയിലാണ്. 2007 മെയ് 13നാണ് സ്മാർട്ട് സിറ്റി പദ്ധതി കരാർ ഒപ്പിടുന്നത്. 2021 ആകുമ്പോഴേക്കും 90,000 തൊഴിലവസരങ്ങളും 87 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും ഉണ്ടാവണം എന്നാണ് കരാറിലെ നിബന്ധന. സ്മാർട്‌സിറ്റി നിർമ്മാണം മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് . നിർമ്മാണ പ്രവർത്തനങ്ങൾ 2020 നപ്പുറം ഒരു കാരണവശാലും നീണ്ടുപോകില്ലെന്നും ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാർട്‌സിറ്റി വികസനം ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി മാസങ്ങൾക്കു മുമ്പും വ്യക്തമാക്കിയിരുന്നു.
എന്നാൽ യാഥാർത്ഥ്യവുമായി യാതൊരു അടിസ്ഥാനവുമില്ലാത്ത വാഗ്ദാനമാണിത്. കരാർ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമ്മിക്കേണ്ടത്. നിലവിൽ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന പേരിൽ യുഡിഎഫ് സർക്കാർ ഉദ്ഘാടനം നടത്തിയ പുരം നമ്മൾ കണ്ടതാണ്. രണ്ടാം ഘ്ട്ട നിർമ്മാണത്തിനായി നല്കിയ കരാറാണിപ്പോൽ ട്രിബ്യൂണലിൽ കുരുങ്ങിക്കിടക്കുന്നത്. മൂന്നാം ഘട്ടം കരാർ പ്രകാരം അടുത്തവർഷമാണ് തുടങ്ങേണ്ടത്. രണ്ടാം ഘട്ടം പോലും എങ്ങുമെത്താതിരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ വാചകമടി അണികൾ മാത്രമായിരിക്കും വിശ്വസിക്കുക.
നിലവിൽ 29 കമ്പനികളിലായി 2500 പേർക്കു തൊഴിൽ ലഭിക്കുന്നു എ്ന്നാണ് അവകാശവാദം. അത് അതേപടി വിശ്വസിച്ചാൽ പോലും സ്മാർട് സിറ്റി പ്രതീക്ഷിച്ച ലക്ഷ്യം നേടിയില്ലെന്നാണ് വിലയിരുത്താനാവും. കരാറിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഇപ്പോഴും പൂർണമായിട്ടില്ല. സ്മാർട്സിറ്റി വളപ്പിൽ വൈദ്യുതി ബോർഡിന്റെ സ്ഥലങ്ങളുണ്ട്. ഇതുവരെ ഒഴിഞ്ഞു കൊടുത്തിട്ടില്ല. വിമാനത്താവളത്തിലേക്കും തുറമുഖത്തേക്കും നാലുവരിപ്പാത കരാറിലുണ്ടെങ്കിലും ആയിട്ടില്ല. റോഡ് സൗകര്യങ്ങൾ ഇപ്പോഴും പരിമിതം. വൻകിട ബഹുരാഷ്ട്ര കമ്പനികളെ കൊണ്ടുവരാൻ സ്മാർട്സിറ്റി അധികൃതർക്കും കഴിഞ്ഞിട്ടില്ല. ഇങ്ങനെ പരാതികൾ മാത്രമാണ് സ്മാർട് സിറ്റിയിൽ നിന്ന് ഇപ്പോൾ കേൾക്കുന്നത്.
ഐടി രംഗത്ത് കേരളത്തിന്റെ അഭിമാനമായി ഉയർത്തിക്കാട്ടിയ സ്മാർട് സിറ്റിയിൽ ഭൂരിഭാഗവും ഐടി ഇതര കമ്പനികളാണ്. ഇതിൽ ഡേ കെയർ സെന്ററും റസ്റ്റോറന്റുമൊക്കെയുണ്ട്. അന്താരാഷ്ട്രം പോകട്ടെ വമ്പൻ കമ്പനികൾ ഒന്നുപോലുമില്ല. 90000 പേർക്ക് ഐടി തൊഴിലവസരമെന്ന സ്വപ്നം അസ്ഥാനത്താകുമെന്ന് ഭയക്കുന്നത് ഇതൊക്കെ കൊണ്ടാണ്.
കെട്ടിട നിർമ്മാണം പോലും പൂർത്തിയാക്കാതെ നടത്തിയ ഉദ്ഘാടനത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുയർത്തിയ അന്നത്തെ പ്രതിപക്ഷമാണ് ഇന്ന് അധികാരത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഐ ടി വകുപ്പും കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വികസന വളർച്ചയിൽ നിർണ്ണായകമാകുമെന്ന് കരുതിയ പദ്ധതി ഈ രീതിയിൽ ചുരുട്ടിക്കെട്ടുന്നതിൽ അങ്ങേയ്ക്ക് ഒന്നുംചെയ്യാനില്ലേ?