കൊച്ചി: നെടുമ്പാശേരിക്കടുത്ത് വീട് വാടകയ്‌ക്കെടുത്ത് പെൺവാണിഭം നടത്തിയെന്ന കേസിൽ ദമ്പതിമാർക്ക് അന്തർ സംസ്ഥാന ബന്ധമെന്ന് സൂചന. ഓൺലൈൻ വാണിഭ സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വാടക വീടിനൊപ്പം ഓട്ടോറിക്ഷയിൽ കിടപ്പറ ഒരുക്കിയാണ് ഇവർ പെൺവാണിഭം നടത്തിയിരുന്നത്. കേസിൽ അഞ്ച് പേരാണ് അറസ്റ്റിലായത്. മഞ്ഞപ്ര സ്വദേശി ജെസിൻ (40), ഭാര്യ സിബി (30), കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അനിത (27), കൊടുങ്ങല്ലൂർ സ്വദേശികളായ അജിത് (26), ദീപു (26) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വീടിന് പുറത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സംവിധാനങ്ങൾ പൊലീസിനേയും ഞെട്ടിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് വാണിഭത്തിന് ഓട്ടോറിക്ഷ ഉപയോഗിച്ചത് വ്യക്തമാകുന്നത്.

നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് ജെസിനേയും ഭാര്യയേയും നിരീക്ഷിക്കാൻ തുടങ്ങിയത്. ഇതോടെയാണ് നടക്കുന്നത് നെടുമ്പാശേരി പറമ്പുശേരിയിൽ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യമാണെന്ന് വ്യക്തമായത്. ജസ്റ്റിനും ഭാര്യ സിബിയും പുട്ടുപൊടി കച്ചവടത്തിനാണ് വീടെടുത്തത്. എന്നാൽ പുട്ടുപൊടി കച്ചവടത്തിന്റെ മറവിൽ അനാശാസ്യപ്രവർത്തനങ്ങൾ ആയിരുന്നെന്നാണ് ചെങ്ങമനാട് പൊലീസ് പറയുന്നത്.

പുട്ടുപൊടി വിതരണത്തിന് കൊണ്ടുപോകാനെന്ന പേരിൽ ചുറ്റും അടച്ചുപൂട്ടിയ ഒരു ഓട്ടോറിക്ഷയിലാണ് അനാശാസ്യത്തിന് വീട്ടിലേക്ക് സ്ത്രീകളെയും പുരുഷന്മാരെയും എത്തിച്ചിരുന്നത്. ഓട്ടോയ്ക്കകത്തും കിടപ്പറ ഒരുക്കി. വീട്ടിലെത്താൻ പേടിയുള്ളവർക്കായിരുന്നു ഓട്ടോയിൽ സൗകര്യം ഒരുക്കിയതെന്നാണ് പിടിയിലായവരുടെ മൊഴി. ഈ ഭാഗത്തെ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ പലരും ഇവരുടെ സ്ഥിരം ഇടപാടുകാരായിരുന്നു. സംഘവുമായി സമൂഹത്തിലെ ഉന്നതർക്ക് ബന്ധമുണ്ടോ എന്നും പിരശോധിക്കുന്നു.

പെൺവാണിഭസംഘത്തിന് അന്തർജില്ലാ റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അടുവാശേരി സ്വദേശി ഷനൂബിന്റെ വീട് രണ്ടു മാസം മുമ്പാണ് ജെസിൻ വാടകയ്‌ക്കെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച പുലർച്ചെ 1.30 തോടെ നെടുമ്പാശേരി സർക്കിൾ ഇൻസ്‌പെക്ടർ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയാണ് പെൺവാണിഭ സംഘത്തെ പിടികൂടിയത്.

വിവിധ സ്ഥലങ്ങളിൽ മാറി മാറി വീടുകളെടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണിതെന്നാണ് റിപ്പോർട്ട്. വാടകയ്‌ക്കെടുത്ത വീട്ടിൽ നിരന്തരമായി സ്ത്രീകളും പുരുഷന്മാരും വന്നു പോയ്‌ക്കോണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഭാര്യ സിബിയുടെ ചൂടൻ രംഗങ്ങൾ കാണിച്ചായിരുന്നു ജെസിൻ ഇടപാടുകാരെ ആകർഷിച്ചിരുന്നത്. നവമാദ്ധ്യമങ്ങളും ഇതിനായി ഇവർ ഉപയോഗിച്ചു. അനിത ഇവരുടെ സുഹൃത്തായിരുന്നു. പിടിയിലായ അജിത്തും ദീപുവും ഇടപാടുകാരായി എത്തിയതാണ്.