- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഓടി കയറിയത് കാർഗോ വിഭാഗത്തിന്റെ മൂന്നാം നിലയിൽ; ജീവൻ അപകടപ്പെടുത്താൻ ചിലരുണ്ടെന്ന് പറഞ്ഞ് ആത്മഹത്യാ ഭീഷണി; അനുനയിപ്പിച്ച് താഴെയിറക്കി പൊലീസും സുരക്ഷാ സേനയും; സൗദിയിൽ തനിക്കെതിരെ മതസ്പർദ്ധ ആരോപണം ഉന്നയിച്ചവർ വിടാതെ പിന്തുടരുന്നുവെന്ന് തിരുവനന്തപുരം സ്വദേശി; സൗദിയിലെ ഡ്രൈവർ നെടുമ്പാശ്ശേരിയിൽ ഉണ്ടാക്കിയത് നാടകീയ നിമിഷങ്ങൾ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ കാർഗോ വിഭാഗത്തിന്റെ മുന്നു നില കെട്ടിടത്തിന്റെ മുകളിൽ കയറി യാത്രക്കാരൻ തിരുവനന്തപുരം സ്വദേശിയുടെ ആത്മഹത്യാ ഭീഷിണി. അവസാനം പൊലീസ് ഇടപെട്ട് ഇയാളെ താഴെ ഇറക്കി. നാടകീയ സംഭവങ്ങൾക്കാണ് എയർപോർട്ട് സാക്ഷിയായത്. പൊലീസ് പിടികൂടിയപ്പോൾ സുരേഷ് എന്നാണ് ഇയാൾ പേരുപറഞ്ഞത് മത സ്പർദ്ദ ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചു എന്നാരോപിച്ച് ഗൾഫിലെ ജോലി സ്ഥലത്ത് വച്ച് ചിലർ അപായപ്പെടുത്താൻ ശ്രമിച്ചെന്നും ഓടി രക്ഷപെട്ട് ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചാണ് നാട്ടിലേയ്ക്ക് എത്തിയതെന്നും നെടുമ്പാശ്ശേരിയിറങ്ങിയപ്പോൾ മൂന്നു പേർ തന്നെ അപായപ്പെടുത്താൻ പിൻതുടർന്നെന്നുമാണ് ഇയാൾ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം. ഇയാളുടെ ഓട്ടം ശ്രദ്ധയിൽ പെട്ട സുരക്ഷാ ഉദ്യേഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും അനുനയ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. മാധ്യ പ്രവർത്തകരെത്തിയാൽ താഴെ ഇറങ്ങാമെന്നായിരുന്നു അവസാനം ഇയാൾ മുന്നോട്ടുവച്ച വ്യവസ്ഥ. ഒടുവിൽ വിമാനത
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ കാർഗോ വിഭാഗത്തിന്റെ മുന്നു നില കെട്ടിടത്തിന്റെ മുകളിൽ കയറി യാത്രക്കാരൻ തിരുവനന്തപുരം സ്വദേശിയുടെ ആത്മഹത്യാ ഭീഷിണി. അവസാനം പൊലീസ് ഇടപെട്ട് ഇയാളെ താഴെ ഇറക്കി. നാടകീയ സംഭവങ്ങൾക്കാണ് എയർപോർട്ട് സാക്ഷിയായത്. പൊലീസ് പിടികൂടിയപ്പോൾ സുരേഷ് എന്നാണ് ഇയാൾ പേരുപറഞ്ഞത്
മത സ്പർദ്ദ ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചു എന്നാരോപിച്ച് ഗൾഫിലെ ജോലി സ്ഥലത്ത് വച്ച് ചിലർ അപായപ്പെടുത്താൻ ശ്രമിച്ചെന്നും ഓടി രക്ഷപെട്ട് ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചാണ് നാട്ടിലേയ്ക്ക് എത്തിയതെന്നും നെടുമ്പാശ്ശേരിയിറങ്ങിയപ്പോൾ മൂന്നു പേർ തന്നെ അപായപ്പെടുത്താൻ പിൻതുടർന്നെന്നുമാണ് ഇയാൾ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം.
ഇയാളുടെ ഓട്ടം ശ്രദ്ധയിൽ പെട്ട സുരക്ഷാ ഉദ്യേഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും അനുനയ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. മാധ്യ പ്രവർത്തകരെത്തിയാൽ താഴെ ഇറങ്ങാമെന്നായിരുന്നു അവസാനം ഇയാൾ മുന്നോട്ടുവച്ച വ്യവസ്ഥ. ഒടുവിൽ വിമാനത്താവള അധികൃതർ അറിയിച്ചത് പ്രകാരം അങ്കമാലിയിൽ നിന്നും പത്രക്കാരും ചാനൽ പ്രവർത്തകരും പാഞ്ഞെത്തി.
തല്ലരുതെന്നും ഉപദ്രവിക്കരുതെന്നുമുള്ള ഇയാളുടെ അപേക്ഷ പൊലീസും സുരക്ഷാ ഉദ്യേഗസ്ഥരും അംഗീകരിച്ചെന്നറിയിച്ചതോടെ താഴെയെത്തിയ ഇയാൾ മധ്യമങ്ങളുമായി മനസു തുറന്നു .താൻ തെറ്റുകാരനല്ലെന്നും അപായപ്പെടുത്താൻ ചിലർ ഗൾഫിലെ ജോലി സ്ഥലം മുതൽ പിൻതുടരുന്നുണ്ടെന്നും നാട്ടിൽ പോകാൻ പറ്റാത്ത സഹാചര്യമാണ് നിലവിൽ ഉള്ളതെന്നും വല്ലാത്ത ഭീതിയിലാണ് കഴിയുന്നതെന്നുമാണ് ഇയാൾ മാധ്യമ പ്രവർത്തകരുമായി പങ്കിട്ട പ്രധാന വിവരം .ഇയാളെ വിമാനത്താവള അധികൃതർ പൊലീസിന് കൈമാറി.
താൻ റോഡിലാണ് കിടന്നിരുന്നത്. എനിക്ക് മലയാളത്തിൽ എഴുതാനും വാങ്ങാനും അറിയില്ല. അരോ മൊബൈലിൽ കയറി എന്തോ അയച്ചു. അതിന്റെ പേരിലാണ് ഭീഷണി തുടങ്ങിയത്. ഞാൻ ഒരു മതസ്പർദ്ധയും പടർത്തിയില്ല. ഇവിടെ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ പ്രശ്‌നം തുടങ്ങി. ഫെളൈറ്റിലേക്ക് കയറാൻ പോയപ്പോൾ ചിലർ ആക്രമിച്ചുവെന്നാണ് സുരേഷ് പറയുന്നത്. അതുകൊണ്ടാണ് പ്രതിഷേധിച്ചതെന്നും ഇയാൾ പറയുന്നു. തിരുവനന്തപുരത്തേക്കുള്ള ബോർഡിങ് പാസ് കിട്ടിയിട്ടും വിമാനത്തിൽ കയറ്റാൻ ചിലർ അനുവദിച്ചില്ലെന്നാണ് സുരേഷ് പറയുന്നത്.
സൗദിയിൽ ടാക്‌സി ഡ്രൈവറായിരുന്നു താനെന്നും ഇയാൾ പറയുന്നു. രാവിലെ എട്ടരയോടെയാണ് ഇയാൾ കെട്ടിടത്തിന്റെ മുകളിൽ കയറിയത്. ഒൻപതരോടെയാണ് താഴേക്കിറക്കിയത്.