- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധീരനുവേണ്ടി കണ്ണു നഷ്ടപ്പെടുത്തി; മറ്റു കോൺഗ്രസുകാർക്കായി അവസരങ്ങൾ ഒഴിഞ്ഞുകൊടുത്തു; കെ സി വേണുഗോപാലിന്റെ പെരുന്തച്ചൻ കോംപ്ലക്സിൽ ഇക്കുറിയും പ്രൊഫ നെടുമുടി ഹരികുമാർ പുറത്ത്
ആലപ്പുഴ : 1998 ഫെബ്രുവരി 28 വൈകുന്നേരം 5 മണി. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലേക്ക് നടന്ന വോട്ടെടുപ്പിന്റെ അവസാന നിമിഷം. സുധീരനാണു കോൺഗ്രസ് സ്ഥാനാർത്ഥി. കോൺഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറിയെ സിപിഐ-എമ്മുകാർ പോളിങ് ബൂത്തിൽ തടഞ്ഞുവച്ചു. ഇതറിഞ്ഞാണ് കോൺഗ്രസ് നേതാവ് പ്രൊഫ. നെടുമുടി ഹരികുമാർ പോളിങ് ബൂത്തിലെത്തിയത്. ഹരികുമാർ ബൂത്തിലെത്തി പ്രശ്‌നത്തിൽ ഇടപെട്ടു സംസാരിക്കുന്നതിനിടയിലാണ് പെട്ടെന്ന് സി പി എമ്മുകാർ അക്രമം അഴിച്ചുവിട്ടത്. ഹരികുമാറിനെ അതിക്രൂരമായി മർദ്ദിച്ചശേഷം ഇടതുകണ്ണ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകർത്തു. കണ്ണ് പൂർണ്ണമായും തകർന്ന ഹരികുമാറിനെ നാട്ടുകാർ അക്രമികളിൽനിന്നും രക്ഷിച്ച് ആശുപത്രിയിലാക്കി. വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയെങ്കിലും കണ്ണ് പൂർണ്ണമായും തകർന്നിരുന്നു. ഏറെ നാളെത്തെ ചികിൽസയ്ക്കുശേഷം ഹരികുമാറിന് ഇടതു കണ്ണിനു പകരം കൃത്രിമ കണ്ണ് വച്ചുപിടിപ്പിച്ചു. ചികിൽസ കഴിഞ്ഞ പുറത്തിറങ്ങിയ ഈ അദ്ധ്യാപകന് തന്റെ ശേഷിച്ച കണ്ണു കൊണ്ടു കാണേണ്ടിവന്നത്, താൻ ആർക്കുവേണ്ടിയാണോ കണ്ണ് നഷ്ടപ്പെടുത്തിയത്
ആലപ്പുഴ : 1998 ഫെബ്രുവരി 28 വൈകുന്നേരം 5 മണി. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലേക്ക് നടന്ന വോട്ടെടുപ്പിന്റെ അവസാന നിമിഷം. സുധീരനാണു കോൺഗ്രസ് സ്ഥാനാർത്ഥി. കോൺഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറിയെ സിപിഐ-എമ്മുകാർ പോളിങ് ബൂത്തിൽ തടഞ്ഞുവച്ചു. ഇതറിഞ്ഞാണ് കോൺഗ്രസ് നേതാവ് പ്രൊഫ. നെടുമുടി ഹരികുമാർ പോളിങ് ബൂത്തിലെത്തിയത്. ഹരികുമാർ ബൂത്തിലെത്തി പ്രശ്‌നത്തിൽ ഇടപെട്ടു സംസാരിക്കുന്നതിനിടയിലാണ് പെട്ടെന്ന് സി പി എമ്മുകാർ അക്രമം അഴിച്ചുവിട്ടത്. ഹരികുമാറിനെ അതിക്രൂരമായി മർദ്ദിച്ചശേഷം ഇടതുകണ്ണ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകർത്തു. കണ്ണ് പൂർണ്ണമായും തകർന്ന ഹരികുമാറിനെ നാട്ടുകാർ അക്രമികളിൽനിന്നും രക്ഷിച്ച് ആശുപത്രിയിലാക്കി. വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയെങ്കിലും കണ്ണ് പൂർണ്ണമായും തകർന്നിരുന്നു.
ഏറെ നാളെത്തെ ചികിൽസയ്ക്കുശേഷം ഹരികുമാറിന് ഇടതു കണ്ണിനു പകരം കൃത്രിമ കണ്ണ് വച്ചുപിടിപ്പിച്ചു. ചികിൽസ കഴിഞ്ഞ പുറത്തിറങ്ങിയ ഈ അദ്ധ്യാപകന് തന്റെ ശേഷിച്ച കണ്ണു കൊണ്ടു കാണേണ്ടിവന്നത്, താൻ ആർക്കുവേണ്ടിയാണോ കണ്ണ് നഷ്ടപ്പെടുത്തിയത് ആരിൽനിന്നാണോ അക്രമം ഏൽക്കേണ്ടിവന്നത് അവരോടൊപ്പം നിന്നു സുധീരൻ സമരം ചെയ്യുന്ന കാഴ്ചയാണ്. അന്നു നടന്ന തെരഞ്ഞെടുപ്പിൽ വി എം സുധീരൻ ആലപ്പുഴ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 40,000 വോട്ടുകൾക്ക് സി പി എം സ്ഥാനാർത്ഥിക്കെതിരെ വിജയം നേടിയിരുന്നു.
വ്യവസായിക അടിസ്ഥാനത്തിൽ കടൽ തീരത്തുനിന്നും കരിമണൽ ഖനനം ചെയ്യുന്നതിനെതിരെ സി പി എം നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സുധീരൻ സി പി എമ്മിനൊപ്പം ചേർന്നത്. എന്നിട്ടും കൃത്രിമക്കണ്ണിന്റെ സഹായത്തോടെ വീണ്ടും പാർട്ടിയിൽ സജീവസാന്നിദ്ധ്യമായി. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ മുന്നോട്ടുപോയ ഹരികുമാറിനെ തേടി അധികാരങ്ങൾ ഏറെ വന്നെങ്കിലും മറ്റുള്ളവർക്കായി ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഏറ്റവും അധികം ഉയർന്നുകേട്ട പേരുകളാണ് യൂത്ത് നേതാവ് എം ലിജുവിന്റെയും പ്രൊഫ. നെടുമുടി ഹരികുമാറിന്റെയും.
ലിജുവിന് കായംകുളം സീറ്റ് നൽകിയപ്പോൾ നെടുമുടി ഹരികുമാറിനു ലഭിക്കേണ്ട അമ്പലപ്പുഴ ഘടകകക്ഷിക്ക് നൽകി ഹരികുമാറിനെ നേതൃത്വം വെട്ടിലാക്കി. കോൺഗ്രസിൽ ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കളിൽ സീറ്റിന് അർഹതയുള്ള ഒരാൾ ഹരികുമാറാണ്. കാലങ്ങളായി കോൺഗ്രസ് വിജയിക്കുകയും വച്ചനുഭവിക്കുകയും ചെയ്യുന്ന സീറ്റ് ഘടക കക്ഷികൾ ആരും തന്നെ അവകാശവാദമുന്നയിക്കാതിരുന്ന ഘട്ടത്തിലാണ് സീറ്റ്, മണ്ഡലത്തിൽ യാതൊരു വേരോട്ടവുമില്ലാത്ത ജനതാദളിന് നൽകിയത്. കണ്ണൂരിൽനിന്നും ആലപ്പുഴയിലെത്തി അപരാജിതനായി നിൽക്കുന്ന കെ സി വേണുഗോപാൽ നടത്തിയ അന്തർനാടകങ്ങളാണ് ഹരികുമാറിനു സീറ്റ് നഷ്ടമാക്കിയത്. സരിത വിവാദം കത്തിയ നിന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയത്തെപ്പറ്റി ആശങ്കപ്പെട്ട കെ സി വേണുഗോപാൽ സി പി എമ്മുമായി രഹസ്യധാരണ നടത്തി വിജയം ആവർത്തിക്കുകയായിരുന്നു. ഇപ്പോൾ അതേ സിപിഎമ്മുകാർക്ക് വിജയിക്കാൻ കെ സി ഉണ്ടാക്കിയ രഹസ്യ ധാരണയാണത്രേ അമ്പലപ്പുഴ സീറ്റ് കോൺഗ്രസ് വച്ചുമാറുകയെന്നത്.
ഇത് പരസ്യമായി പറഞ്ഞ് യൂത്ത് കോൺഗ്രസുകാർ തെരുവിൽ ജാഥയും നടത്തിക്കഴിഞ്ഞു. മാത്രമല്ല അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അടക്കം മണ്ഡലത്തിന്റെ ഭാഗമാണ്. ഇവിടെ വിജയിക്കാൻ നായർ ആഭിമുഖ്യം കൂടിയേ തീരു. ഇതുതന്നെയായിരുന്നു ഹരികുമാറിനെ മൽസരിപ്പിക്കാൻ പ്രവർത്തകർക്കിടയിൽ ഏകദേശ ധാരണയായതും. എന്നാൽ തനിക്കുശേഷം വേറൊരു നായർ മണ്ഡലത്തിൽ വേണ്ടെന്ന നിലപാട് കെ സി കടുപ്പിക്കുകയായിരുന്നെന്നാണ് അണികളിൽ വലിയൊരു വിഭാഗം പറയുന്നു. സീറ്റ് ധാരണയുടെ അടിസ്ഥാനത്തിൽ പ്രൊഫ. അഞ്ചു ദിവസമായി ഡൽഹിയിലായിരുന്നു.
എന്നാൽ ജില്ലയിലെ പകിടകളിയിൽ ഹരികുമാറിന് പിടിച്ചുനിൽക്കാനായില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഇപ്പോൾ കെ പി സി സി നിർവാഹക സമിതി അംഗം, വിചാർ വിഭാഗം സംസ്ഥാന ചെയർമാൻ, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് സംഘടനാ പാടവം തെളിയിച്ച ആളാണ് ഹരികുമാർ.