- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാർ കൈകാണിച്ചാൽ നിങ്ങൾ ഇറങ്ങി ചെല്ലണോ? ഒർജിനൽ രേഖകൾ ഇല്ലെങ്കിൽ എന്തു ചെയ്യും? എല്ലാ വാഹന ഉടമകളും അറിയാൻ ചില കാര്യങ്ങൾ
തിരുവനന്തപുരം: പാലിയേക്കര ടോൾ വഴി കടക്കാതെ സമാന്തര റോഡിലൂടെ യാത്ര ചെയ്ത കുടുംബത്തോട് മോശമായി പെരുമാറിയ ചാലക്കുടി ഡി.വൈ.എസ്‌പിയുടെ നടപടി ഏറെ വിവാദമായി. പാലിയേക്കര ടോൾ വഴി കടക്കാതെ മറ്റൊരു വഴിയിൽ കൂടെ യാത്ര ചെയ്ത കുടുംബത്തോട് ചാലക്കുടി ഡി വൈ എസ് പി മോശമായി പെരുമാറി എന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചാലക്കുടി ഡി വൈ എസ് പി കെ ക
തിരുവനന്തപുരം: പാലിയേക്കര ടോൾ വഴി കടക്കാതെ സമാന്തര റോഡിലൂടെ യാത്ര ചെയ്ത കുടുംബത്തോട് മോശമായി പെരുമാറിയ ചാലക്കുടി ഡി.വൈ.എസ്‌പിയുടെ നടപടി ഏറെ വിവാദമായി. പാലിയേക്കര ടോൾ വഴി കടക്കാതെ മറ്റൊരു വഴിയിൽ കൂടെ യാത്ര ചെയ്ത കുടുംബത്തോട് ചാലക്കുടി ഡി വൈ എസ് പി മോശമായി പെരുമാറി എന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചാലക്കുടി ഡി വൈ എസ് പി കെ കെ രവീന്ദ്രനെ കാസർകോടേക്ക് സ്ഥലം മാറ്റുകയും ചെയ്തു. അങ്ങനെ യാത്രക്കാരെ തടഞ്ഞു നിർത്തി പരിശോധന നടത്താൻ പൊലീസുകാർക്ക് കഴിയുമോ എന്ന ചോദ്യവും ഇതോടെ സജീവമായി.
ചാലക്കുടി ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ തന്നെയും കുടുംബത്തെയും രാത്രിയിൽ തടഞ്ഞ് വാഹന രേഖകൾ പിടിച്ചെടുത്തെന്ന് ഒറ്റപ്പാലം സ്വദേശി പരാതിപ്പെട്ടിരുന്നു. ടോൾ നൽകാതെ സമാന്തര പാതയിലൂടെയുള്ള യാത്ര ധാർമികമല്ലെന്ന് എസ്‌പി ഹരിറാം എന്ന യുവാവിനോട് പറയുകയായിരുന്നു സംഭവത്തിന്റെ വീഡിയോ ഹരിറാം ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. മഫ്തിയിലെത്തിയാണ് ചാലക്കുടി ഡി.വൈ.എസ്‌പി സി.കെ രവീന്ദ്രനും സംഘവും ഹരിറാമിനെയും ഭാര്യയെയും കൈക്കുഞ്ഞിനെയും തടഞ്ഞത്. പൊലീസ് നടപടിയെ ഹരിറാം ചോദ്യം ചെയ്തതോടെ യഥാർത്ഥ പകർപ്പാവശ്യപ്പെട്ട് പൊലീസ് ആർ.സി ബുക്ക് വാങ്ങിവെക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാൻ പൊലീസിന് അവകാശമുണ്ടോ?
എന്തായാലും ഡിവൈഎസ്‌പി രവീന്ദ്രന്റേത് നിയമലംഘനം തന്നെയാണ്. ഒരുപാട് വാഹങ്ങൾ ഒരേസമയം തടഞ്ഞു നിർത്തി പരിശോധിക്കാൻ പൊലീസിനു അധികാരമില്ല. ഒരുവാഹനം പരിശോധിച്ച് വിട്ടതിനു ശേഷം മാത്രമേ അടുത്ത വാഹനം പരിശോധിക്കാൻ കൈ കാണിക്കാൻ പാടുള്ളൂ. ഇതായിരുന്നു പാലിയേക്കരയിൽ സംഭവിച്ചത്.
വാഹന ഉടമകളും വാഹനമോടിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.
1) വാഹനത്തിൽ ആർസി ബുക്ക് അടക്കമുള്ള ഒറിജിലുകൾ സൂക്ഷിക്കേണ്ടതില്ലെന്നാണ് ഒരു കാര്യം. ഒറിജിലനിന് പകരം ഫോട്ടോക്കോപ്പി എടുത്ത് അറ്റസ്റ്റ് ചെയ്ത രേഖകൾ കൈവശം വച്ചാൽ മതിയാകും. വാഹന പരിശോധനക്കിടയിൽ നിങ്ങളുടെ കൈവശം രേഖകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികൾ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ അത് സ്വീകരിക്കാൻ ബാധ്യസ്ഥരാണ്(ഒറിജിനൽ രേഖകൾ നഷ്ടപ്പെടാതിരിക്കാൻ ഇതിലൂടെ കഴിയും).
2) അതേസമയം ഡ്രൈവിങ് ലൈസൻസിന്റെ ഒറിജിനൽ കൈയിൽ കരുതേണ്ടതാണ്. അല്ലാത്ത പക്ഷം പിഴ ഒടുക്കേണ്ടി സഹാചര്യം ഉണ്ടാകും.
3) മറ്റ് രേഖകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികൾ സമർപ്പിച്ചാലും ഒറിജിനൽ കാണണം എന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാം. അറ്റസ്റ്റ് ചെയ്ത രേഖകളിൽ കൃത്രിമമല്ലെന്ന് ഉറപ്പാക്കാനാണ് ഇത്. അങ്ങനെ വന്നാൽ 15 ദിവസത്തിനകം നിങ്ങൾ അത് ഉദ്യോഗസ്ഥന് മുൻപാകെ സമർപ്പിച്ചാൽ മതിയാകും.
4) രേഖകളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് മുമ്പിൽ അടിമയെ പോലെ നിൽക്കേണ്ടതില്ല. ഡ്രൈവറുടെ അടുക്കലേക്കു വന്നു മാന്യമായ ഭാഷയിൽ വാഹന രേഖകളും, ലൈസൻസും ആവശ്യപ്പെടേണ്ടത് പൊലീസുകാരുടെ ഉത്തരവാദിത്തമാണ്. ഇത് സംബന്ധിച്ച് അടുത്തിടെ ഡിജിപി ടി പി സെൻകുമാർ ഒരു സർക്കുലറും പുറത്തിറക്കിയിരുന്നു. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ലെന്നതാണ് യാഥാർത്ഥ്യം.
5) ഒരുപാട് വാഹനങ്ങൾ ഒരേസമയം തടഞ്ഞു നിർത്തി പരിശോധിക്കാൻ പൊലീസിനു അധികാരമില്ല. ഒരുവാഹനം പരിശോധിച്ച് വിട്ടതിനു ശേഷം മാത്രമേ അടുത്ത വാഹനം പരിശോധിക്കാൻ കൈ കാണിക്കാൻ പാടുള്ളൂ എന്നതാണ് ചട്ടം. എന്നാൽ, പലപ്പോഴും ഇത് പാലിക്കപ്പെടാറില്ലെന്ന ആക്ഷേപങ്ങൾ വ്യാപകമാണ്.
6) പാലിയേക്കര സംഭവത്തിൽ ഡിവൈഎസ്‌പി രവീന്ദ്രൻ മഫ്തി വേഷത്തിലായിരുന്നു. അങ്ങനെയുള്ളവർ കൈകാണിച്ചാൽ വണ്ടി നിർത്തേണ്ടതില്ല, യൂണിഫോം ധരിച്ച പൊലീസ്/ മോട്ടോർവെഹിക്കിൾ ഉദ്യോഗസ്ഥർക്ക് മാത്രമേ മേൽപ്പറഞ്ഞവ പരിശോധിക്കാൻ അധികാരമുള്ളൂ എന്ന് സെക്ഷൻ 139 ഓഫ് ദി സെൻട്രൽ മോട്ടോർ വെഹിക്കൽ റൂൾ(1989 ) വ്യക്തമായി തന്നെ പറയുന്നുണ്ട്.
പൊതുജനം പൊലീസുകാരുടെ അടിമകളല്ല. ഈ ബോധം ഉണ്ടായാൽ മാത്രമേ പൊലീസുകാരുടെ നിയമം പാലിക്കാതെയുള്ള ഇടപെടലുകളെ ചെറുത്ത് തോൽപ്പിക്കാൻ കഴിയൂ എന്നതാണ് യാഥാർത്ഥ്യം. പാലിയേക്കര സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ നീതി നിഷേധം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഈ ചട്ടങ്ങളുടെ വിശദാംശങ്ങളും പൊതുസമൂഹത്തിന് മുന്നിൽ എത്തുന്നത്.