- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ ബാറ്ററി ചാർജ് കവർന്നെടുക്കും; പെർഫോർമൻസ് സ്പീഡ് പാതിയാകും; ഫേസ്ബുക്ക് ആപ്ലിക്കേഷൻ എന്തുകൊണ്ടാണ് ഡിലീറ്റ് ചെയ്യേണ്ടത്?
നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഫേസ്ബുക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എങ്കിൽ അത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയാണ് ഉത്തമമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഇതിന് പല കാരണങ്ങൾ ഇവർ നിരത്തുന്നുമുണ്ട്. ഫേസ്ബുക്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ സ്മാർട്ട് ഫോണുകളുടെ പെർഫോർമൻസ് സ്പീഡ് കുറയ്ക്കുകയും ബാറ്ററി ചാർജ് കവർന്നെടുക്ക
നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഫേസ്ബുക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എങ്കിൽ അത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയാണ് ഉത്തമമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഇതിന് പല കാരണങ്ങൾ ഇവർ നിരത്തുന്നുമുണ്ട്. ഫേസ്ബുക്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ സ്മാർട്ട് ഫോണുകളുടെ പെർഫോർമൻസ് സ്പീഡ് കുറയ്ക്കുകയും ബാറ്ററി ചാർജ് കവർന്നെടുക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.
ഏറെ സാങ്കേതിക മികവോടു കൂടി പുറത്തിറക്കിയ ഫേസ് ബുക്ക് ആപ്ലിക്കേഷൻ വിവാദക്കുരുക്കിൽ ആയിരിക്കുന്നത് അടുത്തിടെയാണ്. ഈ ആപ്പ് ബാറ്ററി ലൈഫ് കവർന്നെടുക്കുന്നുവെന്നും സ്മാർട്ട്ഫോണുകളുടെ സ്പീഡ് കുറയ്ക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണിത്. ഫേസ് ബുക്ക് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ആൻഡ്രോയിഡ് ഫോണുകളുടെ സ്പീഡ് 15 ശതമാനത്തോളം കുറഞ്ഞുവെന്ന് ചില ടെസ്റ്റുകൾ തെളിയിച്ചിരിക്കുന്നു.
ഫേസ് ബുക്ക് ആപ്ലിക്കേഷൻ സ്മാർട്ട് ഫോണിന്റെ വേഗത കുറയ്ക്കുവെന്ന കണ്ടെത്തൽ ആദ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് ചില ഫേസ്ബുക്ക് ഫാനുകൾ നടത്തിയ പരീക്ഷണത്തിനു ശേഷമാണ്. മറ്റു പല ആപ്പുകളെക്കാൾ വിപരീതമായി ഫേസ് ബുക്ക് ആപ്പ് വേഗത 15 ശതമാനം കുറയ്ക്കുവെന്ന് ഇക്കൂട്ടർ തന്നെ ആദ്യം കണ്ടെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിന് പിന്തുണയുമായി പിന്നീട് ഏറെപ്പേർ രംഗത്തെത്തുകയും ചെയ്തു.
ഫോണിന്റെ വേഗത കുറയ്ക്കുക മാത്രമല്ല, ഫേസ്ബുക്ക് ആപ്പ് ബാറ്ററി ചാർജ് കവരുകയും ചെയ്യുന്നുണ്ടെന്നും അനുഭവസ്ഥർ സോഷ്യൽ മീഡിയകളിൽ റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ഫേസ് ബുക്ക് ആപ്പിന്റെ പെർഫോർമൻസ് ടെസ്റ്റ് നടത്തിയതും ഉപയോക്താക്കളുടെ അനുഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതും. ഫേസ് ബുക്ക് ആപ്പ് മൊബൈലിൽ നിന്ന് ഒഴിവാക്കി പകരം നിങ്ങളുടെ സ്മാർട്ട് ഫോണിലുള്ള ക്രോം ബ്രൗസറിലൂടെ ഫേസ് ബുക്ക് നോക്കാനാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
ഇതാദ്യമായല്ല ഫേസ് ബുക്ക് ആപ്പ് സ്മാർട്ട് ഫോണുകളിൽ പ്രശ്നം സൃഷ്ടിക്കുന്നത്. ഐ ഫോണുകളുടെ ബാറ്ററി ലൈഫ് ഈ ആപ്പ് കവരുന്നുണ്ടെന്ന് കഴിഞ്ഞ വർഷം തന്നെ കണ്ടുപിടിച്ചിരുന്നു. ഐ ഫോണിന്റെ ബാറ്ററി ചാർജിൽ 40 ശതമാനം കുറവാണ് ഫേസ് ബുക്ക് ആപ്പ് കവർന്നുകൊണ്ടിരുന്നത്.