മുംബൈ: ഈ ചിത്രത്തിൽ കാണുന്ന നടിയെ ഓർമ്മയുണ്ടോ? മലയാളം സിനിമയിൽ മോഹൻലാലിന്റെ ഗ്രാമീണത്തം തുളുമ്പുന്ന നായികയാണ് ഇവർ. 1984 ൽ റിലീസ് ചെയ്ത സത്യൻ അന്തിക്കാട് - മോഹൻ ലാൽ ചിത്രം കളിയിൽ അൽപ്പം കാര്യത്തിലെ മെലിഞ്ഞ് സുന്ദരിയായ നായികയാണ് താരം. ഈ പെൺകുട്ടിയെ ചിത്രം കണ്ടവർ ആരും എളുപ്പത്തിൽ മററക്കില്ല.

മോഹൻലാലിന്റെ നായികയായി എത്തിയ ഈ സുന്ദരി മലയാളി ആയിരുന്നില്ല. നിലീമ അസീം എന്ന ബോംബെക്കാരി പെൺകുട്ടി ആയിരുന്നു അത്. പട്ടണത്തെ സ്നേഹിക്കുകയും, പട്ടണത്തിൽ ജീവിക്കാൻ സ്വപ്നം കാണുകയും ചെയ്യുന്ന ഗ്രാമീണ പെൺകുട്ടിയായ രാധ എന്ന കഥാപാത്രത്തെയാണ് നിലീമ കളിയിൽ അൽപം കാര്യത്തിൽ അവതരിപ്പിച്ചത്. രാധ ശ്രദ്ധിക്കപ്പെട്ടെങ്കിലും നിലീമ പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി.

തുടർന്ന് ഇരുപതോളം സിനിമകൾ ബോളിവുഡിൽ ചെയ്തു. അതിനിടയിൽ ടെലിവിഷൻ രംഗത്തും നീലിമ ശ്രദ്ധേയായിരുന്നു. ഇപ്പോൾ സിനിമാരംഗത്ത് സജീവമല്ലെങ്കിലും ബോളിവുഡിൽ ഒരുപാട് ആരാധകരുള്ള ഒരു നായകന്റെ മാതാവാണ് നിലീമ. ബോളിവുഡിലെ ചോക്ക്‌ലേറ്റ് നായകൻ ഷാഹിദ് കപൂറിന്റെ അമ്മയാണ് മലയാളികളുടെ ഈ രാധ. രാധയുടെയും ആദ്യ ഭർത്താവ് പങ്കജ് കപൂറിന്റെയും മകനാണ് ഷാഹിദ് കപൂർ.