- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി കെ വാസുദേവൻ നായരുടെ കൊച്ചുമകൾ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നുള്ള അന്ത്യം ആലപ്പുഴയിലെ ഭർതൃവീട്ടിൽ വെച്ച്
കൊച്ചി: മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ കൊച്ചുമകൾ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പി കെ വിയുടെ മകൻ ഷാജിയുടെയും സുജാതയുടേയും മകൾ നീലിമയാണ് മരിച്ചത്. 34 വയസായിരുന്നു. പുല്ലുവഴി കാപ്പിള്ളിൽ കുടുംബാംഗമാണ്. ബംഗളൂരിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി രഞ്ജിത്താണ് ഭർത്താവ്.
ആലപ്പുഴയിലെ ഭർതൃവീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story