- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീന' സമീപകാലത്തെ മികച്ച ചിത്രം; ലാൽജോസിനും വിജയ് ബാബുവിനും കൈയടി; വിമർശിക്കപ്പെടുന്നത് ഈ സിനിമയുടെ രാഷ്ട്രീയം; സ്ത്രീപക്ഷ സിനിമയെന്നപേരിലും സ്ത്രീവിരുദ്ധത
വളച്ചുകെട്ടൊന്നുമില്ലാതെ നേരിട്ട്കാര്യത്തിലേക്ക് കടന്നാൽ അടുത്തകാലത്ത് ഇറങ്ങിയ മലയാള സിനിമകളിൽ മികച്ചതാണ്, ഹിറ്റ്‌മേക്കർ ലാൽജോസിന്റെ 'നീന'. നല്ലതും, വ്യത്യസ്തവുമായ സിനിമയെ സ്‌നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്. ജോമോൻ ടി. ജോണിന്റെ അതിമനോഹരമായ കാമറയിലുടെ ഒട്ടും ബോറടിയില്ലാതെ നിങ്ങൾക്ക് ഈ രണ്ടുമണിക്കുറിലേ
വളച്ചുകെട്ടൊന്നുമില്ലാതെ നേരിട്ട്കാര്യത്തിലേക്ക് കടന്നാൽ അടുത്തകാലത്ത് ഇറങ്ങിയ മലയാള സിനിമകളിൽ മികച്ചതാണ്, ഹിറ്റ്‌മേക്കർ ലാൽജോസിന്റെ 'നീന'. നല്ലതും, വ്യത്യസ്തവുമായ സിനിമയെ സ്‌നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്. ജോമോൻ ടി. ജോണിന്റെ അതിമനോഹരമായ കാമറയിലുടെ ഒട്ടും ബോറടിയില്ലാതെ നിങ്ങൾക്ക് ഈ രണ്ടുമണിക്കുറിലേറെ സമയം ആസ്വദിക്കാം. ഈ വർഷം ഇറങ്ങിയവയിൽ കൊടുത്തകാശ് വസൂലാവുന്ന വിരലിൽ എണ്ണാവുന്ന മലയാളചിത്രങ്ങിൽ ഒന്നാണിത്.
പ്രതിഭകൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച സംവിധായകനാണ് ലാൽജോസ്. ഐ.വി ശശിയുടെയും ജോഷിയുടെയുമൊക്കെ പ്രതാപകാലത്തിന്‌ശേഷം സംവിധായകന്റെ പേരിൽ സിനിമ അറിയപ്പെടുന്നത് ലാൽജോസ് വന്നപ്പോഴാണ്. ഒരു ടിപ്പിക്കൽ ലാൽജോസിയൻ സിനിമ പ്രതീക്ഷിച്ചത്തെുന്ന പ്രേക്ഷകനെ 'നീന' നിരാശനാക്കില്ല. പുതുമുഖനടിയായ ദീപ്തി സതിയാണ് 'നീന'യെന്ന തലക്കെട്ട് വേഷത്തിൽ എത്തുന്നത്. പതിവുപോലെ ലാൽ ജോസിന്റെ ഈ കണ്ടത്തെലും മോശമായില്ല. ദീപ്തിയുടെ കഥാപാത്രം അൽപ്പം പാളിയാൽ സിനിമ കൊക്കയിലേക്ക് വീഴുമായിരുന്നു. എന്നാൽ മികച്ച കൈയടക്കത്തോടെ ദീപ്തി അത് മാനേജ് ചെയ്യുന്നുണ്ട്. ചിലയിടത്തൊക്കെ അൽപ്പം വഴുതുന്നുണ്ടെങ്കിലും. നായകനായ വിജയ്ബാബുവിന്റെ കരിയർ ബെസ്റ്റാണ് ഈ ചിത്രം. നായികാപ്രധാനമായ ഈ സിനിമയിലും പലേടത്തും വിജയ് അഭിനയിച്ച് തകർക്കുന്നുണ്ട്. ക്ലൈമാക്‌സിനോട് അടുത്ത സീനുകളിൽ പ്രത്യേകിച്ചും.
പൊള്ളാച്ചികഥകളും, കൊച്ചുടീവിമോഡൽ കുറ്റാന്വേഷണ കഥകളും പടച്ചുവിടുന്ന നമ്മുടെ ചട്ടപ്പടി തിരക്കഥാകൃത്തുക്കളിൽനിന്ന് ഏറെ അകലംപാലിക്കാൻ വ്യത്യസ്തമായ കഥാപരിസരത്തിലൂടെ നീനയുടെ തിരക്കഥാകൃത്ത് ആർ.വേണുഗോപാലിന് കഴിഞ്ഞു. സാധാരണ ലാൽജോസ് ചിത്രങ്ങൾ പാട്ടിന്റെ പാലാഴിയായിരുന്നെങ്കിൽ ഇത്തവണ വളരെ ശ്രദ്ധിച്ചാണ് ചിത്രത്തിൽ ഗാനം ചേർത്തിരിക്കുന്നത്. നവാഗത സംഗീതസംവിധായകനായ നിഖിൽ ജെ.മേനാന് ഭാവിയുണ്ട്. ബിജിപാലിന്റെ പശ്ചാത്തല സംഗീതവും പതിവുപോലെ സൂപ്പർ.
പക്ഷേ ഈ സിനിമയുർത്തുന്ന രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. 'നീന' വിമർശിക്കപ്പെടുന്നത് അത്തൊരമൊരു ക്ലിനിക്കൽ പരിശോധനയിലാണ്.
സ്ത്രീപക്ഷ സിനിമയെന്നപേരിൽ സ്ത്രീവിരുദ്ധത
പാൽകുപ്പിയിൽ വ്യാജമദ്യം വിൽക്കുന്നതുപോലുള്ള ഒരു ഏർപ്പാടായിപ്പോയി ഈ സിനിമയുയർത്തുന്ന ആഭ്യന്തര രാഷ്ട്രീയം. മദ്യപിക്കുകയും, പുകവലിക്കുകയും ബൈക്കോടിക്കയുമൊക്കെ ചെയ്യുന്ന പെൺകുട്ടിയുടെ ട്രെയിലർ കണ്ടപ്പോഴും, സിനിമയുടെ പ്രമോഷനുവേണ്ടി ലാൽജോസ് തന്നെ, ചാനലുകളിൽ തന്റെ വിചിത്രവും നിഷ്‌ക്കളങ്കവുമായ ശബ്ദത്തിൽ നടത്തിയ 'പ്രഭാഷണവും' കേട്ടപ്പോൾ കരുതിയത് ഇത് ഒരു സ്ത്രീപക്ഷ സിനിമയാണെന്നാണ്. എല്ലാ ആനന്ദങ്ങളും പുരുഷനുമാത്രമായി മാറ്റിവെയ്ക്കപ്പെടുന്ന ഈ നവലിബറൽ കാലത്ത്, ലിംഗനീതിക്കായി ലോകമാകെ ഉയരുന്ന മുറവിളികളിൽ ഒന്നാകും ഇതെന്നാണ് കരുതിയത്. പക്ഷേ കേരളത്തിന്റെ സവർണ ഫ്യൂഡൽ മനസ്സിനെയും, ആൺകോയ്മയെയും, പരമാവധി തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഈ പടത്തിന്റെ ഘടന. ആ അർഥത്തിൽ ഈ സിനിമ പലേടത്തും സ്ത്രീവിരുദ്ധവും ആവുന്നു. ( ഇതേ പ്രശ്‌നം ലാൽജോസിന്റെ 'ചാന്തുപൊട്ടിലും' കാണാം. മൂന്നാംലിംഗക്കാരുടെ പ്രശ്‌നങ്ങളായിരുക്കുന്ന അതിൽ ചിത്രീകരിക്കപ്പെടുക എന്ന് കരുതിയവർക്ക് തെറ്റി. 'ചാന്തുപൊട്ടുകൾ' എന്ന് അധിക്ഷേപിക്കപ്പെടാനായിരുന്ന ആ സിനിമക്കുശേഷം മൂന്നാംലിംഗക്കാരുടെ വിധി! യൂറോപ്യൻ യൂണിയനിൽപെട്ട ഏതെങ്കിലും ഒരു രാജ്യത്താണ് ഇതുപോലെ ഒരു സിനിമ ഇറങ്ങിയതെങ്കിൽ നിരോധനം ഉറപ്പായിരുന്നു).
രണ്ടുസ്ത്രീകളുടെ കഥ എന്ന ടാഗിലാണ് ചിത്രം തുടങ്ങുന്നതെങ്കിലും ഒരു വനിതയെന്ന നിലയിൽ രണ്ടുസ്ത്രീകൾക്കും യാതൊരു വ്യക്തിത്വവുമില്ല. സ്ത്രീയെന്ന നിലയിൽ അന്തസോടെയും അത്മാഭിമാനത്തൊടെയും ജീവിക്കാനല്ല പുരുഷനെ അനുകരിക്കാനാണ് 'നീന' കുട്ടിക്കാലം മുതലേ ശ്രമിക്കുന്നത്. 'ചാന്തുപൊട്ടിൽ', ദിലീപിനെ മുത്തശ്ശി പെൺവേഷം കെട്ടിച്ച് മൂന്നാംലിംഗത്തിലേക്ക് അറിയാതെ നയിക്കുന്നപോലെ, മരിച്ചുപോയ മൂത്തമകന്റെ ഓർമ്മക്കായി പിതാവ് നീനയെ പുരുഷവേഷത്തിൽ വളർത്തുകയാണ്. അയൽപക്കത്തെ ചേരിയിലെ ആൺകുട്ടികളെ സുഹൃത്തുക്കളായി കിട്ടിയതോടെ അവൾ ക്രമേണ സിഗരറ്റുവലിയിലേക്കും, മദ്യപാനത്തിലേക്കും നീങ്ങി, തെറിച്ച പെണ്ണാവുന്നു. ഒന്നാം തീയതി സുഹൃത്തിനോട് മദ്യത്തിനായി കെഞ്ചുന്നതടക്കമുള്ള പരാശ്രയത്തിന്റെ നിരവധി ഘടകങ്ങൾ അപ്പോഴും സ്വയംപര്യാപ്തതയായ നീനയിലുണ്ട്. അവിശ്വസനീയവും അറുപൈങ്കിളിയുമാണ് നീനക്ക് തന്റെ ബോസായ വിനയ് പണിക്കരോട് ( വിജയ്ബാബു) തോന്നുന്ന പ്രണയവും. സദാ മദ്യപിക്കുന്ന എന്നാൽ അതീവ സർഗാത്മകത ഉള്ളിലുള്ള ഒരു പെൺകുട്ടിക്ക് പ്രേമം തോന്നാനുള്ള ഒരു കോപ്പും പണിക്കരിൽ ഉണ്ടെന്ന് സിനിമ കാണികളെ വിശ്വസിപ്പിക്കുന്നില്ല. ബിവറേജിൽ ക്യൂ നിന്ന് അയാൾ അവൾക്കുവേണ്ടി മദ്യം വാങ്ങുന്നതുപോലുള്ള ചില്ലറ ത്യാഗങ്ങളിലൂടെ നീനയെപ്പോലൊരു പെണ്ണ് വീണുപോവുകയാണ്. ചെമ്മീൻ എത്ര തുള്ളിയാലും ചട്ടിയോളം എന്ന് പറയുന്നപോലെ, പണവും അധികാരവും പ്രതാപവും ഉള്ള ഒരുപുരുഷനെ കണ്ടാൽ വീണുപോന്നതാണ് സ്ത്രീയെന്നത് മംഗലശ്ശേരി നീലകണ്ഠന്റെ പ്രതാപകാലത്തെ യുക്തിയല്ലേ!
തലതിരിച്ചിട്ട ചന്ദ്രേട്ടൻ!
വൺവേ ട്രാഫിക്കായ പ്രണയം തകരുന്നതോടെ ഇത്രയും ബോൾഡായ അവൾ ആത്മഹത്യക്ക് ഒരുങ്ങയാണ്.രണ്ടാംപകുതിയിൽ പണിക്കർ നീനയെ ഡീഅഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി നന്നാക്കിയെടുത്ത് വീരനായകനാവുന്നു. അപ്പോഴും നീന അയാളുടെ കുടംബത്തെ ഓർത്ത് സ്വന്തം പ്രണയത്തെ ത്യജിക്കയാണ്. ഒരു പുരുഷൻ, ഒരു ഇണ എന്ന ശ്രീരാമ സങ്കൽപ്പത്തിൽ, ധർമ്മസംസ്ഥാപനാർഥം ഉണ്ടാക്കിയ സോദ്ദേശ്യ ഡോക്യുമെന്റിയായി രണ്ടാപകുതി പലപ്പോഴും മാറുന്നുണ്ട്.
മാറുന്ന ലൈംഗിക സങ്കൽപ്പങ്ങളെക്കുറിച്ച് കൃത്യമായി അടയാളപ്പെടുത്താൻ നമ്മുടെ സംവിധായകർക്ക് പേടിയാണ്. ഈയിടെ ഇറങ്ങിയ 'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമയിലും ഇതേ കൈ്‌ളമാക്‌സായിരുന്നു. ഒരർഥത്തിൽ ചന്ദ്രേട്ടനെ തലതിരച്ച് ഇട്ടിരിക്കയാണ് ഇവിടെ. കൊറിയൻ സംവിധകയകൻ കിം കി ഡുക്ക് ഒക്കെ കാണിച്ചുതന്നപോലത്തെ ഒരു ചിന്തയുണ്ടാവൻ ഇവിടെ എത്രകാലം പിടിക്കും.
ഇനി പണിക്കരുടെ ഭാര്യയായ നളിനിയെ ( ആൻ അഗസ്റ്റിൻ) നോക്കുക. നീനയുടെ തെറിച്ച പെണ്ണിൽനിന്ന് നേർ വിപരീതമായി ഉത്തമയായ കുടുംബിനിയാണവർ. സത്യവാൻ സാവിത്രി കഥകളിലെപോലെയൊരു പതിവ്രത. ഒരു സ്ത്രീയെന്ന നിലയിൽപോട്ടെ ഒരു മനുഷ്യനെന്ന നിലയിൽപോലും യാതൊരു വ്യക്തിത്വവുമില്ലാത്ത സ്ത്രീയാണിത്. കുറെ തിന്നണം, ഉറങ്ങണം, ബ്യൂട്ടിപാർലറിൽ പോവണം, തടികുറക്കൻ വ്യായാമംചെയ്യണം, മകനെ സ്‌കൂളിൽ പറഞ്ഞയക്കണം, ഭർത്താവിനൊപ്പം ശയിക്കണം. തീർന്നു നളിനിയുടെ ഒരു ദിവസം! വീട്ടുജോലിചെയ്യാൻപോലും അവൾക്ക് വേലക്കാരിയുണ്ട്. ഒരു തെറിച്ചപെണ്ണും, കുടുംബസ്ത്രീയും തമ്മിൽ ഒരു പുരുഷനായുള്ള വടംവലി ഉണ്ടായാൽ ജയിക്കേണ്ടതാരാണ്. സംശയമെന്ത്, പതിവ്രത തന്നെ! കുടംബത്തിന്റെ നാലുചുവരുകൾക്കുള്ളിൽ സ്ത്രീയെകെട്ടിയിട്ട്, പ്രസവയന്ത്രങ്ങളാക്കിമാറ്റി അതിനെ ആദർശവത്ക്കരിക്കുന്ന രാഷ്ട്രീയത്തിന് പിന്തുണവേണ്ടവർ 'നീന' കണേണ്ടതാണ്. അഥവാ പുരുഷന് മനസ്സിലെങ്കിലും എന്തെങ്കിലും കളങ്കം പറ്റിയിട്ടുണ്ടെങ്കിൽ സെറ്റുസാരിയുടുത്ത ഇത്തരം കെട്ടിലമ്മമാരുടെ കാൽക്കൽവീണ് കരഞ്ഞാൽ മതി. (ലൈംഗിക ബന്ധമെന്നത് കുട്ടികൾ ഉണ്ടാവാൻവേണ്ടിമാത്രം നടത്തേണ്ട പരിശുദ്ധകർമ്മാണെന്നും, അത് ലംഘിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക്കാരണവും എന്നുമുള്ള സാക്ഷിമഹാരാജാവിന്റെ പ്രസ്താവനയും ഇതോടൊപ്പം ചേർത്ത് വായിക്കണം.) [BLURB#1-VR]മറനീക്കിവരുന്ന സവർണമനസ്സ്രാഷ്ട്രീയവും സാംസ്കാരികവുമായ ഗൗരവപൂർവമായ ഇടപെടലാണ് സിനിമയെന്ന് ധരിച്ചിരിക്കുന്ന ഈ ലേഖകനെപ്പോലുള്ളവരെ ശരിക്കും ഞെട്ടിച്ച ഒരു ഡയലോഗ് ഈ പടത്തിലുണ്ട്. വിനയ് പണിക്കർ എന്ന നായകന്റെ മകനെ ഒരു കോഫിഷോപ്പിൽവച്ച് നീന പരിചയപ്പെടുന്നു. പേരിന്റെകൂടെ പണിക്കർ എന്ന വാലുചേർത്താണ് ആ ചെറിയകുട്ടിപോലും പേരുപറയുന്നത്. 'ഇത്ര ചെറുപ്പത്തിലേ നീ പണിക്കരായോ' എന്ന നീനയുടെ ചോദ്യത്തിന് 'ജനിച്ചപ്പോഴേ പണിക്കരായെന്നാണ്' വിനയ് പണിക്കരുടെ കുസൃതി! ഈ വാലിനും ഡയലോഗിനുമൊന്നും സിനിമയുടെ കഥയിൽ യാതൊരു പങ്കുമില്ല. കുട്ടിയുടെ പേര് ട്വിന്റുമോൻ എന്നായാലും ഒരു കുഴപ്പവുമില്ല. എന്നിട്ടും ബോധപൂർവം ഇത്തരം ഒരു ഡയലോഗ് കുത്തിത്തിരുകിയത്, ജാതിഭ്രാന്തും, ദലിത്‌ന്യൂനപക്ഷ വിദ്വേഷവും തിരികെവരുന്ന ഒരു കാലഘട്ടത്തിൽ മൂർത്തമായ രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്.
ലൈംഗിക മനോരോഗികൾ ഇടക്കിടെ രതിവൈകൃതങ്ങളുടെകാര്യങ്ങൾ സംസാരിക്കുമെന്ന് പറയുന്നപോലെ കടുത്ത ജാതി സിപിരിറ്റുള്ളവർ എന്തിലും ആ രീതിയിൽ ഒരു ഉത്തേജനം കണ്ടത്തെും. കുട്ടിപണിക്കരുടെ വർത്തമാനം അതുകൊണ്ടുതന്നെ നിഷ്‌ക്കളങ്കമായി തോനുന്നില്ല. വ്യക്തി ജീവിതത്തിലോ, പൊതുജിവിതത്തിലോ ഇത്തരം അസുഖങ്ങൾ ഒന്നുമില്‌ളെന്ന് നമുക്ക് ഉറപ്പുള്ള വ്യക്തിയാണ് ലാൽജോസ് എന്നതിനാൽ, തിരക്കഥാകൃത്തിന്റെ പിരടിക്കാണ് ഇതിന്റെ പാപഭാരം എത്തുന്നത്. പക്ഷേ അത്യന്തികമായി സിനിമയുടെ അവസാനവാക്ക് സംവിധായകനായതിനാൽ ലാൽജോസിനും കൈകെഴുകാനാവില്ല.
ഇനി നീനയെ വെടക്കാക്കുന്നതാരാണ്. ചേരിയിലെ കുട്ടികൾതന്നെ. വളർന്നപ്പോൾ അവർ വലിയ ക്വട്ടേഷൻകാരും ആവുന്നു.ഇതും കൃത്യമായ വംശീയ മുൻവിധിയാണ്.മൂന്നാംകിട സീരിയലുകൾ പ്രചരിപ്പിക്കുന്ന ചിന്ത നാം ലാൽജോസിൽനിന്നും പ്രതീക്ഷിക്കുന്നില്ലല്ലോ?
പക്ഷേ, എന്തൊക്ക വിമർശിച്ചാലും ഒടുവിൽ ലാൽജോസിനെ അഭിനന്ദിച്ചേ അവസാനിപ്പിക്കാൻ കഴിയൂ. അറുബോറൻ ചത്ത സിനിമകളുടെ ഈ കാലഘട്ടത്തിൽ ചിന്തയും, ചർച്ചയും, ശകാരവും, പ്രതിഷേധവും ആവശ്യപ്പെടുന്ന ഒരു ജീവിക്കുന്ന ചലച്ചിത്രത്തെ സൃഷ്ടിച്ചുവല്ലോ.
വാൽക്കഷ്ണം: ഡീ അഡിക്ഷഷനെ കുറിച്ചുള്ള ഡോക്യുമെന്റിയായി വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ചില ഭാഗങ്ങളുള്ള ഈ സിനിമയിൽ രണ്ടു പ്രധാന വസ്തുതാപരാമയ പിശകുകൾ വന്നത് കാണാതിരിക്കാനാവില്ല. ഫുൾടൈം 'തണ്ണിയടിയായി' നടക്കുന്ന നീന, രാവിലെ ഏണീറ്റ് വ്യായാമത്തിനായി ഓടുകയാണ്. ആൽക്കഹോൾ അഡിക്റ്റുകളിൽ ഒരുത്തനുംപോലും കൊച്ചുവെളുപ്പാൻകാലത്ത് തലപൊങ്ങിയതായി അനുഭവമില്ല. അഥവാ തലപൊങ്ങിയാൽ തന്നെ അവർ വീണ്ടും 'അടി' തുടങ്ങുകയായി.പ്രണയം, ആൽക്കഹോൾ അഡിക്ഷന്റെ ഭാഗമായി വരുന്നതാണെന്നും, ഡീ അഡിക്ഷനെതുടർന്ന് അത് ക്രമണേ കുറയുമെന്നതിലും ശാസ്ത്രീയതയില്ല. ഒരു പുതിയ മനുഷ്യനാവുകയെന്നാൽ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ മനസ്സിൽനിന്ന് എടുത്ത്കളയുക എന്നതാണോ? മുമ്പ് ഇറങ്ങിയ പ്രഥ്വീരാജിന്റെ 'മുംബൈ പൊലീസ്' സ്വവർഗരതിക്കാർ ക്രൂരൻകൂടുമെന്ന അശാസ്ത്രീയ സിദ്ധാന്തം ഉയർത്തിയിരുന്നു. എത് മറവിരോഗത്തിനും ഒരാളുടെ അടിസ്ഥാന ലൈംഗിക സ്വഭാവംമാറ്റാൻ കഴിയില്‌ളെന്നതും അവർ മറന്നുപോയി. നമ്മുടെ സിനിമാക്കാർ തീരെ ഗൃഹപാഠം ചെയ്യുന്നില്‌ളെന്ന് ചുരുക്കം!