- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീനുവിന്റെ പിൻഗാമിയാകാൻ പത്തനാപുരത്ത് നിന്നും മറ്റൊരു പെൺകുട്ടി കൂടി; ഓട്ടോ ഡ്രൈവറും വിവാഹിതനുമായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ സഹോദരനും അച്ഛനും ചേർന്ന് യുവതിയുടെ മുറി മുടിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി; വീട്ടുകാർ കുറച്ച് മുടി മുറിച്ചപ്പോൾ മുഴുവൻ മുടിയും വടിച്ച് യുവതി പൊലീസ് സ്റ്റേഷനിൽ എത്തി; സഹോദരൻ ഒളിവിൽ പോയപ്പോൾ അച്ഛൻ റിമാൻഡിൽ
പത്തനാപുരം: പ്രണയം ദുരഭിമാനകൊലയായതാണ് നീനുവിനെ അനാഥയാക്കിയത്. നീനു ഇപ്പോൾ ജീവിതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിലാണ്. ഇതിന്റെ പേരിൽ മലയാളി ഏറെ കരഞ്ഞു. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ പല തരത്തിലെ ഇടപെടലെത്തി. എന്നാൽ അതുകൊണ്ടൊന്നും പ്രണയത്തിന്റെ പേരിലെ പീഡനം തീരുന്നില്ല. .ഇത് വ്യക്തമാക്കുന്നതാണ് പത്തനാപുരത്ത് നിന്നുള്ള മറ്റൊരു സംഭവം. പണയിച്ചതിന്റെ പേരിൽ അച്ഛനും സഹോദരനും ചേർന്ന് യുവതിയുടെ മുടിമുറിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് പത്തനാപുരം സ്വദേശിയായ യുവതിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയായ സഹോദരൻ ഒളിവിലാണ്. അതിക്രൂരമായ സംഭവങ്ങളാണ് നടന്നത്. എന്നാൽ ക്രൂരതയിൽ നീതി തേടി യുവതി പൊലീസിനെ സമീപിച്ചതോടെ വീട്ടുകാർ വെട്ടിലായി. ഇപ്പോൾ പത്തനാപുരത്തെ പ്രധാന സംസാര വിഷയമാണ് ഈ അറസ്റ്റും ഒളിച്ചോട്ടവും. ഓട്ടോ ഡ്രൈവറും വിവാഹിതനുമായ യുവാവുമായുള്ള പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധം അവസാനിപ്പിക്കണമെന്ന താക്കീത് മാനിക്കാതിരുന്നതിന് യ
പത്തനാപുരം: പ്രണയം ദുരഭിമാനകൊലയായതാണ് നീനുവിനെ അനാഥയാക്കിയത്. നീനു ഇപ്പോൾ ജീവിതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിലാണ്. ഇതിന്റെ പേരിൽ മലയാളി ഏറെ കരഞ്ഞു. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ പല തരത്തിലെ ഇടപെടലെത്തി. എന്നാൽ അതുകൊണ്ടൊന്നും പ്രണയത്തിന്റെ പേരിലെ പീഡനം തീരുന്നില്ല. .ഇത് വ്യക്തമാക്കുന്നതാണ് പത്തനാപുരത്ത് നിന്നുള്ള മറ്റൊരു സംഭവം.
പണയിച്ചതിന്റെ പേരിൽ അച്ഛനും സഹോദരനും ചേർന്ന് യുവതിയുടെ മുടിമുറിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് പത്തനാപുരം സ്വദേശിയായ യുവതിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയായ സഹോദരൻ ഒളിവിലാണ്. അതിക്രൂരമായ സംഭവങ്ങളാണ് നടന്നത്. എന്നാൽ ക്രൂരതയിൽ നീതി തേടി യുവതി പൊലീസിനെ സമീപിച്ചതോടെ വീട്ടുകാർ വെട്ടിലായി. ഇപ്പോൾ പത്തനാപുരത്തെ പ്രധാന സംസാര വിഷയമാണ് ഈ അറസ്റ്റും ഒളിച്ചോട്ടവും.
ഓട്ടോ ഡ്രൈവറും വിവാഹിതനുമായ യുവാവുമായുള്ള പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധം അവസാനിപ്പിക്കണമെന്ന താക്കീത് മാനിക്കാതിരുന്നതിന് യുവതിയെ വീട്ടുകാർ മർദിച്ചിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെ പേരിൽ വഴക്കുണ്ടായി. അച്ഛനും സഹോദരനും ചേർന്ന് കെട്ടിയിട്ട് മുടി മുറിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇതോടെ യുവതിക്കും ദേഷ്യമായി. തല പൂർണമായി മുണ്ഡനം ചെയ്തു. ഇതിന് ശേഷമാണ് യുവതി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ശരീരത്തിൽ മർദനമേറ്റ പാടുകളും ഉണ്ട്.
പിന്നീട് നടന്ന അന്വേഷണത്തിലാണ് സത്യം പൊലീസിന് തിരിച്ചറിയാനായത്. വീട്ടുകാർ മുടിയുടെ കുറെ ഭാഗം മാത്രമേ മുറിച്ചിട്ടുള്ളൂവെന്നും പിന്നീട് യുവതിതന്നെ മുടി പൂർണമായി നീക്കം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ അച്ഛനെ റിമാൻഡ് ചെയ്തു. കേരളം ഏറെ ഞെട്ടിയ കെവിൻ കൊലയ്ക്ക് സമാനമായ ഇടപെടലുകളാണ് വീണ്ടും ആവർത്തിക്കുന്നത്. ദുരഭിമാന പ്രശ്‌നങ്ങളിൽ മലയാളിയുടെ മനസ്സ് മാറുന്നില്ലെന്നതിന് തെളിവാണ് ഇത്.
കെവിൻ കൊലക്കേസ് ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപ്പെടുത്തി വിചാരണ നടത്താൻ സെഷൻസ് കോടതി ഉത്തരവ് ഇട്ടത് ഈയിടെയാണ്. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ നട്ടാശേരി സ്വദേശി കെവിൻ പി. ജോസഫ് ദുരഭിമാനക്കൊലയ്ക്ക് ഇരയായി എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു കഴിഞ്ഞു. അതിവേഗ കോടതിയിൽ ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണം. തുടങ്ങുന്ന അന്നു മുതൽ ദിവസവും വിചാരണ നടത്തണം.
തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം കെവിനെ പെൺകുട്ടിയുടെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം തട്ടിക്കൊണ്ടു പോയി തെന്മല ചാലിയേക്കരയ്ക്കു സമീപം തോട്ടിൽ വീഴ്‌ത്തി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. കേസിൽ നീനു മുഖ്യസാക്ഷിയാണ്.