- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ അമേരിക്കൻ അഭിഭാഷക നീരാ ടണ്ടൻ മാനേജ്മെന്റ് ബജറ്റ് ഓഫീസ് തലപ്പത്ത്
ന്യൂയോർക്ക്: വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് തലപ്പത്ത് ഇന്ത്യൻ അമേരിക്കൻ അഭിഭാഷക നീരാ ടണ്ടനെ നോമിനേറ്റ് ചെയ്തതായി നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. റിപ്പബ്ലിക്കൻ പാർട്ടിയുടെ കടുത്ത വിമർശകയായ നീരയ്ക്ക് സുപ്രധാന ചുമതല നൽകിയതിൽ പാർട്ടി നേതൃത്വവും, അതോടൊപ്പം ഡമോക്രാറ്റിക് പാർട്ടിയിലെ ചിലരും രംഗത്തെത്തി. നവംബർ 29-ന് നിയമന വാർത്ത പുറത്തുവന്നതോടെയാണ് എതിർപ്പ് മറനീക്കി പുറത്തുവന്നത്.
നീരയുടെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഈ സ്ഥാനത്ത് നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യൻ വനിതയായിരിക്കും നീരാ ടണ്ടൻ. ഗവൺമെന്റിന്റെ ബജറ്റ് തയാറാക്കൽ ഉൾപ്പടെ വിപുലമായ അധികാരങ്ങളാണ് നീരയിൽ നിക്ഷിപ്തമാകുക. സെന്റർ നോർത്തമേരിക്കൻ പ്രോഗ്രസ് തിങ്ക്- ടാങ്കിന്റെ പ്രസിഡന്റായാണ് നീര നിലവിൽ പ്രവർത്തിക്കുന്നത്.
നിരവധി റിപ്പബ്ലിക്കൻ സെനറ്റർമാർക്കെതിരേ വിമർശനമുയർത്തിയ നീരയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നതിന് 'സീറോ ചാൻസ്' മാത്രമാണെന്ന് റിപ്പബ്ലിക്കൻ സീനിയർ സെനറ്റർ ടെക്സസിൽ നിന്നുള്ള ജോൺ കോണൻ പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പ് പൂർത്തിയായി സെനറ്റിൽ ഡമോക്രാറ്റിന് ഭൂരിപക്ഷം ലഭിച്ചാൽ പോലും, ഹിലരി ക്ലിന്റനെതിരേ മത്സരിച്ച ബർണി സാന്റേഴ്സിനെതിരേ വിമർശനം അഴിച്ചുവിട്ട ഇവർക്ക് ആവശ്യമായ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുക എളുപ്പമല്ല- ഇതറിഞ്ഞുകൊണ്ട്തന്നെ ഇവരെ ബലിയാടാക്കി ബൈഡന്റെ മറ്റ് നോമിനികളെ വിജയിപ്പിക്കുക എന്ന തന്ത്രംകൂടി ഇതിനു പിന്നിലുണ്ട്.