ഒറിഗോൺ: ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് നീരജ് ചോപ്ര. ഫൈലനിൽ 88.13 ദൂരം എറിഞ്ഞ് രാജ്യത്തിന് വെള്ളി മെഡൽ സമ്മാനിച്ചു. അഞ്ജു ബോബി ജോർജ്ജിനേ ശേഷം ഇന്ത്യക്കായി ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന താരമാണ് നീരജ്.വെള്ളിമെഡൽ നേട്ടത്തോടെ മറ്റൊരു ലോക റെക്കോർഡും നിരജ് സ്വന്തം പേരിൽ കുറിച്ചു.ചെക് റിപ്പബ്ലിക്കിന്റെ യാൻ സെലസ്നിക്കും നോർവേയുടെ ആന്ദ്രേസ് തോർകിൽഡ്സണും ശേഷം ഒളിംപിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണം നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് നീരജ് സ്വന്തമാക്കിയത്.2009ലായിരുന്നു ആന്ദ്രേസിന്റെ നേട്ടം.

ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. ആദ്യ ശ്രമത്തിൽത്തന്നെ 90.46 മീറ്റർ ദൂരം പിന്നിട്ട നിലവിലെ ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സൻ സ്വർണം നിലനിർത്തി. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 2019ൽ 86.89 മീറ്റർ ദൂരം കണ്ടെത്തിയാണ് പീറ്റേഴ്സൻ സ്വർണം നേടിയത്. അതേസമയം, 89.94 ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതു മെച്ചപ്പെടുത്തിയാലേ ചോപ്രയ്ക്ക് സ്വർണ മെഡൽ സാധ്യതയുണ്ടായിരുന്നുള്ളൂ.

ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായും ചോപ്ര മാറി. മലയാളിയായ അഞ്ജു ബോബി ജോർജിനു ശേഷം ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നത്. 2003ൽ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ഇന്ത്യയുടെ ഒരേയൊരു മെഡൽ.

ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന രോഹിത് യാദവ് 10ാം സ്ഥാനത്തോടെ മെഡൽ പോരാട്ടത്തിൽനിന്ന് പുറത്തായി. 78.72 മീറ്ററാണ് രോഹിത്തിന്റെ മികച്ച ദൂരം. ഫൗളുമായി പോരാട്ടം തുടങ്ങിയ നീരജ് ചോപ്ര, രണ്ടാം ശ്രമത്തിൽ 82.39 മീറ്റർ ദൂരം കണ്ടെത്തി അഞ്ചാം സ്ഥാനത്തായിരുന്നു. മൂന്നാം ശ്രമത്തിൽ 86.37 മീറ്റർ ദൂരം കണ്ടെത്തി നീരജ് നാലാം സ്ഥാനത്തെത്തി. മൂന്നാം ശ്രമത്തിലാണ് രോഹിത് യാദവും തന്റെ മികച്ച ദൂരമായി 78.72 മീറ്റർ കണ്ടെത്തിയത്.

മൂന്നാം റൗണ്ടിനു പിന്നാലെ മത്സരിക്കുന്ന 12 പേരിൽ ഏറ്റവും മോശം പ്രകടനം നടത്തിയ നാലു പേർ പുറത്തായി. ഇക്കൂട്ടത്തിലാണ് 10ാം സ്ഥാനവുമായി രോഹിത്തും മടങ്ങിയത്. ശേഷിക്കുന്ന എട്ടു പേർക്കായി നൽകിയ മൂന്ന് അവസരങ്ങളിലെ ആദ്യ ശ്രമത്തിലാണ് നീരജ് ചോപ്ര 88.13 മീറ്റർ ദൂരത്തേക്ക് ജാവലിൽ എറിഞ്ഞത്. ഇതോടെ താരം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അത് ചരിത്രവുമായി.

യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാംസ്ഥാനക്കാരനായാണ് നീരജ് തന്റെ കന്നി ലോക ഫൈനലിന് യോഗ്യത നേടിയത്. കരിയറിൽ 89.94 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം. നീരജിനൊപ്പം ഇന്ത്യയിൽ നിന്ന് രോഹിത് യാദവും ജാവലിൻ ഫൈനലിൽ മത്സരിച്ചിരുന്നു. യോഗ്യതാ റൗണ്ടിൽ 80.42 മീറ്റർ ദൂരം കണ്ടെത്തിയ രോഹിത് പതിനൊന്നാമനായാണ് ഫൈനലിൽ എത്തിയത്. ലോക ചാമ്പ്യൻഷിപ്പിൽ ഒരിനത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തുന്നത് ഇതാദ്യമാണ്.

ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 89.91 മീറ്റർ ദൂരം താണ്ടി ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് ആണ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്. നീരജ് ചോപ്ര രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 87.28 മീറ്റർ ദൂരം താണ്ടിയ ജർമനിയുടെ ജൂലിയൻ വെബ്ബർ മൂന്നാം സ്ഥാനത്തെത്തി. 83.50 മീറ്റർ ദൂരം മറികടക്കുന്നവരോ അല്ലെങ്കിൽ രണ്ട് യോഗ്യതാ ഗ്രൂപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ 12 താരങ്ങളോ ആണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.