- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
നീരജിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; സംസ്ക്കാരം മെൽബണിൽ നടത്തി, മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
മെൽബൺ: കഴിഞ്ഞ ദിവസം മെൽബണിൽ മരണമടഞ്ഞ തൃശ്ശൂർ പുത്തൻപള്ളി മണ്ണൂക്കാടൻ നീരജ് ജയിന്റെ മൃതദേഹം മെൽബണിൽ സംസ്‌ക്കരിച്ചു. ക്ലേയ്റ്റൺ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ഉച്ചയ്ക്ക് രണ്ടിന് വിശുദ്ധബലിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. പള്ളിയിലെ ചടങ്ങുകൾക്ക് ഫാ. എബ്രഹാം കുന്നത്തോളി, ഫാ. വി
മെൽബൺ: കഴിഞ്ഞ ദിവസം മെൽബണിൽ മരണമടഞ്ഞ തൃശ്ശൂർ പുത്തൻപള്ളി മണ്ണൂക്കാടൻ നീരജ് ജയിന്റെ മൃതദേഹം മെൽബണിൽ സംസ്‌ക്കരിച്ചു. ക്ലേയ്റ്റൺ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ഉച്ചയ്ക്ക് രണ്ടിന് വിശുദ്ധബലിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. പള്ളിയിലെ ചടങ്ങുകൾക്ക് ഫാ. എബ്രഹാം കുന്നത്തോളി, ഫാ. വിൻസെന്റ് മഠത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ഒട്ടനവധി സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും സീറോ മലബാർ സഭയുടെ ഭാരവാഹികളും സംസ്‌ക്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ സന്നിഹിതരായിരുന്നു. തുടർന്ന് സ്പ്രിങ് ഡെയിൽ ബൊട്ടാണിക്കൽ സെമിത്തേരിയിൽ മെൽബൺ രൂപതാ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ സംസ്‌ക്കാര ചടങ്ങുകളുടെ സമാപന പ്രാർത്ഥനകൾ നടന്നു.
മുറാബിനിൽ കാർ ഷോറൂം ബിസിനസ്സ് സ്വന്തമായി നടത്തി വരുകയായിരുന്ന മുപ്പത്തിമൂന്നുകാരനായ നീരജ്, ജെയ്മി എന്ന പേരിലാണ് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. വളരെ സൗമ്യതയോടെ സംസാരിക്കുകയും ആരെയും സഹായിക്കാൻ മനസ്ഥിതി കാണിക്കുകയും ചെയ്യുക വഴി ചെറുപ്പക്കാരുടെ ഇടയിൽ ജെയ്മി സ്വീകാര്യനായിരുന്നു. ജെയ്മിയുടെ പിതാവ് ജയ്‌നും മാതാവ് ഷേർലിയും ചടങ്ങുകളിൽ പങ്കെടുത്തു. സൗത്ത് ഈസ്റ്റിലെ മൗണ്ട് വേവർലിയിൽ അഞ്ചു വർഷമായി താമസിച്ചിരുന്ന ജെയ്മി അവിവാഹിതനാണ്
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഓസ്റ്റിൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജെയ്മി മരിച്ചത്. ജെയ്മിക്ക് അസുഖം കലശലായതിനെത്തുടർന്ന് മൂന്നു മാസമായി മാതാപിതാക്കൾ ഓസ്‌ട്രേലിയയിലുണ്ട്. നല്ല ഒരു പൈലറ്റ് കൂടിയായിരുന്ന ഈ യുവ ബിസിനസ്സുകാരന്റെ നിര്യാണം സുഹൃത്തുക്കൾക്ക് ഇപ്പോഴും വിശ്വസിക്കാനാവില്ലായെന്ന് അടുത്ത സുഹൃത്തുക്കൾ അറിയിച്ചു.