തന്റെ ഉപഭോക്താക്കളെ എങ്ങനെ തന്നോട് അടുപ്പിച്ച് നിർത്തണമെന്ന് വ്യക്തമായി അറിയാവുന്ന വ്യാപാരിയാണ് മോദി. സ്ഥിരം ഉപഭോക്താക്കൾക്ക് വിരുന്ന് സത്ക്കാരങ്ങൾ ഒരുക്കിയും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയും മോദി എപ്പോഴും തന്റെ ആരാധകരായി തന്നെ അവരെ നിലനിർത്തിയിരുന്നു. ബോളിവുഡിൽ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായിയുമാണ് നീരവ് മോദിയുടെ കടുത്ത ആരാധകർ. മോദി ഡിസൈൻ ചെയ്ത ആഭരണങ്ങളുടെ കടുത്ത ആരാധികയാണ് പ്രിയങ്ക ചോപ്ര.

വജ്രവ്യാപാരത്തിന്റെ ലോകതലസ്ഥാനമെന്ന് അറിയപ്പെടുന്ന ബൽജിയത്തിലെ ആൻഡ്വെർപ്പ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇയാളുടെ 'നീരവ് മോദി കലക്ഷൻസ്' ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടേതടക്കം ഇഷ്ട ബ്രാൻഡാണ്.

ടൈറ്റാനിക് നായിക കെയ്റ്റ് വിൻസ്ലെറ്റ്, കൊക്കോ റോച്ച, നവോമി വാട്സ് തുടങ്ങി ഐശ്വര്യ റായി, പ്രിയങ്കാ ചോപ്ര, ലിസ ഹെയ്ഡൻ വരെയുള്ളവർ നീരവ് മോദി രൂപകൽപ്പന ചെയ്ത വജ്രാഭരണങ്ങൾ ഉപയോഗിക്കുന്നവരാണ്.

ഇന്ത്യയിൽ തുടങ്ങി ലോകത്തിന്റെ വിവിധ അമേരിക്കയും ബ്രിട്ടനും മക്കാവു ദ്വീപും അടക്കം വിവിധ ഭൂഖണ്ഡങ്ങളിലെ നിരവധി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു നീരവിന്റെ വജ്ര ലോകം.

നീരവിന്റെ 230 കോടി ഡോളർ ആസ്തിയുള്ള ഫയർസ്റ്റാർ ഡയമണ്ട്സിന് ഇന്ത്യയിൽ ഡൽഹിയിലും മുംബൈയിലുമാണു വിൽപ്പനശാലകൾ ഉള്ളതെങ്കിൽ ലണ്ടൻ, ന്യൂയോർക്ക്, ലാസ്വെഗസ്സ്, ഹവായി, സിംഗപ്പുർ, ബെയ്ജിങ്, മക്കാവു നഗരങ്ങളിലായി സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നു.

11,135 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമത്തിന്റെ പിടി വീണെങ്കിലും ഏഷ്യയിലെ ഏറ്റവും ആഡംബരമായ ലേബൽ എന്നു പറയുന്നത് ഇപ്പോഴും നീരവ് മോദിയുടേത് തന്നെയാണ്. അഞ്ച് ലക്ഷം മുതൽ 50 കോടി വരെ വില വരുന്ന ഡയമണ്ട് പീസുകലളാണ് നീരവ് മോദിയുടെ കളക്ഷനിൽ പെടുന്നത്. ആഗോള തലത്തിൽ ശ്രദ്ധ നേടിയ മോദി ബ്രാൻഡിന്റെ അംബാസിഡർമാരും ആഗോളതലത്തിൽ അറിയപ്പെടുന്നവരാണ്.

തന്റെ ബ്രാൻഡിന്റെ അഞ്ചാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിലുള്ള തന്റെ ക്ലയന്റ്‌സിനെ ക്ഷണിച്ചിരുന്നു. ജോദ് പൂരിലെ ഉമൈദ് ഭവനിൽ നടന്ന ഷോ ആരുടെയും കണ്ണ് തള്ളിക്കുന്നതായിരുന്നു. ഇതിന് പിന്നാലെ ആരാണ് നീരവ് മോദി എന്നതിലേക്കായി ചർച്ചകൾ.

'നിരവ് മോദി ചെയ്ൻ ഓഫ് ഓഫ് ഡയമണ്ട് ജ്യൂവലറിയുടെ 'സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമാണ് ഇദ്ദേഹം. നാൽപത്തിയേഴുകാരനായ നീരവിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും സ്ഥാപനങ്ങളുണ്ട്. അറിയപ്പെടുന്ന ആഭരണവ്യാപാരിയും ഡിസൈനറുമാണ് ഇദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കി വളർന്ന ബിസിനസുകാരൻ.

ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് അവാർഡ് നിശകളിലൊക്കെ നീരവിന്റെ ആഭരണങ്ങൾ അണിഞ്ഞ പ്രമുഖരിൽ താരാജി പി. ഹെൻസൺ, ഡകോട്ട ജോൺസൺ തുടങ്ങിയവർ ഉൾപ്പെടും,.പ്രിയങ്ക ചോപ്രയാണ് നിരവ് ജൂവലേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ. 2016ൽ ന്യൂയോർക്കിൽ നിരവ് തുടങ്ങിയ സ്റ്റോറിന്റെ ഉദ്ഘാടനത്തിന് നവോമി വാട്സ്, ലിസാ ഹെയ്ഡൻ തുടങ്ങിയ പ്രമുഖർപങ്കെടുത്തിരുന്നു. നീരവിന്റെ പ്രശസ്തിക്ക് തെളിവാണ് ഈ സൗഹൃദ കരുത്ത്.

ബെൽജിയത്തിലെ ആൻഡ്വെർപ് നഗരത്തിലെ ജനവും കുട്ടിക്കാലവും നീരവിൽ വജ്രവ്യാപാരത്തിലെ താൽപര്യം വളർത്തിയിരുന്നു. വജ്രത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരമാണ് ആൻഡ്വെർപ്. തുടർന്ന് അമേരിക്കയിലെ പെൻസിൽവേനിയയിലുള്ള വാർട്ടൻ സ്‌കൂളിലെ വിദ്യാഭ്യാസം ഇടയ്ക്കു വച്ച് ഉപേക്ഷിച്ച് വജ്രവ്യാപാരത്തിലിറങ്ങി. മുംബൈ കേന്ദ്രമാക്കി ഫയർസ്റ്റാർ ഇന്റർനാഷനൽ എന്ന സ്ഥാപനം നീരവ് തുടങ്ങിയിരുന്നു . 2014ൽ ആദ്യത്തെ പ്രമുഖ സ്റ്റോർ ഡൽഹിയിൽ തുടങ്ങി.ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ ചൈന മുതൽവടക്കൻ അമേരിക്ക വരെ മൂന്നു ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.