കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. പൊള്ളാച്ചി സ്വദേശിയായ കെ. കീർത്തിസെൽവനാണ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല. നീറ്റ് പരീക്ഷയുടെ ഉത്തര സൂചിക കണ്ട ശേഷം മെഡിക്കൽ സീറ്റ് നേടാനുള്ള മാർക്ക് തനിക്ക് ലഭിക്കില്ലെന്ന് 20കാരൻ മാതാപിതാക്കളോട് പറഞ്ഞിരുന്നു.

പരീക്ഷ ഫലം വന്നിട്ട് ഭാവി കാര്യങ്ങൾ ആലോചിക്കാമെന്ന് പറഞ്ഞ് മാതാപിതാക്കൾ മകനെ ആശ്വസിപ്പിച്ചിരുന്നു. മുമ്പും കീർത്തിസെൽവൻ നീറ്റ് പരീക്ഷ എഴുതിയിരുന്നെങ്കിലും വിജയിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.