- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീറ്റ് പരീക്ഷ മാറ്റി വയ്ക്കില്ല; ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കഠിനപരിശ്രമം നടത്തുമ്പോൾ ഒരുശതമാനത്തിനായി ഇടപെടാൻ ആകില്ല; സുപ്രീം കോടതി ഹർജി തള്ളി
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മാറ്റിവെക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പരീക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ പ്രൈവറ്റ്, കറസ്പോണ്ടൻസ്, കമ്പാർട്ട്മെന്റ് എക്സാമുകൾ എഴുതുന്ന വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, ഹൃഷികേശ് റോയ്, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയത്.
ലക്ഷകണക്കിന് വിദ്യാർത്ഥികൾ കഠിനമായ പരിശ്രമം നടത്തുന്ന സമയത്ത് വെറും ഒരു ശതമാനം പേരുടെ അസൗകര്യം കണക്കിലെടുത്ത് കോടതിക്ക് എങ്ങനെ ഇക്കാര്യത്തിൽ ഇടപെടാനാകുമെന്ന് ബെഞ്ച് ആരാഞ്ഞു. ഞങ്ങളുടെ ഇടപെടൽ ആ കുട്ടികളിൽ വേദനയുണ്ടാക്കും. അധികൃതർക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ ചെയ്യട്ടെ. ഞങ്ങൾ ഇടപെടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വരും ദിവസങ്ങളിൽ മറ്റു പ്രവേശന പരീക്ഷകളും നടക്കുന്നതിനാൽ നീറ്റ് മാറ്റണമെന്നായിരുന്നു ഹർജി നൽകിയ വിദ്യാർത്ഥികളുടെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ