ന്യൂഡൽഹി: ഇക്കൊല്ലം രാജ്യം മുഴുവനായി നടത്തിയ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഫലം പ്രഖ്യാപിക്കുന്നത് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ സമർപ്പിച്ച ഹർജിയിലാണ് വിധി. സിബിഎസ്ഇക്ക് കൗൺസിലിങ് ആരംഭിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

ജൂൺ 26ന് നീറ്റ് ഫലം പ്രഖ്യാപിക്കാനാണ് നിർദ്ദേശം. നീറ്റുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതികൾ പ്രോത്സാഹിപ്പിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ അതേസമയം, പരാതികൾ നിലനിൽക്കുമെന്നും ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഫലപ്രഖ്യാപനത്തിനായി കുറച്ച് ദിവസങ്ങൾ കൂടി ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ സിബിഎസ്ഇ അറിയിച്ചിരുന്നു. എത്രയും പെട്ടെന്ന് സ്റ്റേ നീക്കിയില്ലെങ്കിൽ പരീക്ഷയെഴുതിയ പന്ത്രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നും ബോർഡ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.

എന്നാൽ, ഫലം തൽക്കാലം സ്റ്റേ ചെയ്യാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ഫലപ്രഖ്യാപനത്തിന് രണ്ടാഴ്ചത്തെ സമയം വേണമെന്ന് സിബിഎസ്ഇ ബോധിപ്പിച്ചിട്ടുണ്ട്. ഇതോടെ

ഏകീകൃത രീതിയിലല്ല എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടത്തിയതെന്ന് ആരോപിച്ചുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് പരീക്ഷാ ഫലപ്രഖ്യാപനം തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.