ന്യൂഡൽഹി: 52 കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും വച്ച് പരാതികൾ പരിഹരിക്കുന്നതിൽ ഏറ്റവും പിന്നിൽ നീതി ആയോഗ് എന്ന് റിപ്പോർട്ട്. സെൻട്രലൈസ്ഡ് പബ്ലിക് റിഡ്രസ് ആൻഡ് മോണിട്ടറിങ് സിസ്റ്റം റിപ്പോർട്ടിലാണ് പരാതികൾക്ക് പരിഹാരം കാണുന്നതിൽ നീതി ആയോഗ് ഏറ്റവും പിന്നിലാണെന്ന് ചൂണ്ടിക്കാണിക്കുന്നത്. ഐ എ എൻ എസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2014 ജനുവരി ഒന്നിനും 2017 ഡിസംബർ 28 നും ഇടയിൽ ലഭിച്ച 5883 പരാതികളിൽ 54 ശതമാനം മാത്രമാണ് നീതി ആയോഗ് പരിഹരിച്ചത്. ബാക്കിയുള്ള 2677 പരാതികളിൽ 774 എണ്ണം ഒരുവർഷത്തിലേറെയായി കെട്ടിക്കിടക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.