കോട്ടയം: നീതുരാജിന്റെ കാമുകൻ ഇബ്രാഹിം ബാദുഷാ മയക്കു മരുന്നിന് അടിമ. ഗൾഫിൽ നല്ല ജോലിയുള്ള ഭർത്താവിനെ മറന്ന് കാമുകനൊപ്പം നീതു അടുത്തത് ഈ മയക്കുമരുന്നുപയോഗത്തിന്റെ ലഹരിയോടുള്ള താൽപ്പര്യമാണ്. നീതുവിനെ ഇയാൾ ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായി മർദ്ദിച്ചിരുന്നു. ഈ മർദ്ദനം നീതുവിന് ലഹരിയുമായി. അങ്ങനെ കാമുകനെ കൂടെ നിർത്തി. ഈ കാമുകൻ തന്നെ വിട്ടുപോകുന്നത് നീതുവിന് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഈ മാനിസകാവസ്ഥയിൽ നിന്നായിരുന്നു കുട്ടിയെ തട്ടിയെടുക്കാനുള്ള പദ്ധതിയുമായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്.

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായി നീതു രാജിനെ മർദ്ദിക്കുന്ന ആളായിരുന്നു കാമുകൻ ഇബ്രാഹിം ബാദുഷ. ഈ മർദ്ദനവും ക്രൂരതയുമെല്ലാം ഇഷ്ടപ്പെട്ട് ആസ്വദിച്ചു തന്നെയാണ് നീതു കാമുകനൊപ്പം താമസിച്ചത്. കാമുകനിൽ നിന്നും ലഭിക്കുന്ന മർദ്ദനങ്ങളെയും നീതു ഇഷ്ടപ്പെട്ടിരുന്നുവെന്നാണ് പൊലീസിനോട് അവർ സമ്മതിച്ചിരിക്കുന്നത്. ഭർത്താവ് നൽകാത്ത സുരക്ഷിതത്വ ബോധമാണ് കാമുകനിൽ നിന്നും നീതു അനുഭവിച്ചത്.

തന്നെ തല്ലാനും സംരക്ഷിക്കാനും ബാദുഷക്ക് കഴിയുമെന്ന് യുവതി വിശ്വസിച്ചു. ഭാര്യയെ തല്ലാത്ത, കുടുംബം നോക്കുന്ന ഭർത്താവിന് നീതുവിന്റെ മനസ്സിൽ വില്ലൻ പരിവേഷവുമായി. നീതുവിന്റെയും കാമുകൻ എറണാകുളം കളമശേരി എച്ച്.എം ടി. കോളനിയിൽ വാഴയിൽ വീട്ടിൽ ഇബ്രാഹിം ബാദുഷയുടെയും ബന്ധം തെറ്റിത്തുടങ്ങിയതിന് പിന്നിൽ സാമ്പത്തികമായിരുന്നു. ഭാര്യയുടെ അവിഹിത ബന്ധം സുധീഷ് അറിഞ്ഞതോടെ പ്രശ്‌നം തുടങ്ങി. ഫെബ്രുവരിയിലാണ് നീതു ഗർഭിണിയായത്. ഇക്കാര്യം ഭർത്താവിനേയും അറിയിച്ചിരുന്നു. ഇതോടെയാണ് ഭർത്താവ് ചെലവു കാശ് അയയ്ക്കുന്നത് നിർത്തി. അപ്പോഴും ആ വാടക വീടിന് വാടക കൊടുത്തിരുന്നു.

അതുവരെ വിദേശത്ത് ഓയിൽ കമ്പനിയിൽ റിഗിൽ ജോലി ചെയ്യുന്ന സുധീഷിന്റെ പണം കൈകാര്യം ചെയ്തിരുന്നത് നീതു രാജ് ആയിരുന്നു. ഇഷ്ടം പോലെ പണം കൈയിലേക്ക് വരുമായിരുന്നു. അതാണ് ഇബ്രാഹിം അടിച്ചെടുത്തതും. മയക്കുമരുന്നുപയോഗത്തിനും മറ്റും കാശുമുണ്ടായിരുന്നു. എന്നാൽ, ഭാര്യയുടെ അവിഹിത ബന്ധം അറിഞ്ഞതോടെ നീതുവും സുധീഷും തമ്മിൽ തെറ്റി. പണവും അയക്കാതായി. നീതുവിൽ നിന്നും നിരന്തരം പണം ലഭിക്കാതായതോടെ കാമുകിയെ ഒഴിവാക്കാൻ ബാദുഷയും ശ്രമിച്ചു.

ഇതോടെയാണ് എങ്ങനെയും കാമുകനെ കൈവിടാതിരിക്കാൻ നീതു ഗർഭ കഥ ഉണ്ടാക്കിയതും കാമുകനെ വിശ്വസിപ്പിക്കാൻ കുഞ്ഞിനെ തട്ടിയെടുത്തതും. രണ്ടു വർഷത്തിനിടെ ഇബ്രാഹിം തന്റെ പക്കൽ നിന്നും 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതായി നീതു പരാതി നൽകിയിരുന്നു. ഏഴുവയസുള്ള മകനെ ഉപദ്രവിച്ചിരുന്നതായും നീതു പരാതിയിൽ പറയുന്നുണ്ട്. പണം നൽകാതെയായപ്പോൾ നീതുവിനെയും മർദിച്ചിരുന്നതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് ഇന്നലെ ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തത്.

നീതു അറസ്റ്റിലായ വിവരം കുടുംബം അറിഞ്ഞത് ടി.വിയിലൂടെ ആണ്. നീതുവിന്റെ പുതിയമുഖം കണ്ട് അമ്പരന്നിരിക്കുകയാണ് മാതാപിതാക്കളും ബന്ധുക്കളും. ചെങ്ങന്നൂർ തിരുവൻവണ്ടൂർ രണ്ടാം വാർഡിൽ പന്തിരുപറ നിർമ്മാല്യം വീട്ടിൽ രാജേന്ദ്രൻ നായരുടെയും അനിതയുടെയും മകളാണ് നീതു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണ് നീതുവിന്റേത്.

കുട്ടിയെ തട്ടിയെടുത്ത സംഭവങ്ങൾ ടെലിവിഷനിൽ കാണിച്ചപ്പോൾ പ്രതി ആരെന്ന് അറിയാനായി വാർത്ത ശ്രദ്ധിച്ച ഭർതൃകുടുംബം കണ്ടത്, അറസ്റ്റിലായ മരുമകളെയാണ്. നീതുവിന്റെ അമ്മയും ടി.വിയിലൂടെയാണ് സംഭവമറിഞ്ഞത്. നീതുവിന്റെ മാതാവ് അനിതയാണ് സുധിയെ ഫോണിൽ വിളിച്ച് സംഭവം അറിയിച്ചത്. ഇതറിഞ്ഞ് കുറ്റൂരിലെ വീട്ടിലുള്ള പിതാവിനെ വിളിച്ചു സുധി വിവരങ്ങൾ അന്വേഷിച്ചിരുന്നു. സുധി നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.

തിരുവല്ല കുറ്റൂർ പള്ളാടത്തിൽ സുധിഭവനിൽ സുധിയുമായി 11 വർഷം മുമ്പായിരുന്നു വിവാഹം. ഇരുന്നൂറിലധികം പവന്റെ ആഭരണങ്ങൾ വിവാഹസമയത്ത് വീട്ടുകാർ നൽകിയിരുന്നു. ഖത്തറിൽ ഓയിൽ റിഗിലെ ഉദ്യോഗസ്ഥനാണ് സുധി. അഞ്ചുവർഷം മുമ്പാണ് നീതു ഇവന്റ് മാനേജ്മെന്റ് ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ താമസം തുടങ്ങിയത്.

ഡിസംബറിൽ സുധി അവധിക്ക് നാട്ടിലെത്തിയിരുന്നു. ഈസമയം നീതുവും മകനും കുറ്റൂരിലെ ഭർത്തൃവീട്ടിലെത്തിയിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു അവിടെ കഴിഞ്ഞതെന്ന് സുധിയുടെ രക്ഷിതാക്കൾ പറഞ്ഞു. സുധി രണ്ടാഴ്ച മുമ്പാണ് മടങ്ങിയത്.