- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഹ്‌റു കോളേജ് ഹോസ്റ്റലിലെ ഞെട്ടിക്കുന്ന കഥകൾ പുറത്ത് പറഞ്ഞതിന് പെൺകുട്ടികളോട് മാനേജ്‌മെന്റിന്റെ പ്രതികാര നടപടി; മുഴുവൻ വിദ്യാർത്ഥിനികളോടും ഉടൻ ഹോസ്റ്റൽ വിട്ടുപോകാൻ നിർദ്ദേശം; ദുരിതത്തിലായത് 200ൽ അധികം വരുന്ന വിദ്യാർത്ഥിനികൾ
പാമ്പാടി: പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലിലെ ഞെട്ടിക്കുന്ന കഥകൾ പുറത്ത് പറഞ്ഞതിന് പെൺകുട്ടികളോട് മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. മുഴുവൻ വിദ്യാർത്ഥിനികളും ഉടനെ ഹോസ്റ്റൽ വിട്ട് മറ്റെവിടെയെങ്കിലും താമസിക്കാൻ സ്ഥലം നോക്കണമെന്ന് കോളേജ് പി.ആർ.ഒ സഞ്ജിത്തിന്റെ നിർദ്ദേശ പ്രകാരം വാർഡൻ കുട്ടികളോട് ആവശ്യപ്പെട്ടു. 200 ലധികം വരുന്ന വിദ്യാർത്ഥികൾ ഇതോടെ കടുത്ത ദുരിതത്തിലായി. മറ്റ് ജില്ലകളിൽ നിന്നടക്കം നിരവധി കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ഇന്ന രാത്രി മുതൽ ഹോസ്റ്റൽ മെസ്സിൽ ഭക്ഷണം ഉണ്ടാകില്ലെന്നും പട്ടിണി കിടക്കേണ്ടെങ്കിൽ വേഗം വീട്ടിൽ പോകാനുമാണ് നിർദ്ദേശം. എന്നാൽ വിവിധ പരീക്ഷകൾ നാളെ എഴുതാനുള്ള വിദ്യാർത്ഥിനികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, നിങ്ങളൊന്നും ഇനിയരു പരീക്ഷയും എഴുതിയിട്ട് കാര്യമില്ലെന്നാണ് മാനേജ്‌മെന്റ് പ്രതിനിധി പെൺകുട്ടികളോട് പറഞ്ഞത്. ഇതു പ്രകാരം ഉച്ചമുതൽ പെൺകുട്ടികൾ ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് പോയി തുടങ്ങി. സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ കോളേജ് ഗേറ്റിന് മുന്നിൽ മുദ്രാവ
പാമ്പാടി: പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലിലെ ഞെട്ടിക്കുന്ന കഥകൾ പുറത്ത് പറഞ്ഞതിന് പെൺകുട്ടികളോട് മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. മുഴുവൻ വിദ്യാർത്ഥിനികളും ഉടനെ ഹോസ്റ്റൽ വിട്ട് മറ്റെവിടെയെങ്കിലും താമസിക്കാൻ സ്ഥലം നോക്കണമെന്ന് കോളേജ് പി.ആർ.ഒ സഞ്ജിത്തിന്റെ നിർദ്ദേശ പ്രകാരം വാർഡൻ കുട്ടികളോട് ആവശ്യപ്പെട്ടു. 200 ലധികം വരുന്ന വിദ്യാർത്ഥികൾ ഇതോടെ കടുത്ത ദുരിതത്തിലായി. മറ്റ് ജില്ലകളിൽ നിന്നടക്കം നിരവധി കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ഇന്ന രാത്രി മുതൽ ഹോസ്റ്റൽ മെസ്സിൽ ഭക്ഷണം ഉണ്ടാകില്ലെന്നും പട്ടിണി കിടക്കേണ്ടെങ്കിൽ വേഗം വീട്ടിൽ പോകാനുമാണ് നിർദ്ദേശം.
എന്നാൽ വിവിധ പരീക്ഷകൾ നാളെ എഴുതാനുള്ള വിദ്യാർത്ഥിനികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, നിങ്ങളൊന്നും ഇനിയരു പരീക്ഷയും എഴുതിയിട്ട് കാര്യമില്ലെന്നാണ് മാനേജ്‌മെന്റ് പ്രതിനിധി പെൺകുട്ടികളോട് പറഞ്ഞത്. ഇതു പ്രകാരം ഉച്ചമുതൽ പെൺകുട്ടികൾ ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് പോയി തുടങ്ങി. സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ കോളേജ് ഗേറ്റിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി പ്രതിഷേധത്തിലാണ്. മാനേജ്‌മെന്റിന്റെ പ്രതികാര നടപടി ഭയന്ന് പ്രതിഷേധത്തിന്റെ ഫോട്ടോസ് പ്രസിദ്ധീകരിക്കരുതെന്ന് മാദ്ധ്യമങ്ങളോട് പ്രതിഷേധക്കാർ അഭ്യർത്ഥിച്ചു.
ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് ഗേൾസ് ഹോസ്റ്റലിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് പെൺകുട്ടികൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. മറുനാടൻ മലയാളിയോട് സംസാരിച്ച പെൺകുട്ടികൾക്ക് ഇന്നലെ രാത്രി ഹോസ്റ്റലിൽ മാനസികമായി ഏറെ പീഡനങ്ങൾ ഏൽക്കേണ്ടിവന്നുവെന്നും വിദ്യാർത്ഥിനികൾ മറുനാടനോട് ടെലിഫോണിൽ പറഞ്ഞു.
അതേസമയം കോളേജിൽ നടക്കുന്ന അക്രമങ്ങളെതുടർന്ന് പെൺകുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് താൽക്കാലികമായി ഹോസ്റ്റൽ വിടാൻ നിർദ്ദേശിച്ചതെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീനിവാസൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കുട്ടികളുടെ മാതാപിതാക്കൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിവരുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു.