- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ച് വർഷം മുഖ്യമന്ത്രിയായി; കേന്ദ്രമന്ത്രിയാകാനുള്ള മോഹം കാരണം കസേര ഒഴിഞ്ഞ് ലോക്സഭാ അംഗമായി; ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ മോഹം പൊലിഞ്ഞു; ശിഷ്യൻ ചതിച്ചപ്പോൾ പാർട്ടിയിൽ ഒറ്റപ്പെട്ടു; പുതിയ പാർട്ടിയുണ്ടാക്കി കരുത്ത് കാട്ടി നെയ്ഫ്യൂ റിയോ; ബിജെപിക്ക് നാഗാലാണ്ടിൽ കരുത്തായത് അംഗാമി നേതാവ്
കൊഹിമ: നാഗാലാൻഡിൽ ബിജെപി സംഖ്യത്തിന് കരുത്തായത് നെയ്ഫ്യൂ റിയോ ആണ്. നാഗലാൻഡ് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് നെയ്ഫ്യൂ റിയോ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. അത് വെറുതെയായില്ല. തന്റെ മുൻപാർട്ടിയും ഭരണകക്ഷിയുമായ നാഗാ പീപ്പിൾസ് ഫ്രണ്ടിനെതിരെ ഇഞ്ചോടിഞ്ഞ് പോരാട്ടം ഇവിടെ എൻഡിഎ നടത്തുന്നു. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാലും ബിജെപി മുന്നണിക്ക് ഇവിടെ അധികാരത്തിലെത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ റിയോ വീണ്ടും മുഖ്യമന്ത്രിയാകും. മൂന്ന് തവണ മുഖ്യമന്ത്രി ആയിട്ടുള്ള റിയോ പാർട്ടികൾ മാറി മറഞ്ഞാണ് എൻഡിപിപിയിലെത്തുന്നത്. ഇത്തവണ എതിരെ മത്സരിക്കാനാളില്ലാതെ വന്നതോടെ എതിരില്ലാതെയാണ് നോർത്തേൺ അംഗമി രണ്ടിൽ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. നെയ്ഫ്യൂ റിയോ നേതൃത്വം നൽകിയ നാഗാ പീപ്പിൾസ് ഫ്രന്റാണ് (എൻ.പി.എഫ്.) പതിനഞ്ചു വർഷമായി നാഗാലാൻഡ് ഭരിച്ചിരുന്നത്. 2013-ൽ ജയിച്ചപ്പോൾ അദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ നാലു കൊല്ലം ബാക്കിയിരിക്ക
കൊഹിമ: നാഗാലാൻഡിൽ ബിജെപി സംഖ്യത്തിന് കരുത്തായത് നെയ്ഫ്യൂ റിയോ ആണ്. നാഗലാൻഡ് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് നെയ്ഫ്യൂ റിയോ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. അത് വെറുതെയായില്ല. തന്റെ മുൻപാർട്ടിയും ഭരണകക്ഷിയുമായ നാഗാ പീപ്പിൾസ് ഫ്രണ്ടിനെതിരെ ഇഞ്ചോടിഞ്ഞ് പോരാട്ടം ഇവിടെ എൻഡിഎ നടത്തുന്നു. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാലും ബിജെപി മുന്നണിക്ക് ഇവിടെ അധികാരത്തിലെത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ റിയോ വീണ്ടും മുഖ്യമന്ത്രിയാകും.
മൂന്ന് തവണ മുഖ്യമന്ത്രി ആയിട്ടുള്ള റിയോ പാർട്ടികൾ മാറി മറഞ്ഞാണ് എൻഡിപിപിയിലെത്തുന്നത്. ഇത്തവണ എതിരെ മത്സരിക്കാനാളില്ലാതെ വന്നതോടെ എതിരില്ലാതെയാണ് നോർത്തേൺ അംഗമി രണ്ടിൽ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. നെയ്ഫ്യൂ റിയോ നേതൃത്വം നൽകിയ നാഗാ പീപ്പിൾസ് ഫ്രന്റാണ് (എൻ.പി.എഫ്.) പതിനഞ്ചു വർഷമായി നാഗാലാൻഡ് ഭരിച്ചിരുന്നത്. 2013-ൽ ജയിച്ചപ്പോൾ അദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ നാലു കൊല്ലം ബാക്കിയിരിക്കേ, നാട്ടുകാരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ റിയോ മത്സരിച്ചു.
ദേശീയ രാഷ്ട്രീയത്തിൽ താരമാകാനായിരുന്നു ഇത്. ഏഴു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പത്തു പ്രാദേശിക പാർട്ടികളെ ചേർത്ത് നോർത്ത് ഈസ്റ്റ് റീജണൽ പൊളിറ്റിക്കൽ ഫ്രന്റ് (എൻ.ഇ.ആർ.പി.എഫ്.) എന്ന പേരിൽ പുതിയൊരു മുന്നണിയുണ്ടാക്കി. കേന്ദ്രത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി മന്ത്രിസഭ വരികയാണെങ്കിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിനിധിയായി കേന്ദ്ര മന്ത്രിസഭയിലെത്താനായിരുന്നു നീക്കം. എന്നാൽ തനിച്ചു ഭൂരിപക്ഷം കിട്ടിയതുകൊണ്ട് ബിജെപിക്ക് റിയോയുടെ സഹായം വേണ്ടിവന്നില്ല. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ഈ അംഗാമി നേതാവ് എസ്.സി. ജാമിർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരിക്കേയാണ് കളം മാറ്റിച്ചവിട്ടിയത്.
പെരെനിലെ സെലിയാങ് ഗോത്രത്തിൽ നിന്നുള്ള ടി.ആർ. സെലിയാങ്ങിനെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തിയാണ് റിയോ സ്ഥാനം ഒഴിഞ്ഞത്. മുഖ്യമന്ത്രിയായതോടെ സെലിയാങ്ങ് റിയോയെ തള്ളി പറഞ്ഞു. നാഗാലാൻഡിൽ തിരഞ്ഞെടുപ്പു ബഹിഷ്‌കരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് റിയോ എൻ.പി.എഫ്. വിട്ടു. പുതിയ പാർട്ടിയുണ്ടാക്കി.
എൻഡിഎയ്‌ക്കൊപ്പം ചേരുകയും ചെയ്തു. ബിജെപിയും റിയോയുടെ കരുത്ത് തിരിച്ചറിഞ്ഞു. അങ്ങനെ സഖ്യമെത്തി. ഇരുപതിടത്ത് ബിജെപിയും 40 സീറ്റിൽ റിയോയുടെ പാർട്ടിയുമാണ് മത്സരിച്ചത്. ഇതിൽ 16 ഇടത്തും റിയോയുടെ പാർട്ടി ജയിച്ചു.