- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി മുഴുവൻ ഒച്ചപ്പാട്.. പുലർന്നപ്പോൾ മുറിയിൽക്കയറി കതകടച്ച് ഒരേ ഇരുപ്പ്.. വീട്ടുകാരും അയൽക്കാരും ഇടപെട്ടിട്ടും മിണ്ടാട്ടവുമില്ല; പൊലീസെത്തി അനുനയിപ്പിച്ചപ്പോൾ പറഞ്ഞത് മാതാപിതാക്കൾ മാനസികമായും-ശാരീരികമായും പീഡിപ്പിക്കുന്നെന്ന്; സ്റ്റേഷനിലെത്തിയപ്പോൾ വീട്ടുകാർ പറഞ്ഞത് മാനസീകാസ്വാസ്ഥ്യത്തിന് ഗുളിക കഴിച്ചെന്ന്; കോതമംഗലം പൊലീസിന്റെ ഇടപെടലോടെ പെൺകുട്ടിയുടെ വിദ്യാഭ്യാസവും ഉറപ്പാക്കി
കോതമംഗലം: രാത്രി മുഴുവൻ ഒച്ചപ്പാട്. പുലർന്നപ്പോൾ മുറിയിൽക്കയറി കതകടച്ച് ഒരേ ഇരുപ്പ്. വീട്ടുകാരും അയൽക്കാരും ഇടപെട്ടിട്ടും മിണ്ടാട്ടവുമില്ല,വാതിലും തുറന്നില്ല. നാട്ടുകാർ അറിയിച്ചപ്പോൾ സ്ഥലത്തെത്തിയ പൊലീസ് സംഘം അനുനയത്തിൽ കൂടിപ്പോൾ പുറത്തിറങ്ങിയെങ്കിലും പഠിക്കണമെന്നും ഹോസ്റ്റലിലെത്തിക്കണമന്നും ശാഠ്യം തുടർന്നു. ഗതികെട്ട് സ്‌റ്റേഷനിലെത്തിച്ചപ്പോൾ യുവതി മാനസീകാസ്വാസ്ഥ്യത്തിന് ഗുളിക കഴിച്ചിരുന്നതായി വീട്ടുകാരുടെ വെളിപ്പെടുത്തൽ. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സംഭവത്തിൽ അപ്രതീക്ഷിത ട്വസ്റ്റ് ഉണ്ടായതോടെ പൊലീസിനും വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസം. പെൺകുട്ടി സ്റ്റേഷൻ വിട്ടത് നിറഞ്ഞ മനസോടെയെന്ന് പൊലീസും. ഇന്ന് ഉച്ചക്ക് കോതമംഗലം പൊലീസിന്റെ ഇടപെടലോടെയാണ് ഇന്നലെ രാത്രി മുതൽ നെല്ലിക്കുഴി കമ്പിനിപ്പടിയിലെ വീട്ടിൽ അയൽക്കാരെയും വീട്ടുകാരെയും ആശങ്കയിലാഴ്‌ത്തിയ പരമ്പരകൾക്ക് പരിസമാപ്തിയായത്. അടുത്തിടെ പ്രായപൂർത്തിയായ യുവതിയെയാണ് നെല്ലിക്കുഴി കമ്പനിപ്പടിയിലെ വീട്ടിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്
കോതമംഗലം: രാത്രി മുഴുവൻ ഒച്ചപ്പാട്. പുലർന്നപ്പോൾ മുറിയിൽക്കയറി കതകടച്ച് ഒരേ ഇരുപ്പ്. വീട്ടുകാരും അയൽക്കാരും ഇടപെട്ടിട്ടും മിണ്ടാട്ടവുമില്ല,വാതിലും തുറന്നില്ല. നാട്ടുകാർ അറിയിച്ചപ്പോൾ സ്ഥലത്തെത്തിയ പൊലീസ് സംഘം അനുനയത്തിൽ കൂടിപ്പോൾ പുറത്തിറങ്ങിയെങ്കിലും പഠിക്കണമെന്നും ഹോസ്റ്റലിലെത്തിക്കണമന്നും ശാഠ്യം തുടർന്നു.
ഗതികെട്ട് സ്‌റ്റേഷനിലെത്തിച്ചപ്പോൾ യുവതി മാനസീകാസ്വാസ്ഥ്യത്തിന് ഗുളിക കഴിച്ചിരുന്നതായി വീട്ടുകാരുടെ വെളിപ്പെടുത്തൽ. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സംഭവത്തിൽ അപ്രതീക്ഷിത ട്വസ്റ്റ് ഉണ്ടായതോടെ പൊലീസിനും വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസം. പെൺകുട്ടി സ്റ്റേഷൻ വിട്ടത് നിറഞ്ഞ മനസോടെയെന്ന് പൊലീസും.
ഇന്ന് ഉച്ചക്ക് കോതമംഗലം പൊലീസിന്റെ ഇടപെടലോടെയാണ് ഇന്നലെ രാത്രി മുതൽ നെല്ലിക്കുഴി കമ്പിനിപ്പടിയിലെ വീട്ടിൽ അയൽക്കാരെയും വീട്ടുകാരെയും ആശങ്കയിലാഴ്‌ത്തിയ പരമ്പരകൾക്ക് പരിസമാപ്തിയായത്. അടുത്തിടെ പ്രായപൂർത്തിയായ യുവതിയെയാണ് നെല്ലിക്കുഴി കമ്പനിപ്പടിയിലെ വീട്ടിൽ നിന്നും പൊലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. മാതാപിതാക്കൾ മാനസികമായും-ശാരീരികമായും തന്നെ പീഡിപ്പുക്കുകയാണെന്നും ഇവർക്കൊപ്പം വീട്ടിൽ താമസിക്കാനില്ലന്നുമായിരുന്നു മുറിയിൽ നിന്നും പുറത്തിറങ്ങിയ അവസരത്തിൽ യുവതിയുടെ വെളിപ്പെടുത്തൽ.
വീട്ടുകാരും പൊലീസ് സംഘത്തിലെ വനിത കോൺസ്റ്റബിളും അയൽക്കാരായ സ്ത്രീകളും കിണഞ്ഞ് ശ്രമിച്ചിട്ടും തന്റെ നിലപാടിൽ നിന്നും കടുകിട പിന്നോട്ട് മാറിയില്ല. ഇതേത്തുടർന്നാണ് ഇവരെ പൊലീസ് സംഘം സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരാൻ നിർബന്ധിതമായത്. പെൺകുട്ടിക്കൊപ്പം സ്റ്റഷനിലെത്തിയ വീട്ടുകാർ സങ്കടങ്ങൾ എണ്ണിയെണ്ണി വിവരിച്ചപ്പോൾ കേട്ടുനിന്ന പൊലീസുകാരും വല്ലാതായി. വീട്ടുകാരുടെ വിവരണം ഇങ്ങിനെ. മാതാവിന്റെ ആദ്യത്തെ വിവാഹത്തിലുള്ള കുട്ടിയാണ് യുവതി. രണ്ടാമത്തെ വിവാഹത്തിൽ മൂന്ന് കുട്ടികളുണ്ട്. ഇവരോടൊപ്പമാണ് യുവതിയും വളർന്നത്. അടുത്തിടെ വരെ തൊടുപുഴയിൽ വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്.
കുടുംബത്തിലെ ഏക ആൺതരി വെള്ളത്തിൽ വീണ് മരിച്ചതോടെ ഇവിടം വിട്ടു. തുടർന്നാണ് നെല്ലിക്കുഴിയിൽ വാടക വീടെടുത്ത് താമസം തുടങ്ങിയത്. ഇളയകുട്ടികളെ വളർത്തുന്നതിനുള്ള പങ്കപ്പാടിനിടെ ഈ പെൺകുട്ടിയുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാൻ വയ്യാത്ത സ്ഥിതിയായി.
ഇത് പെൺകുട്ടിക്ക് വലിയ വിഷമമുണ്ടാക്കി. മിണ്ടാതെയും വീട്ടുകാരുമായി അടുത്തിടപഴകാതെയുമായ പെൺകുട്ടിയെ ഡോക്ടറെ കാണിച്ച്് മരുന്ന് നൽകുകയും ഇപ്പോഴും തുടരുകയുമായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി ബഹളം തുടർന്നതും മുറിയിൽക്കയറി കതകടച്ചതും. യുവതിയെ പഠിപ്പിക്കാൻ തങ്ങൾക്ക് സാമ്പത്തീക ശേഷിയില്ലെന്ന് വ്യക്തമാക്കിയതോടെ നാട്ടുകാരും ജനപ്രതിനിധികളും നടത്തിയ അന്വേഷണത്തിൽ കാക്കനാട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പെൺകുട്ടിയുടെ വിദ്യാഭ്യസവും സംരക്ഷണവും ഏറ്റെടുക്കാൻ തയ്യാറായി.
ഈ വിവരം കേട്ടപ്പോൾ യുവതി സന്തോഷത്തിലായി. ഒപ്പം കുടുമ്പക്കാരും.ഇക്കാര്യത്തിൽ താൽപര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തി ,പെൺകുട്ടിയെ വൈകുന്നേരത്തോടെ ബന്ധുക്കൾക്കൊപ്പം കാക്കനാട്ടേക്ക് യാത്രയാക്കിയതോടെ ഇക്കാര്യത്തിൽ തങ്ങളുടെ തലവേദന ഒഴിവായതെന്ന് പൊലീസ് വ്യക്തമാക്കി.