- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്ന അയൽവാസിയുടെ ഭാര്യയുടെ കാലിൽപിടിച്ച മെമ്പറെ വീട്ടുകാർ പെരുമാറുകയായിരുന്നുവെന്നു പൊലീസ്; ആളനക്കം കണ്ട് അന്വേഷിക്കാൻ പോയ മെമ്പറെ വെട്ടേറ്റനിലയിലാണു കണ്ടതെന്നു ഭാര്യ; പഞ്ചായത്ത് മെമ്പർ അയൽവീട്ടിൽ വെട്ടേറ്റതിന്റെ യഥാർത്ഥകാരണമറിയാതെ നെല്ലിക്കുഴിക്കാർ
കോതമംഗലം: ദുർന്നടപ്പ് പതിവാക്കിയ മെമ്പർ നാടിന് ശാപമെന്നും രാജിവയ്ക്കണമെന്നും സി പി എം. വധശ്രമക്കേസിൽ നിന്നും രക്ഷപ്പെടാൻ ലക്ഷ്യമിട്ട് വീട്ടുടമ തയ്യാറാക്കിയ തിരക്കഥക്ക് സി പി എം ചൂട്ടുപിടിക്കുകയാണെന്ന് കോൺഗ്രസ്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് നാട്ടുകാരും. നെല്ലിക്കുഴിയിൽ അയൽവാസിയുടെ പുരയിടത്തിൽ വച്ച് അർദ്ധരാത്രിയിൽ പഞ്ചായത്ത് മെമ്പർക്ക് വെട്ടേറ്റതായി പറപ്പെടുന്ന സംഭവത്തിന്റെ തൽസ്ഥിതി ഇങ്ങനെ. ശനിയാഴ്ച രാത്രി ഒരു മണിയോടെ നെല്ലിക്കുഴി പഞ്ചായത്ത് 14-ാം വാർഡ് അംഗം ഷാജഹാൻ വട്ടക്കുടിക്ക് അയൽവാസിയുടെ പുരയിടത്തിൽ വച്ച് വെട്ടേറ്റതായിട്ടാണ് ഇന്നലെ പുലർച്ചെ നാട്ടിൽ പ്രചരിച്ച വിവരം. മുൻ പഞ്ചായത്തംഗം കൂടിയായ ഇയാളുടെ ഭാര്യ മുംതാസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇയാളിപ്പോൾ അങ്കമാലി എൽ എഫ് ആശുപത്രിയിൽ ചികത്സയിലാണ്. ഓട് പൊളിച്ച് അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി രോഗിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ഷാജഹാനെ അറസ്റ്റുചെയ്യണമെന്നാണ് സി പി എം പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ
കോതമംഗലം: ദുർന്നടപ്പ് പതിവാക്കിയ മെമ്പർ നാടിന് ശാപമെന്നും രാജിവയ്ക്കണമെന്നും സി പി എം. വധശ്രമക്കേസിൽ നിന്നും രക്ഷപ്പെടാൻ ലക്ഷ്യമിട്ട് വീട്ടുടമ തയ്യാറാക്കിയ തിരക്കഥക്ക് സി പി എം ചൂട്ടുപിടിക്കുകയാണെന്ന് കോൺഗ്രസ്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് നാട്ടുകാരും.
നെല്ലിക്കുഴിയിൽ അയൽവാസിയുടെ പുരയിടത്തിൽ വച്ച് അർദ്ധരാത്രിയിൽ പഞ്ചായത്ത് മെമ്പർക്ക് വെട്ടേറ്റതായി പറപ്പെടുന്ന സംഭവത്തിന്റെ തൽസ്ഥിതി ഇങ്ങനെ. ശനിയാഴ്ച രാത്രി ഒരു മണിയോടെ നെല്ലിക്കുഴി പഞ്ചായത്ത് 14-ാം വാർഡ് അംഗം ഷാജഹാൻ വട്ടക്കുടിക്ക് അയൽവാസിയുടെ പുരയിടത്തിൽ വച്ച് വെട്ടേറ്റതായിട്ടാണ് ഇന്നലെ പുലർച്ചെ നാട്ടിൽ പ്രചരിച്ച വിവരം. മുൻ പഞ്ചായത്തംഗം കൂടിയായ ഇയാളുടെ ഭാര്യ മുംതാസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇയാളിപ്പോൾ അങ്കമാലി എൽ എഫ് ആശുപത്രിയിൽ ചികത്സയിലാണ്.
ഓട് പൊളിച്ച് അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി രോഗിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ഷാജഹാനെ അറസ്റ്റുചെയ്യണമെന്നാണ് സി പി എം പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ പ്രധാന ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പഞ്ചായത്തിലെ കുറ്റിലഞ്ഞിയിൽ പാർട്ടി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് ഇരമല്ലൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
നാട്ടിലെ പെണ്ണുങ്ങൾ ഇയാളുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയിരുന്നെന്നും നാണക്കേട് മൂലം പലരും പുറത്ത് പറയാതിരുന്നതാണെന്നുമാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതെന്നും അതിനാൽ ഇയാൾ പഞ്ചായത്ത് മെമ്പർ സ്ഥാനം കൂടി രാജിവയ്ക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും പാർട്ടി നെല്ലിക്കുഴി നോർത്ത്് ലോക്കൽ കമ്മറ്റി സെക്രട്ടറി പി എം മജീദ് അറിയിച്ചു.
ശല്യം സഹിക്കാനാവാതെ നാട്ടുകാരിൽ ഒരാൾ പട്ടിയെ വാങ്ങി വീടിന് മുന്നിൽ പൂട്ടിയിട്ടിരുന്നെങ്കിലും മെമ്പർ ബിസ്‌ക്കറ്റ് നൽകി പട്ടിയെ പാട്ടിലാക്കിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മജീദ് കൂട്ടിച്ചേർത്തു. അയൽവാസിയായ സുനിൽ കർത്തയുടെ വീട്ടുമുറ്റത്ത് ആളനക്കം കണ്ടാണ് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നും വെട്ടേറ്റ നിലയിലാണ് തിരിച്ചെത്തിയതെന്നുമാണ് ഭാര്യ മുംതാസ് നാട്ടുകാരോടും പാർട്ടിപ്രവർത്തകരോടും വെളിപ്പെടുത്തിയിട്ടുള്ളത്. ഷാജഹാന്റെ വീടിന്റെ പിൻഭാഗത്താണ് സുനിലിന്റെ വീട്. കോൺഗ്രസ് അംഗമാണ് ഷാജഹാൻ.
ആളനക്കം ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണ് ഇതേക്കുറിച്ചന്വേഷിക്കാൻ ഭാര്യം മക്കളും നോക്കി നിൽക്കേ ഷാജഹാൻ സുനിലിന്റെ വീട്ടുമുറ്റത്തേക്ക് പോയെന്നും ഈ സമയം മുറ്റത്തുണ്ടായിരുന്ന അജ്ഞാതൻ ഓടി രക്ഷപെടുകയും ആളനക്കം കേട്ട് വാക്കത്തിയുമായെത്തിയ സുനിൽ ഷാജഹാനെ വെട്ടുകയായിരുന്നെന്നുമാണ് നാട്ടിൽ ഒരു വിഭാഗം നടത്തുന്ന പ്രചരണം.
സംഭവം സംബന്ധിച്ച് കോതമംഗലം പൊലീസ് പറയുന്നത് മറ്റൊന്നാണ്. സുനിലും ഭാര്യ പ്രീതയും കിടന്നിരുന്നമുറിയിലെത്തി ഷാജഹാൻ പ്രീതയുടെ കാലിൽ പിടിച്ചെന്നും ഈ സമയം ഇരുവരും ഉണരുകയും ഷാജഹാനെ പിടിച്ചിറക്കി വീട്ടുകാർ നന്നായി പെരുമാറി വിടുകയായിരുന്നെന്നുമാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതെന്നും കോതമംഗലം എസ് ഐ ലൈജുമോൻ വ്യക്തമാക്കി.ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആവുന്ന മുറക്ക് ഇയാളെ അറസ്റ്റുചെയ്യുമെന്നും എസ് ഐ അറിയിച്ചു.
താനും സുനിലും അടുത്ത സുഹൃത്തുക്കളാണെന്നും സുനിലിന്റെ വീട്ടിലിരുന്ന് മദ്യപിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം മദ്യപിച്ചിരിക്കുമ്പോൾ വാക്കേറ്റത്തെത്തുടർന്ന് മദ്യലഹരിയിലായിരുന്ന സുനിൽ വാക്കത്തികൊണ്ട് തന്നെ ആക്രമിക്കുകയായിരുന്നെന്നുമാണ് ഇത് സംബന്ധിച്ച് ഷാജഹാൻ കോതമംഗലം പൊലീസിൽ നൽകിയിട്ടുള്ള മൊഴി. കോൺഗ്രസ് പ്രാദേശിക നേതൃത്വം സംഭവത്തെക്കുറിച്ച് നൽകുന്ന വിവരവും ഇതു തന്നെ.
താനും ഭാര്യയും കിടക്കുന്ന മുറിയിൽ അർദ്ധരാത്രിയിൽ ഷാജഹാൻ ഓട് പൊളിച്ചിറങ്ങിയെന്നും ഭാര്യയുടെ കാലിൽ പിടിച്ചെന്നും കാണിച്ച് സുനിൽ ഭാര്യയെക്കൊണ്ട് പൊലീസിനു മൊഴി കൊടുപ്പിച്ചത് കേസ് വഴി തിരിച്ചുവിട്ട് വധശ്രമ കേസിൽ നിന്നും തലയൂരുന്നതിനുള്ള തന്ത്രമാണെന്നാണ് കോൺഗ്രസ് പ്രദേശിക നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് ഷാജഹാന്റെ ഭാര്യ ഇന്ന് റൂറൽ എസ് പി ക്ക് പരാതി സമർപ്പിക്കുമെന്നും സൂചനയുണ്ട്.