- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണെണ്ണ ഒഴിച്ചിട്ടും അമ്മയെ അച്ഛൻ അടിച്ചു; പിന്നെ അച്ഛൻ തന്നെയാണ് തീപ്പെട്ടി എടുത്ത് നൽകിയത്; സംഭവത്തിൽ മൊഴി മാറ്റി പറയാൻ അച്ഛൻ നിർബന്ധിച്ചുവെന്നും മകളുടെ മൊഴി; നേമത്തെ വീട്ടമ്മയുടെ ആത്മഹത്യ ഗാർഹികപീഡനം കാരണമെന്ന് പരാതി
തിരുവനന്തപുരം: നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പരാതി. നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് ഗാർഹികപീഡനം കാരണമാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. നേമം സ്വദേശിയും മുൻ സൈനികനുമായ ബിജുവിന്റെ ഭാര്യ ദിവ്യ പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊള്ളലേറ്റു മരിച്ച ദിവ്യയുടെ മകളുടെ മൊഴിയും പിതാവിന് എതിരെയാണ്.
ദിവ്യ ക്രൂരമായ മർദനത്തിനിരായിയിട്ടുണ്ടെന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളും വെളിപ്പെടുത്തി. പൊള്ളലേറ്റിട്ടും ദിവ്യയെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും വൈകിപ്പിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ദിവ്യയെ പൊള്ളലേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ രണ്ടുദിവസത്തിന് ശേഷം മരിച്ചു. ഇതിനുപിന്നാലെയാണ് ഭർത്താവ് ബിജു ദിവ്യയെ നിരന്തരം മർദിച്ചിരുന്നതായുള്ള പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.
സംഭവദിവസം അച്ഛനും അമ്മയും തമ്മിൽ വഴക്കുണ്ടായതായി ദിവ്യയുടെ മകളും പറഞ്ഞു. അമ്മയെ അച്ഛൻ തട്ടിയിട്ടു. രണ്ടുമൂന്നുതവണ അടിച്ചു. ഇതിനിടെ അമ്മ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചുനിന്നു. അപ്പോഴും അച്ഛൻ അടിച്ചു. പിന്നെ അച്ഛൻ തന്നെയാണ് തീപ്പെട്ടി എടുത്ത് നൽകിയതെന്നും മകൾ വെളിപ്പെടുത്തി. സംഭവത്തിൽ മൊഴി മാറ്റി പറയാൻ അച്ഛൻ നിർബന്ധിച്ചതായും മകൾ പറഞ്ഞു. മണ്ണെണ്ണ ദേഹത്ത് വീണുണ്ടായ അപകടത്തിലാണ് പൊള്ളലേറ്റതെന്ന് പറഞ്ഞാൽമതിയെന്നായിരുന്നു അച്ഛന്റെ നിർദ്ദേശം.
തീപ്പൊള്ളലേറ്റ ദിവ്യയ്ക്ക് അടിയന്തരചികിത്സ നൽകുന്നതിലും ബിജു വീഴ്ച വരുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവം നടന്ന് ഏറെനേരം കഴിഞ്ഞാണ് ദിവ്യയെ ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. നേരത്തെയും ബിജു ദിവ്യയെ നിരന്തരം മർദിച്ചിട്ടുണ്ടെന്നും ഗാർഹിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. വർഷങ്ങളായി തുടരുന്ന പീഡനത്തെക്കുറിച്ച് ദിവ്യ അടുത്തിടെ സഹോദരിക്ക് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശത്തിൽ ബിജുവിൽനിന്ന് നേരിട്ട പീഡനങ്ങളെക്കുറിച്ച് ദിവ്യ വിശദീകരിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം, ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് ബിജുവിനെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിക്കെതിരെ നടപടി കൈക്കൊള്ളണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ