- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാളിനുമേലുള്ള ഇന്ത്യയുടെ പിടി പൂർണമായും അയയുന്നു; അവസരം മുതലെടുക്കാൻ കാത്തുകെട്ടി ചൈന; നേപ്പാൾ-ചൈനീസ് സംയുക്ത സൈനികാഭ്യാസത്തിൽ കടുത്ത എതിർപ്പുമായി ഇന്ത്യ; ഈ തിരിച്ചടി ഇന്ത്യയ്ക്ക് താങ്ങാനാവാത്തത്
തൊട്ടയൽപക്കത്ത് ഇന്ത്യയുടെ പൂർണ നിയന്ത്രണത്തിലുള്ള രാജ്യമായിരുന്നു നേപ്പാൾ. സ്വതന്ത്രരാജ്യമെങ്കിലും നേപ്പാളിന്റെ ഭരണത്തിലുൾപ്പടെ വ്യക്തമായ ഇടപെടലുകൾ നടത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ, നേപ്പാളിനുമേലുള്ള ഇന്ത്യയുടെ പിടി ഏറെക്കുറെ പൂർണമായി അയഞ്ഞ നിലയിലാണിപ്പോൾ. ഇന്ത്യയിൽനിന്ന് അകന്ന് ചൈനയോട് അടുക്കാനുള്ള ശ്രമമാണ് അവിടുത്തെ ഭരണാധികാരികൾ ഇപ്പോൾ നടത്തുന്നത്. നേപ്പാളും ചൈനയുമായുള്ള സംയുക്ത സൈനികാഭ്യാസം ഇന്ത്യയെ അലട്ടുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യയോടു ചൈനയോടും സമദൂരം പാലിക്കുകയെന്ന നിലപാടാണ് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാലിന്റേത്. എന്നാൽ, സമദൂരത്തിനിടയിലും ചില മാറ്റങ്ങൾ പ്രകടമാണെന്ന് സംയുക്ത സൈനികാഭ്യാസ തീരുമാനം തെളിയിക്കുന്നു. അടുത്തവർഷമാണ് നേപ്പാളും ചൈനയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ഇത് ഇന്ത്യയുമായുള്ള ബന്ധത്തിൽ കാര്യമായ വിള്ളൽ വീഴ്‌ത്തുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ചൈനയുമായി ചേർന്നുള്ള സൈനികാഭ്യാസത്തെ അത്ര പ്രാധാന്യതത്തോടെ കാണേണ്ട കാര്യമില്ലെന്ന് ഇന്ത്യയിലെ നേപ്പാൾ
തൊട്ടയൽപക്കത്ത് ഇന്ത്യയുടെ പൂർണ നിയന്ത്രണത്തിലുള്ള രാജ്യമായിരുന്നു നേപ്പാൾ. സ്വതന്ത്രരാജ്യമെങ്കിലും നേപ്പാളിന്റെ ഭരണത്തിലുൾപ്പടെ വ്യക്തമായ ഇടപെടലുകൾ നടത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ, നേപ്പാളിനുമേലുള്ള ഇന്ത്യയുടെ പിടി ഏറെക്കുറെ പൂർണമായി അയഞ്ഞ നിലയിലാണിപ്പോൾ. ഇന്ത്യയിൽനിന്ന് അകന്ന് ചൈനയോട് അടുക്കാനുള്ള ശ്രമമാണ് അവിടുത്തെ ഭരണാധികാരികൾ ഇപ്പോൾ നടത്തുന്നത്. നേപ്പാളും ചൈനയുമായുള്ള സംയുക്ത സൈനികാഭ്യാസം ഇന്ത്യയെ അലട്ടുന്നത് ഈ സാഹചര്യത്തിലാണ്.
ഇന്ത്യയോടു ചൈനയോടും സമദൂരം പാലിക്കുകയെന്ന നിലപാടാണ് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാലിന്റേത്. എന്നാൽ, സമദൂരത്തിനിടയിലും ചില മാറ്റങ്ങൾ പ്രകടമാണെന്ന് സംയുക്ത സൈനികാഭ്യാസ തീരുമാനം തെളിയിക്കുന്നു. അടുത്തവർഷമാണ് നേപ്പാളും ചൈനയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ഇത് ഇന്ത്യയുമായുള്ള ബന്ധത്തിൽ കാര്യമായ വിള്ളൽ വീഴ്‌ത്തുമെന്നാണ് വിലയിരുത്തുന്നത്.
എന്നാൽ ചൈനയുമായി ചേർന്നുള്ള സൈനികാഭ്യാസത്തെ അത്ര പ്രാധാന്യതത്തോടെ കാണേണ്ട കാര്യമില്ലെന്ന് ഇന്ത്യയിലെ നേപ്പാൾ സ്ഥാപനപതി ദീപ് ഉപാധ്യായ് പറയുന്നു. വളരെ ചെറിയ തോതിലുള്ള അഭ്യാസമാകും ഉണ്ടടാവുക. അതിൽ വേവലാതിപ്പെടേണ്ട കാര്യം ഇന്ത്യക്കില്ലെന്നും അദ്ദേഹം പറയുന്നു. മുമ്പും ചില രാജ്യങ്ങളുമായി ചേർന്ന് ഇത്തരം സൈനികാഭ്യാസങ്ങൾ നടത്തിയിട്ടുണ്ട്. മാവോവാദികളെ നേരിടുന്ന കാര്യത്തിൽ അതൊക്കെ സഹായിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള ഒരു സൈനികാഭ്യാസവും ഇന്ത്യയുമായി നേപ്പാളിനുള്ള പ്രത്യേക ബന്ധത്തിൽ ഉലച്ചിൽ വീഴ്‌ത്തില്ലെന്നും ദീപ് ഉപാധ്യായ് പറയുന്നു. ഭീകര വിരുദ്ധ പോരാട്ടങ്ങളിൽ നേപ്പാളിനെ സഹായിക്കുകയെന്നതാണ് ഈ സൈനികാഭ്യാസത്തിന്റെ ലക്ഷ്യം. അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം നേപ്പാൾ തുടരുമെന്നും ദീപ് പറഞ്ഞു. ഇന്ത്യൻ സേനയിൽ 32,000-ത്തോളം നേപ്പാളീസ് ഗൂർഖകൾ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച 1.2 ലക്ഷത്തോളം വിമുക്ത ഭടന്മാരും നേപ്പാളിലുണ്ട്.