- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ഭാഗമായി നിന്ന നേപ്പാൾ ഇനി ചൈനയ്ക്ക് സ്വന്തം; പുതിയതായി അധികാരമേറ്റ കമ്യൂണിസ്റ്റ് ഭരണം ഇനി ചൈനയുടെ നിയന്ത്രണത്തിൽ; പുതിയ പ്രധാനമന്ത്രി അറിയപ്പെടുന്ന ഇന്ത്യാ വിരുദ്ധൻ; പാക്കിസ്ഥാനെക്കാളേറെ ഇന്ത്യക്ക് തലവേദനയാകാൻ പോകുന്നത് നേപ്പാൾ തന്നെ
അയൽരാജ്യങ്ങളിൽ ഇന്ത്യയോട് കൂറും വിശ്വസ്തതയും പുലർത്തുന്ന രാജ്യമായിരുന്നു നേപ്പാൾ. ന്യൂഡൽഹിയിൽനിന്നുള്ള വാക്കുകൾക്ക് കതോർത്ത് അതനുസരിച്ച് പ്രവർത്തിച്ചിരുന്നവരായിരുന്നു നേപ്പാളിലെ ഭരണാധികാരികൾ ഇതുവരെ. എന്നാൽ, കഴിഞ്ഞദിവസം അധികാരമേറ്റ കമ്യൂണിസ്റ്റ് സർക്കാർ നേപ്പാളിന്റെ ഇന്ത്യയോടുള്ള നിലപാടുകൾ തിരുത്തുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. കടുത്ത ഇന്ത്യാ വിരുദ്ധനും ചൈനീസ് പക്ഷപാതിയുമായ കെ.പി.ശർമ ഓലി പ്രധാനമന്ത്രിയായത് ഇന്ത്യക്ക് ശക്തമായ വെല്ലുവിളിയാണ് തീർക്കുന്നത്. കഴിഞ്ഞവർഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നപ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യയാണെന്ന് ശർമ ആരോപിച്ചിരുന്നു. മാവോയിസ്റ്റുകളെ സമ്മർദത്തിലാഴ്‌ത്തി പിന്തുണ പിൻവലിപ്പിച്ചാണ് തന്റെ സർക്കാരിനെ താഴെയിറക്കിയതെന്നും ശർമ ആരോപിച്ചിരുന്നു. പുതുതായി അധികാരമേൽക്കുമ്പോൾ ഇന്ത്യയോടുള്ള അതിർത്തി പൂർണമയ തോതിൽ അദ്ദേഹം പ്രകടിക്കുമെന്ന് ഉറപ്പാണ്. ശർമയുടെ നേതൃത്വത്തിലുള്ള സിപി.എൻ-യുഎൻഎല്ലിനെയും സിപിഎൻ മാവോയിസ്റ്റ് സെന്റർ നേതാവ് പി.കെ.ദഹൽ പ്
അയൽരാജ്യങ്ങളിൽ ഇന്ത്യയോട് കൂറും വിശ്വസ്തതയും പുലർത്തുന്ന രാജ്യമായിരുന്നു നേപ്പാൾ. ന്യൂഡൽഹിയിൽനിന്നുള്ള വാക്കുകൾക്ക് കതോർത്ത് അതനുസരിച്ച് പ്രവർത്തിച്ചിരുന്നവരായിരുന്നു നേപ്പാളിലെ ഭരണാധികാരികൾ ഇതുവരെ. എന്നാൽ, കഴിഞ്ഞദിവസം അധികാരമേറ്റ കമ്യൂണിസ്റ്റ് സർക്കാർ നേപ്പാളിന്റെ ഇന്ത്യയോടുള്ള നിലപാടുകൾ തിരുത്തുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. കടുത്ത ഇന്ത്യാ വിരുദ്ധനും ചൈനീസ് പക്ഷപാതിയുമായ കെ.പി.ശർമ ഓലി പ്രധാനമന്ത്രിയായത് ഇന്ത്യക്ക് ശക്തമായ വെല്ലുവിളിയാണ് തീർക്കുന്നത്.
കഴിഞ്ഞവർഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നപ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യയാണെന്ന് ശർമ ആരോപിച്ചിരുന്നു. മാവോയിസ്റ്റുകളെ സമ്മർദത്തിലാഴ്‌ത്തി പിന്തുണ പിൻവലിപ്പിച്ചാണ് തന്റെ സർക്കാരിനെ താഴെയിറക്കിയതെന്നും ശർമ ആരോപിച്ചിരുന്നു. പുതുതായി അധികാരമേൽക്കുമ്പോൾ ഇന്ത്യയോടുള്ള അതിർത്തി പൂർണമയ തോതിൽ അദ്ദേഹം പ്രകടിക്കുമെന്ന് ഉറപ്പാണ്.
ശർമയുടെ നേതൃത്വത്തിലുള്ള സിപി.എൻ-യുഎൻഎല്ലിനെയും സിപിഎൻ മാവോയിസ്റ്റ് സെന്റർ നേതാവ് പി.കെ.ദഹൽ പ്രചണ്ഡയെയും ഒരുമിപ്പിച്ചത് ചൈനയുടെ തന്ത്രമായിരുന്നു. ഇവരെ അധികാരത്തിൽ വീണ്ടുമെത്തിച്ചതോടെ, നേപ്പാൾ ഭരണനേതൃത്വം ചൈനയുടെ വരുതിയിലായി. അധികാരത്തിലേക്ക് ശർമയുടെ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചീത്ത വാർത്തയാണെന്ന് നേപ്പാളിലെ രാഷ്ട്രീയ കാര്യങ്ങൾ നീരീക്ഷക്കുന്ന ബ്രഹ്മ ചല്ലനെ പറയുന്നു.
കമ്യൂണിസ്റ്റുകളെ ഒരുമിപ്പിച്ച് നേപ്പാളിൽ ഭരണം തിരിച്ചുപിടിക്കാൻ സഹായിച്ച ചൈന അതിന്റെ പ്രതിഫലം ചോദിച്ചുവാങ്ങുമെന്ന് മൻ വിദേശകാര്യ സെക്രട്ടറി സൻവാൽ സിബൽ പറയുന്നു. നേപ്പാളിൽ ചൈനയ്ക്കുള്ള സ്വാധീനം എല്ലാവർക്കുമറിയുന്നതാണ്. ചൈനയുടെ സ്വാധീനത്താൽ നേപ്പാളിനെ ഇന്ത്യയുടെ തലവേദനയാക്കി മാറ്റാൻ ശർമ ശ്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം വിലയിരുത്തുന്നു.
ഇന്ത്യ അനുകൂല കക്ഷിയായ നേപ്പാളി കോൺഗ്രസിന് ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം തോൽവിയാണ് ഇക്കുറിയുണ്ടായത്. ഇന്ത്യക്ക് ശക്തമായ തിരിച്ചടിയുമാണ് നേപ്പാളി കോൺഗ്രസിന്റെ തോൽവി. ഇന്ത്യയോടുള്ള ആശ്രിതത്വം കുറയ്ക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യമാണ് ശർമയ്ക്കുള്ളത്. കഴിഞ്ഞവർഷം അദ്ദേഹത്തിന്റെ ഭരണകാലത്താണ് ചൈനയും നേപ്പാളുമായി പുതിയ വ്യാപാരകരാറിലേർപ്പെട്ടിരുന്നു. നേപ്പാളിനുണ്ടായിരുന്ന സാമ്പത്തിക ഉപരോധം നീങ്ങിയെന്നാണ് ഇതിനെ ശർമ വിശേഷിപ്പിച്ചത്.
2015ൽ ഇന്ത്യ നേപ്പാളിനുമേൽ നടപ്പിലാക്കിയ സാമ്പത്തിക ഉപരോധത്തെയാണ് ശർമ ഇതിലൂടെ പരാമർശിച്ചത്. അവശ്യവസ്തുക്കൾ കടത്തിവിടുന്നത് തടഞ്ഞുകൊണ്ട് ഇന്ത്യ ഏർപ്പെടുത്തിയ അപ്രഖ്യാപിത ഉപരോധം നേപ്പാളിനെ വലിയ പ്രതിസന്ധിയിലാഴ്‌ത്തിയിരുന്നു. പുതിയ ഭരണഘടനയെച്ചൊല്ലിയുള്ള തർക്കമായിരുന്നു അന്നതിന് കാരണമായത്. ഈ വിരോധമൊക്കെ മനസ്സിൽവെച്ചുകൊണ്ടാകും നേപ്പാൾ ജനത ഇക്കുറി വിധിയെഴുതിയതെന്നുറപ്പാണ്. അത് ഏറ്റവും കൂടുതൽ നേദനിപ്പിക്കുന്നത് ഇന്ത്യയെയും.