കാഠ്മണ്ഡു: രാമക്ഷേത്ര നിർമ്മാണവുമായി നേപ്പാളും. അയോദ്ധ്യാപുരിയിലാണ് രാമക്ഷേത്രം പണിയാൻ ഒരുങ്ങുന്നത്. ഇത് കൂടാതെ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ പശുപതിനാഫ് ക്ഷേത്രത്തിന്റെ നവീകരണത്തിനായി നേപ്പാൾ സർക്കാർ 350 മില്യൺ രൂപ അനുവദിച്ചു. രാജ്യത്തു നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിയയിൽ പ്രഖ്യാപിച്ച 1647.67 ബില്യൺ രൂപയുടെ ബഡ്ജറ്റിലാണ് ക്ഷേത്ര നിർമ്മാണവും നവീകരണവും.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തളർന്ന ടൂറിസത്തെ, പ്രോത്സാഹിപ്പിക്കുന്നതിനായി നേപ്പാൾ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഒരു മാസത്തെ വിസ ഫീസ് ഒഴിവാക്കുമെന്ന് ധനമന്ത്രി ബിഷ്ണു പൗദ്ധ്യാൽ പ്രഖ്യാപിച്ചു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും മറ്റ് ആഭ്യന്തര വിമാനത്താവളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി 20 ബല്യൺ രൂപയും മന്ത്രാലയം അനുവദിച്ചു.

യഥാർത്ഥ അയോദ്ധ്യ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണെന്നും ഇന്ത്യയിലല്ലെന്നും തെക്കൻ നേപ്പാളിലെ തോറിയിലാണ് രാമൻ ജനിച്ചതെന്നും കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം ഒലിയുടെ പരാമർശങ്ങൾ ഒരു രാഷ്ട്രീയ വിഷയവുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ആരുടെയും വികാരങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും വിശദീകരിച്ചിരുന്നു.

നം