- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാൻ ഇന്ത്യൻ പ്രവിശ്യ പിടിച്ചടക്കി 2000 പേരെ ചുട്ടുകൊന്നിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? സുഭാഷ് ചന്ദ്രബോസിനെ ആന്തമാർ-നിക്കോബാർ വാസികൾ ഇപ്പോഴും വെറുക്കുന്നത് എന്തു കൊണ്ടാണെന്ന് അറിയാമോ?
സുഭാഷ് ചന്ദ്രബോസിനെ വീറുറ്റ സ്വാതന്ത്ര്യസമരസേനാനിയായാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും ആരാധിക്കുന്നത്. എന്നാൽ, അദ്ദേഹത്തെ വെറുക്കുന്ന ചിലരും ഇവിടെയുണ്ട്. അന്തമാൻ-നിക്കോബാർ ദ്വീപുവാസികളാണ് അവർ. രണ്ടാം ലോകയുദ്ധകാലത്ത്് ആന്തമാൻ-നിക്കോബാർ ദ്വീപ് പിടിച്ചടക്കാൻ ജ്പ്പാന് കൂട്ടുനിന്നത് സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയാണെന്നതാണ് ആ വിരോധത്തിന് കാരണം. 1942 മാർച്ച് 23-നാണ് ആന്തമാന്റെ തെക്കൻ തീരങ്ങളിൽ ജപ്പാൻ സേനയെത്തിയത്. അടുത്ത മൂ്ന്നാലുമണിക്കൂർകൊണ്ട് അവർ മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തു. ബ്രിട്ടീഷുകാർക്കെതിരെ അഹിംസാമാർഗത്തിലൂടെ ഇന്ത്യയിൽ മഹാത്മാഗാന്ധി പോരാടിയിരുന്ന കാലമായിരുന്നു അത്. അതേസമയത്തുതന്നെയാണ് സായുധനീക്കത്തിലൂടെ ബ്രിട്ടീഷുകാരെ തുരത്താമെന്ന പ്രതീക്ഷയിൽ സുഭാഷ് ചന്ദ്രബോസ് ജപ്പാനുമായി അടുക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് ബ്രി്ട്ടന്റെ ശത്രുക്കളുമായി അടുക്കുകയെന്ന തന്ത്രമാണ് സുഭാഷ് ചന്ദ്രബോസ് സ്വീകരിച്ചത്. ജപ്പാനുമായും ജർമനിയുമായും സഖ്യത്തിലേർപ്പെട്ടത് അതുകൊണ്ടാണ്. നാസിസത്തിലോ ഫാസിസത്തിലോ
സുഭാഷ് ചന്ദ്രബോസിനെ വീറുറ്റ സ്വാതന്ത്ര്യസമരസേനാനിയായാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും ആരാധിക്കുന്നത്. എന്നാൽ, അദ്ദേഹത്തെ വെറുക്കുന്ന ചിലരും ഇവിടെയുണ്ട്. അന്തമാൻ-നിക്കോബാർ ദ്വീപുവാസികളാണ് അവർ. രണ്ടാം ലോകയുദ്ധകാലത്ത്് ആന്തമാൻ-നിക്കോബാർ ദ്വീപ് പിടിച്ചടക്കാൻ ജ്പ്പാന് കൂട്ടുനിന്നത് സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയാണെന്നതാണ് ആ വിരോധത്തിന് കാരണം.
1942 മാർച്ച് 23-നാണ് ആന്തമാന്റെ തെക്കൻ തീരങ്ങളിൽ ജപ്പാൻ സേനയെത്തിയത്. അടുത്ത മൂ്ന്നാലുമണിക്കൂർകൊണ്ട് അവർ മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തു. ബ്രിട്ടീഷുകാർക്കെതിരെ അഹിംസാമാർഗത്തിലൂടെ ഇന്ത്യയിൽ മഹാത്മാഗാന്ധി പോരാടിയിരുന്ന കാലമായിരുന്നു അത്. അതേസമയത്തുതന്നെയാണ് സായുധനീക്കത്തിലൂടെ ബ്രിട്ടീഷുകാരെ തുരത്താമെന്ന പ്രതീക്ഷയിൽ സുഭാഷ് ചന്ദ്രബോസ് ജപ്പാനുമായി അടുക്കുന്നത്.
രണ്ടാം ലോകയുദ്ധകാലത്ത് ബ്രി്ട്ടന്റെ ശത്രുക്കളുമായി അടുക്കുകയെന്ന തന്ത്രമാണ് സുഭാഷ് ചന്ദ്രബോസ് സ്വീകരിച്ചത്. ജപ്പാനുമായും ജർമനിയുമായും സഖ്യത്തിലേർപ്പെട്ടത് അതുകൊണ്ടാണ്. നാസിസത്തിലോ ഫാസിസത്തിലോ അദ്ദേഹം വിശ്വസിച്ചിരുന്നില്ലെങ്കിലും ബ്രിട്ടീഷുകാരുടെ ശക്തികളെന്ന നിലയ്ക്ക് ഈ ശ്ക്തികളുമായി അടുക്കുകയായിരുന്നു നേതാജി ചെയ്തതെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു.
1940-കളുടെ തുടക്കത്തിൽ തെക്കുകിഴക്കൻ ഏഷ്യയിൽ ജപ്പാൻ കൈവരിച്ച വിജയങ്ങൾ, നേതാജിയെ ജപ്പാനുമായി കൂടുതൽ അടുപ്പിച്ചു. ബ്രി്ട്ടീഷ് ഇന്ത്യൻ സേനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചോർത്തിക്കിട്ടുമെന്നതിനാൽ, ഐ.എൻ.എയുമായി സഖ്യത്തിന് ജപ്പാനും തയ്യാറായി. സിംഗപ്പുരും ബർമയും കീഴടക്കിയ ജാപ്പനീസ് സേന ആന്തമാനിലെത്തുകയായിരുന്നു. ബ്രിട്ടീഷുകാർ തടവുപുള്ളികളെ പാർപ്പിച്ചിരുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്.
ജയിലുകൾ കീഴടക്കിയ ജപ്പാനിസ് സേന, തടവുകാരോട് ഐ.എൻ.എയിൽ ചേരാൻ ആവശ്യപ്പെട്ടു. പലരും അപ്രകാരം ചെയ്യുകയും ചെയ്തു. ദ്വീപ് പിടിച്ചടക്കിയ ജപ്പാൻ, മുൻധാരണപ്രകാരം അത് സുഭാഷ് ചന്ദ്രബോസിന് കൈമാറുകയും 1943 ഡിസംബർ 30-ന് അദ്ദേഹം അവിടെ ത്രിവർണപതാക ഉയർത്തുകുയും ചെയ്തു. ഷഹീദ്, സ്വരാജ് എന്നിങ്ങിനെ ദ്വീപുകൾക്ക് പുതിയ പേരും നേതാജി നൽകി.
എന്നാൽ, ഈ ധാരണകൾ ജാപ്പനീസ് സേന പെട്ടെന്നുതന്നെ പൊളിച്ചു. അവർ അന്തമാൻ ജനതയോട് ക്രൂരമായി പെരുമാറാൻ തുടങ്ങി. ഐ.എൻ.എയുടെ മറവിൽ ക്രൂരമായ ഭരണം കാഴ്ചവെച്ച ജാപ്പനീസ് സേന കണ്ണിൽക്കാണുന്നവരെയൊക്കെ കൊലപ്പെടുത്താനും കൊള്ളയടിക്കാനും തുടങ്ങി. ജാപ്പനീസ് സേനയ്ക്കുനേരെ എയർഗൺകൊണ്ട് വെടിയുതിർത്ത സുൾഫിഖർ അലിയെന്ന യുവാവിനെ ക്രൂരമായി പീഡിപ്പിച്ചുകൊന്നു.
ഐ.എൻ.എയിലുള്ളവർക്ക് ദ്വീപുവാസികളെ രക്ഷിക്കാൻ ജാപ്പനീസ് സേനയുമായി പൊരുതേണ്ടിവന്നു. പഞ്ചാബുകാരനായ ദിവാൻ സിങ്ങ് എന്ന സൈനികനെ ജാപ്പനീസ് സേന 82 ദിവസം തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ചു. 1944 ജനുവരിയിൽ അദ്ദേഹം മരിച്ചു. ഇതേസമയത്തുതന്നെ ചാരവൃത്തി ആരോപിച്ച് 44 സൈനികരെ വെടിവെച്ചുകൊന്നു.
2000-ത്തോളം അന്തമാൻകാരാണ് ജപ്പാന്റെ കിരാതഭരണത്തിൽ കൊല്ലപ്പെട്ടത്. നിർഭാഗ്യകരമെന്ന് പറയട്ടെ, ഇക്കാലയളവിൽ സുഭാഷ് ചന്ദ്രബോസിന്റെ ഭാഗത്തുനിന്ന് ജപ്പാനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. അന്തമാനിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരിക്കാൻ ഇടയില്ലെന്നാണ് പലരും വിശ്വസിക്കുന്നത്. പക്ഷേ, ദ്വീപുവാസികൾ ഇന്നും നേതാജിയെ ആദരിക്കാൻ കൂട്ടാക്കാത്തതിന് പിന്നിൽ ഈ കൂട്ടക്കൊല തന്നെയാണ്.