- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വോട്ടുകൊണ്ടൊന്നും ഇല്ലാതാക്കാൻ പറ്റുന്നതല്ല ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം; സ്വർഗത്തിൽ നടത്തി ഭൂമിയിൽ അഭിഷേകം ചെയ്ത വിശുദ്ധമായ വിവാഹബന്ധമാണ് ഇന്ത്യയും ഇസ്രയേലും തമ്മിൽ; എയർപോർട്ടിൽചെന്ന് മോദി സ്വീകരിച്ച ആവേശത്തിൽ മതിമറന്ന് ഇന്ത്യയെ പ്രകീർത്തിച്ച് നെതന്യാഹു; ആറുദിവസംകൊണ്ട് ഏറ്റവും വലിയ സുഹൃത്തുക്കളാവാനുള്ള ഒരുക്കത്തിൽ
ജറുസലേമിലെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെതിരെ ഐക്യരാഷ്ട്രസഭയിൽ വോട്ട് ചെയ്ത രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ടായിരുന്നു. എന്നാൽ, ആ ഒരു വോട്ടിന്റെ പേരിൽ ഇന്ത്യയെ തള്ളിപ്പറയാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നു. ആറുദിവസത്തെ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി, തന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ വഴിയൊരുക്കുമെന്ന വിശ്വാസത്തിലാണ്. ഇസ്രയേലിനെതിരെ ഇന്ത്യ വോട്ട് ചെയ്തതിൽ നിരാശയുണ്ടെന്ന് നെതന്യാഹു പറഞ്ഞു. എന്നാൽ ആ വോട്ട് ഈ സന്ദർശനത്തെ ബാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞമാസം ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യയടക്കം 127 രാജ്യങ്ങൾ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ വോട്ട് ചെയ്തിരുന്നു. ഒമ്പത് രാജ്യങ്ങൾ മാത്രമാണ് അമേരിക്കയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. അമേരിക്ക ഈ ദിവസം ഒരിക്കലും മറക്കില്ലെന്നാണ് വോട്ടെടുപ്പിനുശേഷം അവരുടെ പ്രതിനിധി നിക്കി ഹാലി അഭിപ്രായപ്
ജറുസലേമിലെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെതിരെ ഐക്യരാഷ്ട്രസഭയിൽ വോട്ട് ചെയ്ത രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ടായിരുന്നു. എന്നാൽ, ആ ഒരു വോട്ടിന്റെ പേരിൽ ഇന്ത്യയെ തള്ളിപ്പറയാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നു. ആറുദിവസത്തെ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി, തന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ വഴിയൊരുക്കുമെന്ന വിശ്വാസത്തിലാണ്.
ഇസ്രയേലിനെതിരെ ഇന്ത്യ വോട്ട് ചെയ്തതിൽ നിരാശയുണ്ടെന്ന് നെതന്യാഹു പറഞ്ഞു. എന്നാൽ ആ വോട്ട് ഈ സന്ദർശനത്തെ ബാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞമാസം ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യയടക്കം 127 രാജ്യങ്ങൾ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ വോട്ട് ചെയ്തിരുന്നു. ഒമ്പത് രാജ്യങ്ങൾ മാത്രമാണ് അമേരിക്കയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. അമേരിക്ക ഈ ദിവസം ഒരിക്കലും മറക്കില്ലെന്നാണ് വോട്ടെടുപ്പിനുശേഷം അവരുടെ പ്രതിനിധി നിക്കി ഹാലി അഭിപ്രായപ്പെട്ടത്.
ഇന്ത്യയും ഇസ്രയേലുമായി പ്രത്യേക ബന്ധമാണുള്ളതെന്ന് നെതന്യാഹു പറയുന്നു. ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിലും ജജനങ്ങൾ തമ്മിലും അത്തരമൊരു ബന്ധമുണ്ട്. സ്വർഗത്തിൽവെച്ച് തീരുമാനിക്കപ്പെട്ടതും ഭൂമിയിൽ നടന്നതുമായ ഒരു വിവാഹബന്ധം പോലെ സുദൃഢമാണതെന്നും നെതന്യാഹു പറയുന്നു. അതൊരു വോട്ടിന്റെ പുറത്ത് നഷ്ടമാകാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാനായ നേതാവെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. രാജ്യത്തെ ജനങ്ങളെ ഭാവിയിലേക്ക് നയിക്കാൻ അക്ഷമയോടെ പ്രവർത്തിക്കുന്ന നേതാവാണ് മോദിയെന്നും അദ്ദേഹം പറയുന്നു. കീഴ്‌വഴക്കങ്ങൾ തെറ്റിച്ച് പ്രധാനമന്ത്രി നേരിട്ട് വിമാനത്താവളത്തിലെത്തി നെതന്യാഹുവിനെ സ്വീകരിച്ചത് ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിരോധ രംഗത്ത് ഇന്ത്യയും ഇസ്രയേലും തമ്മിൽ വളരെയേറെ സാമ്യവും അടുപ്പവുമുണ്ടെന്നും നെതന്യാഹു പറഞ്ഞു. സ്വന്തം പ്രതിരോധത്തിന് പ്രാധാന്യം കൽപിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ഇസ്രയേലും. ആക്രമണകാരികളായ രാജ്യങ്ങളല്ല രണ്ടുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ, കൃഷി തുടങ്ങി ഒട്ടേറെ മേഖലകളിൽ ഇന്ത്യക്കും ഇസ്രയേലിനും ചേർന്ന് പ്രവർത്തിക്കാനാകുമെന്നും തന്റെ ആറുദിവസത്തെ സന്ദർശനം അതിനുള്ള ശക്തമായ ചുവടുവെയ്‌പ്പാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
ഇന്ത്യക്കും ഇസ്രയേലിനും ഭാവിയിലേക്കുള്ള ബന്ധം സ്ഥാപിക്കാനാകുമെന്ന് നെതന്യാഹു പറഞ്ഞു. ന്യൂഡൽഹിയിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള ചർച്ചയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. ഇന്ന് പ്രധാനമന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിലും പിന്നീട് വ്യത്യസ്ത തലങ്ങളിലുള്ള കൂടിക്കാഴ്ചകളിലും സുപ്രധാനമായ എട്ട് കരാറുകളിലെങ്കിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. എണ്ണ, പ്രകൃതി വാതക മേഖലയിലും ധാരണയിലെത്തും. സൈബർ സുരക്ഷ, സംയുക്ത സിനിമാ നിർമ്മാണം തുടങ്ങിയ മേഖലകളിലും ധാരണാപത്രങ്ങൾ ഒപ്പിടും.