- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലേറ്റവും വലിയ മൂന്ന് പാർട്ടികളുടെയും മുൻതലവന്മാർ ചേർന്ന് ബ്രെക്സിറ്റിനെ തോൽപിക്കാൻ കൂട്ടുകെട്ടുണ്ടാക്കുന്നു; ടോണി ബ്ലെയറും ജോൺ മേജറും നിക്ക് ക്ലെഗ്ഗും ചേർന്ന് ബ്രെക്‌സിറ്റ് തടയാൻ വഴിതേടി ഒരുമിച്ചു
യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ബ്രിട്ടൻ. എന്നാൽ, ഇതിനിടെ ബ്രിട്ടനിലെ മൂന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ മുൻ നേതാക്കൾ ബ്രെക്‌സിറ്റ് നടപ്പാക്കാതിരിക്കാനുള്ള അവസാനവട്ട ശ്രമത്തിലുമാണ്. മുൻ പ്രധാനമന്ത്രിമാരായ ലേബർ പാർട്ടി നേതാവ് ടോണി ബ്ലെയറും കൺസർവേറ്റീവ് പാർട്ടി നേതാവ് ജോൺ മേജറും ലിബറൽ ഡമോക്രാറ്റിക് പാർട്ടി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ നിക്ക് ക്ലെഗ്ഗുമാണ് ബ്രെക്‌സിറ്റിനെതിരായ പ്രചാരണവുമായി യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നത്. യൂറോപ്യൻ യൂണിയന്റെയും വിവിധ യൂറോപ്യൻ രാജ്യങ്ങളുടെയും നേതാക്കളെക്കണ്ട് ബ്രെക്‌സിറ്റിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയാണിവർ. സമീപദിവസങ്ങളിൽ ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലെത്തിയ ഇവർ മുതിർന്ന നേതാക്കളെയും മന്ത്രിമാരെയും കണ്ട് ചർച്ച നടത്തി. 2016-ൽ ഹിതപരിശോധന നടന്ന കാലത്തെ സാഹചര്യങ്ങളല്ല ഇപ്പോഴെന്നും ബ്രിട്ടീഷ് ജനത തന്നെ ബ്രെക്‌സിറ്റിന് അനുകൂലമല്ല ഇപ്പോഴെന്നുമാണ് ഇവർ യൂറോപ്യൻ നേതാക്കളെ ധരിപ്പിക്കുന്നത്. കൂ
യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ബ്രിട്ടൻ. എന്നാൽ, ഇതിനിടെ ബ്രിട്ടനിലെ മൂന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ മുൻ നേതാക്കൾ ബ്രെക്‌സിറ്റ് നടപ്പാക്കാതിരിക്കാനുള്ള അവസാനവട്ട ശ്രമത്തിലുമാണ്. മുൻ പ്രധാനമന്ത്രിമാരായ ലേബർ പാർട്ടി നേതാവ് ടോണി ബ്ലെയറും കൺസർവേറ്റീവ് പാർട്ടി നേതാവ് ജോൺ മേജറും ലിബറൽ ഡമോക്രാറ്റിക് പാർട്ടി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ നിക്ക് ക്ലെഗ്ഗുമാണ് ബ്രെക്‌സിറ്റിനെതിരായ പ്രചാരണവുമായി യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നത്.
യൂറോപ്യൻ യൂണിയന്റെയും വിവിധ യൂറോപ്യൻ രാജ്യങ്ങളുടെയും നേതാക്കളെക്കണ്ട് ബ്രെക്‌സിറ്റിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയാണിവർ. സമീപദിവസങ്ങളിൽ ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലെത്തിയ ഇവർ മുതിർന്ന നേതാക്കളെയും മന്ത്രിമാരെയും കണ്ട് ചർച്ച നടത്തി. 2016-ൽ ഹിതപരിശോധന നടന്ന കാലത്തെ സാഹചര്യങ്ങളല്ല ഇപ്പോഴെന്നും ബ്രിട്ടീഷ് ജനത തന്നെ ബ്രെക്‌സിറ്റിന് അനുകൂലമല്ല ഇപ്പോഴെന്നുമാണ് ഇവർ യൂറോപ്യൻ നേതാക്കളെ ധരിപ്പിക്കുന്നത്.
കൂടുതൽ ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള കാലയളവ് നീട്ടിക്കിട്ടണമെന്ന് ബ്രിട്ടൻ ആഗ്രഹിക്കുന്നുണ്ടെന്നും മൂന്നുനേതാക്കളും പറയുന്നു. ഇങ്ങനെ നീട്ടിക്കിട്ടുന്ന കാലയളവിൽ രണ്ടാമതൊരു ഹിതപരിശോധനയ്ക്കുപോലും സാധ്യതയുണ്ട്. രണ്ട് മുൻപ്രധാനമന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ശ്രമങ്ങളെ ഗൗരവത്തോടെയാണ് യൂറോപ്യൻ യൂണിയൻ നേതൃത്വം കാണുന്നതെന്നാണ് സൂചന. ബ്രിട്ടനിലെ സാഹചര്യങ്ങളിലുണ്ടായ മാറ്റമാണ് തന്നെ ഈ സംഘത്തിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് നിക്ക് ക്ലെഗ്ഗ് പറയുന്നു.
ഡച്ച് നേതാവ് മാർക്ക് റൂട്ടിനെയും മുൻ ജർമൻ ധനകാര്യമന്ത്രി വോൾഫ്ഗാങ് ഷോബിളിനെയും ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ വിശ്വസ്തരെയും കണ്ട് ചർച്ച നടത്തിയ നിക്ക് ക്ലെഗ്് ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് പറഞ്ഞു. മുതിർന്ന ജർമൻ നേതാക്കളായ പീറ്റർ ആൽറ്റ്മീർ, സിഗ്മർ ഗബ്രിയേൽ തുടങ്ങിയവരെയും നിക്ക് ക്ലെഗ് സന്ദദർശിച്ചിരുന്നു. ബ്രിട്ടനിൽ റിമെയ്ൻ പക്ഷത്് ഉറച്ചുനിന്നുകൊണ്ട് ബ്രെക്‌സിറ്റിനെതിരെ ശ്രമം നടത്തുന്ന എംപിമാരുടെ സംഘത്തിന് ഈ മുതിർന്ന നേതാക്കളുടെ ഇടപെടൽ കൂടുതൽ ആവേശം പകർന്നിട്ടുണ്ട്.
2016-ലെ ഹിതപരിശോധനയ്ക്കുശേഷം ബ്രിട്ടീഷ് രാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന മാറ്റങ്ങളും ബ്രെക്‌സിറ്റിനോടുള്ള ബ്രിട്ടീഷ് ജനതയുടെ മാനസികാവസ്ഥയുമാണ് ബ്ലെയറും മേജറും ക്ലെ്ഗ്ഗും യൂറോപ്യൻ യൂണിയൻ നേതൃത്വത്തെ പ്രധാനമായും ധരിപ്പിക്കാൻ ശ്രമിക്കുന്നത്. ബ്രെക്‌സിറ്റിനെക്കുറിച്ച് ജനങ്ങൾക്ക് വർധിച്ചുവരുന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു. ഹിതപരിശോധന കഴിഞ്ഞ് ഒരുവർഷം വരെ ബ്രെക്‌സിറ്റെന്ന ആശയത്തിന് വിഘാതമായി ഇനിയൊന്നും വരില്ലെന്നാണ് താൻ കരുതിയതെന്ന് നിക്ക് ക്ലെഗ് പറയുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതിഗതികൾ മാറിയിരിക്കുന്നുവെന്നും അതറിയാതെ 2016-ലെ തീരുമാനം നടപ്പാക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.